Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യയും ചൈനയും വമ്പൻ ഭീഷണി?? അത് സംരക്ഷിച്ചേ പറ്റൂ അഡാർ നീക്കവുമായി അമേരിക്ക... അങ്ങനെ ആ ഭീഷണിയും മറികടക്കും

19 JULY 2021 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഒരു മൂന്നാം ലോക മഹായുദ്ധം സംഭവിക്കുകയാണെങ്കില്‍ രാജ്യങ്ങള്‍ ആദ്യം ലക്ഷ്യംവെക്കുക ശത്രുരാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങളെയായിരിക്കും. സാറ്റലൈറ്റുകളെ തകര്‍ക്കുകയെന്നാല്‍ ആ രാജ്യത്തെ മൊത്തത്തില്‍ അസ്ഥിരമാക്കുന്നതിന് തുല്യമാണ്.

കൃത്രിമോപഗ്രങ്ങളുടെ നാശം വാര്‍ത്താ വിനിമയ സംവിധാനത്തേയും ടെലഫോണ്‍ ശൃംഘലയേയും പ്രതിരോധ മുന്നറിയിപ്പ് സംവിധാനങ്ങളെയെല്ലാം തകര്‍ക്കും. അതുകൊണ്ടുതന്നെയാണ് കൃത്രിമോപഗ്രഹങ്ങളുടെ പ്രതിരോധ സംവിധാനങ്ങളും ശ്രദ്ധേയമാകുന്നത്.

ശീതയുദ്ധകാലത്തുണ്ടായ ആയുധ കിടമത്സരമാണ് ബഹിരാകാശത്തെ കൃത്രിമോപഗ്രഹങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളിലേക്കും കൃത്രിമോപഗ്രഹങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആയുധങ്ങളിലേക്കും നയിച്ചത്. കൃത്രിമോപഗ്രഹങ്ങളെ തകര്‍ക്കുക എന്നതിനൊപ്പം ഇവയെ പ്രവര്‍ത്തനരഹിതമാക്കുക എന്ന തന്ത്രവും പ്രയോഗിക്കപ്പെടാം. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്ന ഒരു രാജ്യത്തെ കീഴടക്കുക താരതമ്യേന എളുപ്പമാണ്.


ഇപ്പോഴിതാ, സാറ്റലൈറ്റുകളും ബഹിരാകാശത്തെ മറ്റു സംവിധാനങ്ങളും സുരക്ഷിതമാക്കുന്നതിന് യുകെയില്‍ അടക്കം ചാര നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ബഹിരാകാശ ശക്തികളായ ചൈനയുടെയും റഷ്യയുടെയും ഭീഷണികളെ നേരിടുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് 36,000 കിലോമീറ്റര്‍ പരിധിയില്‍ ഒരു ഫുട്‌ബോളിന്റെ വലുപ്പം വരെയുള്ള വസ്തുക്കളെ പോലും തിരിച്ചറിയാന്‍ കഴിയുന്നവയാകും ഈ ചാര നിലയങ്ങള്‍. ഈ റഡാറുകള്‍ വഴി സാറ്റലൈറ്റുകള്‍ക്ക് അപകടം വരുത്താന്‍ ശേഷിയുള്ള കറങ്ങി നടക്കുന്ന ബഹിരാകാശ മാലിന്യങ്ങളേയും യഥാസമയം തിരിച്ചറിയാനും കഴിയും.

2025 ആകുമ്പോഴേക്കും ആകെ മൂന്ന് റഡാര്‍ ചാര നിലയങ്ങളാണ് അമേരിക്കന്‍ ബഹിരാകാശ സേന സ്ഥാപിക്കുക. ഇതിലൊന്ന് സ്‌കോട്ട്‌ലന്റിലോ ദക്ഷിണ ഇംഗ്ലണ്ടിലോ ആയിരിക്കും സ്ഥാപിക്കുക. ബാക്കി രണ്ടെണ്ണം അമേരിക്കയിലെ ടെക്‌സാസിലും ഓസ്‌ട്രേലിയയിലുമാവും ഉയരുക. ബഹിരാകാശത്തെ സാറ്റലൈറ്റുകള്‍ നേരിടുന്ന ഭീഷണി നമുക്ക് മറികടക്കേണ്ടതുണ്ട്. സാറ്റലൈറ്റുകളോ റോക്കറ്റിന്റെ ഭാഗങ്ങളോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ലെഫ്റ്റനന്റ് കേണല്‍ ജാക്ക് വാക്കര്‍ പറയുന്നത്.

ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോഴ്‌സ് തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ സര്‍ മൈക്ക് വിങ്സ്റ്റണും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ബഹിരാകാശത്തെ സാറ്റലൈറ്റുകള്‍ പല രാജ്യങ്ങളില്‍ നിന്നും വെല്ലുവിളി നേരിടുന്നുണ്ടെന്നായിരുന്നു മൈക്ക് വിങ്സ്റ്റണ്‍ പറഞ്ഞത്. ഭൂമിയില്‍ നിന്നും സാറ്റലൈറ്റുകളെ ലേസറുകള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബഹിരാകാശത്തെ തന്ത്രപ്രധാന സാങ്കേതിക സൗകര്യങ്ങളെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. സാറ്റലൈറ്റുകള്‍ക്കും അതുവഴി നമ്മുടെ ദൈനംദിന ജീവന് തന്നെയും ഭീഷണിയാവുന്ന ആയുധങ്ങള്‍ ചൈനയും റഷ്യയും വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇപ്പോഴും നമ്മള്‍ എത്രത്തോളം ബഹിരാകാശത്തെ സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പലര്‍ക്കും അറിയില്ല എന്നായിരുന്നു സര്‍ മൈക്ക് വിങ്സ്റ്റണിന്റെ വാക്കുകൾ.

ഉദാഹരണത്തിന് അമേരിക്കന്‍ ജിപിഎസ് സംവിധാനത്തിലെ സാറ്റലൈറ്റുകള്‍ തകര്‍ക്കപ്പെട്ടാല്‍ അത് ലോകമൊട്ടാകെയുള്ള നിരവധി സര്‍ക്കാരുകളേയും ജനങ്ങളേയും കമ്പനികളേയും നേരിട്ട് ബാധിക്കും. മൊബൈല്‍ ഫോണുകളേയും ബാങ്കുകളുടേയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആശുപത്രികളിലേക്കുള്ള മരുന്നു വിതരണ ശൃംഖലയും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുള്ള സാധനങ്ങളുടെ വിതരണവുമെല്ലാം തടസപ്പെടും.

'ഹോളിവുഡ് സിനിമകളില്‍ കാണുംവിധമുള്ള ബഹിരാകാശ യുദ്ധം ഭാവിയില്‍ ഉണ്ടാവില്ല. അതേസമയം യുദ്ധ സാഹചര്യമുണ്ടായാല്‍ ശത്രു രാജ്യങ്ങളുടെ ബഹിരാകാശത്തെ സംവിധാനങ്ങൾ തകര്‍ത്ത് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ അടക്കം തകരാറിലാക്കുകയാവും ആദ്യ നീക്കങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ ഈ നീക്കത്തെ മറികടക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നാണ് ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി വിശദീകരിക്കുന്നത്.

ഡീപ്പ് സ്‌പേസ് അഡ്വാന്‍സ്ഡ് റഡാര്‍ കേപ്പബിലിറ്റി (DARC) എന്ന പേരിലുള്ള യുഎസ് റഡാര്‍ സംവിധാനം ഒരു കിലോമീറ്റര്‍ വിസ്തൃതിയിലാവും സ്ഥാപിക്കപ്പെടുക. ഇതില്‍ 15 മീറ്റര്‍ വിസ്തൃതിയുള്ള ആറ് കൂറ്റന്‍ ഡിഷ് ആന്റിനകളാവും ഉണ്ടാവുക. ഇവയില്‍ നിന്നാണ് ബഹിരാകാശത്തേക്ക് റഡാറുകള്‍ ഊര്‍ജ തരംഗങ്ങള്‍ അയക്കുക. പ്രതിഫലിച്ചെത്തുന്ന തരംഗങ്ങള്‍ സ്വീകരിക്കുന്നതിന് പത്ത് സമാനമായ ആന്റിനകളും ഉണ്ടാകും.

അമേരിക്കയുമായി സഹകരിച്ചുകൊണ്ടുള്ള ചാര നിലയങ്ങള്‍ ഇപ്പോള്‍ തന്നെ യുകെക്കുണ്ട്. നോര്‍ത്ത് യോര്‍ക്ക് മൂര്‍സിലെ ആര്‍എഎഫ് ഫ്‌ളെയിംങ്‌ഡേല്‍സ് ഇതിനൊരു ഉദാഹരണമാണ്. അയ്യായിരം കിലോമീറ്റര്‍ പരിധിയില്‍ ബാലിസ്റ്റിക് മിസൈലുകളുടെ മുന്നറിയിപ്പ് നല്‍കാന്‍ ഈ സംവിധാനത്തിന് സാധിക്കും. അമേരിക്കയുടെ ഡിഎആർകെ റഡാര്‍ സംവിധാനവുമായി സഹകരിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends