Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ചൈനയുടെ കച്ചവടം പൂട്ടിച്ചു... കയ്യടി നേടി പ്രധാനമന്ത്രി... പിച്ചചട്ടി എടുക്കും; ഉറപ്പ്!

13 AUGUST 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു പൊൻ തൂവൽ നേടി തന്ന ഒരു വർഷം തന്നെയാണ് 2021. ഇന്ത്യ ഒരു ലോകശക്തിയായി വളരുമെന്ന് പറഞ്ഞാൽ പണ്ട് അടക്കം പറഞ്ഞ് ചിരിക്കുമായിരുന്നു മറ്റുള്ളവർ. എന്നാലിപ്പോൾ ഈ കാലഘട്ടത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ഒരു നിർണായക ശക്തിയായി മാറിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യയുടെ എട്ടാമത് കാലാവധിയാണ് 2021 ജനുവരി മുതൽ ആരംഭിച്ചത്. ഇത് അതിനുള്ള ഒരു തെളിവ് തന്നെയാണ്. ഒരു വർഷമാണ് നിലവിലെ കാലാവധി.

യു.എൻ. സുരക്ഷാ കൗൺസിൽ ആസ്ഥാനത്തെ 15 പ്രധാന അംഗങ്ങളിലൊരാളായി ഇന്ത്യ മാറിയിട്ടുമുണ്ട്. ആഗോള സുരക്ഷയുടേയും വികസനത്തിന്റെയും ശബ്ദമായി ഇന്ത്യമാറുമെന്നുള്ള സൂചനകൾ ഇപ്പോഴത്തെ പ്രവർത്തികളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗൺസിലിന്റെ തുറന്ന സംവാദത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്.

ഇന്ത്യയുടെ ഭീകരവിരുദ്ധ നയങ്ങളോട് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും പിന്തുണ പ്രഖ്യാപിച്ച സാഹചര്യവും പുതിയ വർഷത്തിൽ അനുകൂല ഘടകങ്ങളാണ്. റഷ്യ-ചൈന ചേരിക്കൊപ്പം നിന്നിരുന്ന ഇന്ത്യ സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയതും സുരക്ഷാ കൗൺസിലിൽ തീരുമാനങ്ങളെ സ്വാധീനിക്കും എന്നതിന് ഉത്തമ ഉദാഹരണങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

‘സമുദ്ര സുരക്ഷ മെച്ചപ്പെടുത്തൽ: അന്താരാഷ്‌ട്ര സഹകരണം ആവശ്യമായ കാര്യം’ എന്ന വിഷയത്തിലാകും ചർച്ച നടക്കുക. ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിലുള്ള ലോകരാജ്യങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ യോഗം നടക്കും എന്നുള്ളത് നമുക്കേവർക്കും അറിയാവുന്നതാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലില്‍ അധ്യക്ഷത വഹിച്ച് മോദി നടത്തിയ കന്നി പ്രസംഗം ലോക ശ്രദ്ധയാകര്‍ഷിച്ചു എന്നു വേണം പറയാൻ.

ആഗോള തലത്തില്‍ സമുദ്രസുരക്ഷ സ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമായ അഞ്ചിന നിര്‍ദേശങ്ങളാണ് മോദി പ്രസംഗത്തില്‍ മുന്നോട്ട് വെച്ചത്. സമുദ്ര കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സമുദ്ര മേഖലയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനത്തിനും ആവശ്യമായ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നുള്ള ഇന്ത്യ സ്വീകരിച്ച നിലപാട് തന്നെയാണ്. ലോക വ്യാപകമായി സമുദ്ര സുരക്ഷ സഹകരണത്തിലൂടെ വര്‍ധിപ്പിക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളാണ് മോദി മുന്നോട്ട് വെച്ചത്.

സമുദ്രം വഴിയുള്ള ന്യായമായ വ്യാപാരത്തിന് തടസ്സങ്ങള്‍ നീക്കുക എന്നതാണ് ആദ്യ നിര്‍ദേശം. സമുദ്രത്തര്‍ക്കങ്ങള്‍ സമാധാനപരമായി അന്താരാഷ്ട്രനിയമങ്ങള്‍ അനുസരിച്ച് പരിഹരിക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം.

പ്രകൃതി ദുരന്തങ്ങളെയും സമുദ്ര ഭീഷണികളെയും സംയുക്തമായി നേരിടണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. സമുദ്ര പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കകുക എന്നത് നാലാമത്തെ നിര്‍ദേശം. ഉത്തരവാദിത്വത്തോടെയുള്ള സാമുദ്രിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് അഞ്ചാമത്തെ നിര്‍ദേശം.

1994ല്‍ നിലവില്‍ വന്ന സമുദ്ര ഉടമ്പടിയുടെ നിയമങ്ങളുടെ നിയമനിര്‍മ്മാണ ചട്ടക്കൂട് ഐക്യരാഷ്ട്രസഭയെക്കൊണ്ട് സ്വീകരിപ്പിക്കുക വഴി ഇന്ത്യയുടെ ഒരു മാസക്കാലത്തെ യുഎന്നിലുള്ള അധ്യക്ഷപദവി ശ്രദ്ധേയമാക്കി എന്നതിലാണ് മോദിയുടെ വിജയം.

ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലും ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി ചൈനയുടെ സമുദ്രാടിസ്ഥാനത്തിലുള്ള തർക്കങ്ങൾ മുറുകന്നതിനിടെയാണ് സമുദ്രതന്ത്രത്തെക്കുറിച്ചുള്ള രക്ഷാ സമിതിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നത്.

മോദി മുന്നോട്ട് വെച്ച ആഗോള തലത്തിലെ സമുദ്ര സുരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തന്ത്രപ്രധാനമായ തടസ്സങ്ങള്‍ എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് കരിങ്കടലിലും ദക്ഷിണ ചൈന സമുദ്രത്തിലും ഉള്‍പ്പെടെ നിലനില്‍ക്കുന്ന സമുദ്ര സംഘര്‍ഷങ്ങളാണ്.

ഇന്ത്യയുടെ സുരക്ഷാ കൗൺസിലിലെ ചരിത്രം മുമ്പൊരിക്കലും ഇത്രയും ശക്തവും വ്യക്തവുമായിട്ടില്ല. ലോക ശക്തികളുടെ തീരുമാനങ്ങളെ മാത്രം നോക്കി പ്രശ്‌നപരിഹാരം നടത്തിയിരുന്ന സുരക്ഷാ കൗൺസിലിന്റെ നയങ്ങളെ കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവർ ശക്തിയുക്തം എതിർത്തതും അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിരുന്നു.

യുഎസ് ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ചൈനയെയും റഷ്യയെയും ലാക്കാക്കി ചില പരാമര്‍ശങ്ങള്‍ നടത്തിയത് ശ്രദ്ധേയമായി. ഭീഷണിയിലൂടെയും വെല്ലുവിളിയിലൂടെയും നിയമപരമായി അവകാശപ്പെട്ട സമുദ്ര വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നും രാജ്യങ്ങളെ തടയുന്ന ചില രാജ്യങ്ങളുടെ ശ്രമങ്ങളെ ബ്ലിങ്കണ്‍ വിമര്‍ശിച്ചു.

ദക്ഷിണ ചൈനാക്കടലില്‍ ഫിലിപ്പൈന്‍സ് മീന്‍പിടുക്കുന്നത് ഭീഷണിപ്പെടുത്തി തടയാന്‍ ശ്രമിക്കുന്ന ചൈനയുടെ ശ്രമത്തെയാണ് ബ്ലിങ്കണ്‍ ഇതിലൂടെ വിമര്‍ശിച്ചത്. റഷ്യ ഉക്രെയ്നെതിരെ നടത്തുന്ന ആക്രമ ഉദ്ദേശത്തോടെയുള്ള നടപടികളെയും ബ്ലിങ്കണ്‍ വിമര്‍ശിച്ചിട്ടുണ്ടായിരുന്നു. കരിങ്കടല്‍, കെര്‍ച്ച് കടലിടുക്ക്, അസോവ് സമുദ്രം എന്നിവിടങ്ങളിലാണ് റഷ്യയുടെ നീക്കം. ഇതുവഴി സുഗമമായ ഊര്‍ജ്ജ-വാണിജ്യക്കൈമാറ്റം തകര്‍ക്കപ്പെടുകയാണ്.

ഇന്ത്യയുടെ യുഎന്നിലെ അധ്യക്ഷപദവി ഒരു മാസക്കാലത്തേക്ക് മാത്രമാണെങ്കിലും സമുദ്ര സുരക്ഷയെന്ന വിഷയം അവതരിപ്പിക്കുക വഴി വിവിധരാഷ്ട്രങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പുറത്തെത്തിക്കാന്‍ മോദിക്ക് കഴിഞ്ഞു.

സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതോടൊപ്പം സമുദ്രത്തിലൂടെയുള്ള വാണിജ്യം അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യവും മോദിക്കുണ്ടായിരുന്നു. ഒപ്പം റഷ്യയുടെയും ചൈനയുടെയും സമുദ്രത്തിലുള്ള ആധിപത്യമനോഭാവത്തെ വിമര്‍ശനവിധേയമാക്കുക എന്ന ലക്ഷ്യവും മോദി നിര്‍വ്വഹിച്ചു.

1994ല്‍ നിലവില്‍ വന്ന സമുദ്ര ഉടമ്പടിയുടെ നിയമങ്ങളുടെ നിയമനിര്‍മ്മാണ ചട്ടക്കൂട് പല്ലില്ലാത്ത ഒന്നാണെന്ന് പലരും വിമര്‍ശിക്കുന്നെങ്കിലും ഇപ്പോഴും ലോകശക്തികളായ രാഷ്ട്രങ്ങള്‍ക്ക് സമുദ്രത്തില്‍ നിയമാനുസൃതമായ അന്താരാഷ്ട്ര ക്രമം സൃഷ്ടിക്കാന്‍ വേറെ ഒരു സംവിധാനമില്ല.

1994ല്‍ നിലവില്‍ വന്ന UNCLOAS എന്ന സമുദ്ര ഉടമ്പടിയുടെ പ്രാധാന്യം യുഎസ് ഉള്‍പ്പെടെയുള്ള സമുദ്രശക്തികളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഇന്ത്യയുടെ അടുത്ത വെല്ലുവിളി.

അതു കൂടി കൈവരിക്കാന്‍ കഴിഞ്ഞാല്‍ അത് മോദിയുടെ വലിയ ആഗോള വിജയമായി മാറും. സമുദ്രസുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് എല്ലാ രാജ്യങ്ങളും യോഗത്തില്‍ അറിയിച്ചതും മോദിയുടെ വിഷയാവതരണത്തിനുള്ള അംഗീകാരമായി.

15 അംഗ സുരക്ഷാ കൗൺസിലിൽ ഇന്ത്യ അദ്ധ്യക്ഷത വഹിക്കണമെന്ന് ആവശ്യം ഉന്നയിച്ചത് ഫ്രാൻസാണ്. ആഗോള ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന ശക്തമായ നീക്കമാണ് ഫ്രാൻസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷത വഹിക്കാൻ രാജ്യത്തിന് അവസരം ലഭിച്ചത്.

അടുത്ത ദിവസങ്ങളില്‍ നടക്കുന്ന യുഎന്‍ യോഗങ്ങളില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറാണ് അധ്യക്ഷനാവുക. സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന രണ്ട് പ്രത്യേക യോഗങ്ങളില്‍ ജയശങ്കറാണ് അധ്യക്ഷ പ്രസംഗം നടത്തുക.

ചൈനക്കെതിരായ പ്രതിരോധ നീക്കവും ക്വാഡ് സഖ്യവുമായുള്ള ഇന്ത്യയുടെ പങ്കാളിത്തവും സുരക്ഷാ ദൃഷ്ടിയിലെ ഇന്ത്യയുടെ ശക്തമായ നിലപാടുകളായി മാറിക്കഴിഞ്ഞു എന്നു വേണം ഇതിലൂടെയെല്ലാം മനസ്സിലാക്കാൻ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (24 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (40 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (48 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (9 hours ago)

Malayali Vartha Recommends