Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റമ്മോ!! 37 കാരിക്ക് ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങളോ?? ലോകത്ത് ഇത് ആദ്യസംഭവം; സൗത്ത് ആഫ്രിക്കൻ ദമ്പതികളുടെ അപൂർവ നേട്ടത്തിന് പിന്നിലെ രഹസ്യം ഇത്

09 JUNE 2021 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി സൗത്ത് ആഫ്രിക്കന്‍ ദമ്പതികൾ. യുവതിയുടെ അവകാശ വാദം ഡോക്ടര്‍മാര്‍ അംഗീകരിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡായിരിക്കും ഈ യുവതി സ്വന്തമാക്കുക. ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.

ഏഴ് ആൺകുട്ടികൾക്കും മൂന്ന് പെണ്കുട്ടികൾക്കുമാണ് ഇവർ ജന്മം നൽകിയിരിക്കുന്നത്. നേരെത്തെ തന്നെ ഇവർ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പ്രിട്ടോറിയ ഹോസ്പിറ്റലില്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത് എന്നും ഭര്‍ത്താവ് വ്യക്തമാക്കി. എന്നിരുന്നാലും ഇത്തരമൊരു സംഭവത്തെ കുറിച്ച്‌ ഇതുവരെയും ഒരു രേഖയും കണ്ടെത്തിയിട്ടില്ലെന്നാണ് സൗത്ത് ആഫ്രിക്കന്‍ ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ആശയവിനിമയ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഫുംല വില്യംസ് ഈ സംഭവത്തെ കുറിച്ച്‌ പൊതുജനങ്ങളോട് ചോദിക്കുകയും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ട്വീറ്റില്‍ ഐഒഎലിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വിവരം പരിശോധിച്ച്‌ ആവശ്യമുള്ള സഹായം ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേർത്തിട്ടുണ്ട്.

ദമ്പതികള്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലത്ത് അന്വേഷിച്ച്‌ കുടുംബം എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും ശ്രമം പാഴാകുകയായിരുന്നു. ഇവരെ കണ്ടെത്തുകയും 10 കുട്ടികള്‍ ജനിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്താല്‍ കഴിഞ്ഞ മാസം മാലിയില്‍ നടന്ന ഒന്‍പതു കുട്ടികളുടെ ജനനം എന്ന റെക്കോര്‍ഡായിരിക്കും ഈ യുവതി തിരുത്തി കുറിക്കുക.

'ഡെക്യൂപ്ളേറ്റ്‌സ്' എന്നാണ് ഒറ്റപ്രസവത്തിൽ ഉണ്ടാകുന്ന പത്തുകുട്ടികളെ പറയുന്നത്. സ്വാഭാവികമായ ഗർഭദാരണം എന്നാണ് മാതാപിതാക്കൾ അവകാശപ്പെടുന്നത്.

കഴിഞ്ഞ മാസം മാലിയില്‍ 25 കാരിയായ ഹാലിമ സിസ്സെ എന്ന യുവതിക്കാണ് ഒറ്റ പ്രസവത്തില്‍ ഒമ്ബത് കുഞ്ഞുങ്ങളെ ലഭിച്ചത്. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഹാലിമയുടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഗര്‍ഭിണിയായിരിക്കെ, 7 പേരാണ് ഉള്ളതെന്നാണ് അറിഞ്ഞിരുന്നത്. പക്ഷേ പ്രസവം നടന്നപ്പോഴാണ് അറിഞ്ഞത് ഏഴല്ല, ഒമ്ബതു പേരാണ് ഉണ്ടായിരുന്നതെന്നത്.

ഹാലിമ സിസ്സെയുടെ ഗര്‍ഭം പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ഗര്‍ഭിണിയായിരിക്കെ ചര്‍ച്ചയായിരുന്നു. സിസേറിയനില്‍ ഏഴ് കുഞ്ഞുങ്ങളുണ്ട് എന്ന് കണ്ടെത്തിയതോടെയായിരുന്നു. തുടർന്ന് അവര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഹാലിമയെ മൊറോക്കയിലേക്ക് അയയ്ക്കുകയായിരുന്നു അധികൃതര്‍.

അവിടെ വെച്ച്‌ സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഏഴ് കുഞ്ഞുങ്ങളെയും പുറത്തെടുത്ത് കഴിഞ്ഞും വീണ്ടും രണ്ട് കുഞ്ഞുങ്ങള്‍ കൂടി ഹാലിമയുടെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്നുവെന്നത് തെല്ലൊന്നുമല്ല ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിയത്. അഞ്ച് പെണ്‍കുട്ടികളെയും നാല് ആണ്‍കുട്ടികളെയും ആണ് ഒറ്റ പ്രസവത്തില്‍ ഹാലിമയ്ക്ക് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends