Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രൈവിനായി പോയ ദമ്പതികള്‍ കരടിയെ ഭയന്ന് മരത്തിന് മുകളില്‍ കഴിഞ്ഞത് പത്തു ദിവസം?

19 JULY 2021 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

കിഴക്കന്‍ റഷ്യയിലെ ബന്നിയേയിലെ ചൂടുനീരുറവകളിലേക്ക് ഡ്രൈവിനായി പോയ ദമ്പതികള്‍ കരടിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപെടാന്‍ മരത്തിന് മുകളില്‍ കഴിഞ്ഞത് പത്തു ദിവസം. ഭക്ഷണം പോലും കഴിക്കാതെയാണ് റഷ്യയിലെ ദമ്ബതികളായ ആന്റണും നീനയും മരത്തിന് മുകളില്‍ കഴിഞ്ഞുകൂടേണ്ടി വന്നത്.

കിഴക്കന്‍ റഷ്യയിലെ ബന്നിയേയിലെ ചൂടുനീരുറവകളിലേക്ക് ഡ്രൈവിനായി ആന്റണും നീന ബോഗ്ദാനോവും പോകുമ്‌ബോള്‍ അതൊരു ദുരിത യാത്രയാകുമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ നിര്‍ഭാഗ്യവശാല്‍, അവരുടെ മിത്സുബിഷി പജെറോ കാംചത്ക മേഖലയിലെ റോഡിന് വശത്ത് ആഴത്തിലുള്ള ഗട്ടറില്‍ കുടുങ്ങി. എന്തു ചെയ്യണമെന്ന് അറിയാതെ ഇരുവരും കുഴങ്ങി. മറ്റൊരാളുടെ സഹായമില്ലാതെ വാഹനം പുറത്തെടുക്കാനാകാത്ത അവസ്ഥയിലായിരുന്നു. നേരം രാത്രിയായതോടെ ഇരുവരും വാഹനത്തിനുള്ളില്‍ തന്നെ കഴിച്ചു കൂട്ടി. ഇടതൂര്‍ന്ന വനപ്രദേശമായ ഇവിടെ മൊബൈല്‍ സിഗ്‌നല്‍ ഇല്ലാതിരുന്നതും പ്രശ്‌നമായി. എന്നാല്‍ ഈ പ്രദേശം കരടികളുടെ ആവാസസ്ഥലമാണെന്നും സൂക്ഷിക്കണമെന്നുമുള്ള ബോര്‍ഡ് ഇവരുടെ വാഹനം കുടുങ്ങിയ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. അത് അവര്‍ ശ്രദ്ധിച്ചിരുന്നില്ല. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ കാറിന്റെ ബോണറ്റില്‍ കരടിയെ കണ്ട് ഇരുവരും ഞെട്ടിത്തരിച്ചു പോയി. ചില ശബ്ദങ്ങളുണ്ടാക്കി കരടിയെ അകറ്റാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ദൂരേക്ക് പോകാതെ കരടി വാഹനത്തിന് സമീപത്തു തന്നെ നിലയുറപ്പിച്ചു.
ഏറെ നേരം കഴിഞ്ഞപ്പോള്‍ കരടിയെ അവിടെ കാണാതായി. ഇതോടെ ദമ്ബതികള്‍ പതുക്കെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. തൊട്ടടുത്തുള്ള നദിക്കരയിലേക്ക് നടക്കുകയായിരുന്നു ഇവര്‍. പെട്ടെന്നാണ് ശബ്ദമുണ്ടാക്കിക്കൊണ്ട് കരടി ഇവരുടെ പിന്നാലെ എത്തിയത്. ഭയന്നുപോയ ഇരുവരും ധൈര്യം വീണ്ടെടുത്ത് നദിക്കരയിലൂടെ ഓടി. ഏകദേശം 200 മീറ്ററോളം ഓടിയപ്പോള്‍ ആന്റണെ കരടി പിടിക്കുമെന്ന അവസ്ഥയിലെത്തി. ഈ സമയം കൈയിലിരുന്ന കുപ്പി നീന കരടിക്കു നേരെ എറിഞ്ഞതുകൊണ്ട് മാത്രമാണ് ആന്റണ്‍ രക്ഷപെട്ടത്. ഇരുവരും ഓടി തൊട്ടടുത്തുള്ള മരത്തില്‍ കയറി. ഈ സമയം കരടി മരത്തിന് ചുവട്ടില്‍ നിലയുറപ്പിച്ചു. ഒരു ദിവസത്തിലേറെ ഇരുവരും മരത്തിന് മുകളില്‍ കഴിഞ്ഞു. ഈ സമയമത്രയും കരടി മരച്ചുവട്ടില്‍ ഉണ്ടായിരുന്നു. കരടി താഴെയുള്ളതിനാല്‍ ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് നീന പറയുന്നു.
രണ്ടു ദിവസം മരത്തിന് മുകളില്‍ തന്നെ അവര്‍ കഴിഞ്ഞു. ഒടുവില്‍ കരടിയെ താഴെ കാണാതായതോടെ ഇരുവരും മരത്തിന് മുകളില്‍നിന്ന് നദിയിലേക്ക് ചാടി. കരയിലേക്ക് നീന്താന്‍ തുടങ്ങിയപ്പോള്‍ അതാ പാഞ്ഞു വരുന്നു, അതേ കരടി. തങ്ങളെയുംകൊണ്ടേ കരടി പോകുകയുള്ളുവെന്ന യാഥാര്‍ഥ്യം അപ്പോഴാണ് ആന്റണും നീനയ്ക്കും മനസിലായത്. ഒടുവില്‍ തൊട്ടടുത്തുള്ള മറ്റൊരു മരത്തിലേക്ക് ചാടിക്കയറിയാണ് ഇരുവരും രക്ഷപ്പെട്ടത്.
ഇവിടെ ഏകദേശം പിന്നെയും ഏഴു ദിവസത്തോളം കഴിച്ചു കൂട്ടി. ഇടയ്ക്ക് മറയുമെങ്കിലും വൈകാതെ കരടി അവിടേക്ക് തന്നെ വരുമായിരുന്നു. ഇതുകൊണ്ട് തന്നെ താഴെ ഇറങ്ങാന്‍ ഇരുവരും മടിച്ചു. ഒടുവില്‍ ഏഴു ദിവസത്തിനിപ്പുറം കരടിയെ ഏറെ നേരം കാണാതായതോടെയാണ് ആന്റണും നീനയും താഴെ ഇറങ്ങിയത്. ഇരുവരും വളരെ വേഗം തന്നെ തങ്ങളുടെ വാഹനത്തിലേക്ക് ഓടി കയറി. അല്‍പ്പ നേരം കാത്തിരുന്നപ്പോള്‍ അതുവഴി വന്ന വാഹനത്തിന് നേര്‍ക്ക് ഇരുവരും കൈവീശി. വാഹനം നിര്‍ത്തിയ ആര്‍തര്‍ എന്നയാള്‍ അവിടേക്ക് എത്തിയപ്പോള്‍ ആന്റണും നീനയും തീര്‍ത്തും അവശ നിലയിലായിരുന്നു. ഉടന്‍ തന്നെ ആര്‍തറും സുഹൃത്തും ചേര്‍ന്ന് അവര്‍ക്ക് വെള്ളം നല്‍കുകയും, വളരെ വേഗം വാഹനം ഗര്‍ത്തത്തില്‍നിന്ന് കയറ്റി, തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പലപ്പോഴും മരണം മുന്നില്‍ക്കണ്ട് മരത്തിന് മുകളില്‍ ചെലവഴിച്ച 10 ദിവസങ്ങള്‍ ഒരിക്കലും മറക്കാനാവില്ലെന്ന് ദമ്ബതികള്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends