Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

22 AUGUST 2026 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം

ഗാസ… ഇറാൻ… സിറിയ… ഹോർമുസ്…മിഡിൽ ഈസ്റ്റിലെ ഓരോ പ്രതിസന്ധിയും മറ്റൊന്നുമായി ബന്ധപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ രൂപപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നു. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലാണ്. സിറിയയിൽ അസ്സാദ് ഭരണകൂടം വീണതോടെ മേഖലയിലെ സമവാക്യങ്ങൾ മാറി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയ്ക്കായി ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട് .ഗാസ: ഇസ്രായേൽ ആക്രമണങ്ങളും വെടിനിർത്തൽ കരാറിനായുള്ള ചർച്ചകളും അനശ്ചിതത്വത്തിൽ തുടരുന്നു.ഇറാൻ: അമേരിക്കയുമായുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്നു.സിറിയ: മുൻ ഭരണകൂടത്തിന്റെ പതനത്തിനുശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങൾ.ഹോർമുസ്: കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ഒമാന്റെ മാധ്യസ്ഥ്യത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു  

ഗാസയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന സാഹചര്യത്തിലും പുതിയ ഇസ്രായേൽ ആക്രമണങ്ങൾ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നതായി റിപ്പോർട്ടുകൾ.ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കിടെ, ഇസ്രായേൽ പ്രധാനമന്ത്രി Benjamin Netanyahuക്കെതിരെ തുർക്കി എടുത്ത നിയമനടപടിയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ ആക്ടിവിസ്റ്റ് കപ്പൽ വ്യൂഹത്തിന് നേരെ ഇസ്രായേൽ നടത്തിയ സൈനിക ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് തുർക്കി നീതിന്യായ മന്ത്രി അകിൻ ഗൂർലെക് വാറണ്ട് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിയമപാലകരെ വിവരം അറിയിക്കുന്നതിനായി ഔദ്യോഗികമായി ഒരു 'റെഡ് നോട്ടീസ്' പുറപ്പെടുവിക്കാനും തുർക്കി ഇന്റർപോളിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.   ഇന്റർപോൾ വഴി നെതന്യാഹുവിനും അഫെക് മൊസ്കോവിച്ച് എന്ന മുതിർന്ന ഇസ്രയേലി സൈനികനുമെതിരെ റെഡ് നോട്ടിസ് അയക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി തുർക്കി നീതി ന്യായ മന്ത്രി അകിൻ ഗുർലെക് അറിയിച്ചു.
വംശഹത്യ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പീഡനം, സ്വത്ത് നശിപ്പിക്കൽ, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2026 ജൂലൈ 14ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ തുടർനടപടി.
 
ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും മെഡിക്കൽ കോളേജും ആശുപത്രിയും സൈനിക ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനാണ് ഇസ്രായേലി സൈനികനായ മൊസ്കോവിച്ചിനെതിരെ കേസെടുത്തിരിക്കുന്നത്.


പല രാജ്യങ്ങളിലും നെതന്യാഹുവിനെതിരെ നിയമനടപടി തുടരുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ എത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മേയര്‍ സുഹ്‌റാന്‍ മംദാനി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നെതന്യാഹുവിനെതിരെ ഒരു രാജ്യവും നടപടി എടുത്തിട്ടില്ല. അതിനിടെയാണ് തുര്‍ക്കിയുടെ പുതിയ നീക്കം.

തുര്‍ക്കി സമീപകാലത്ത് ഇസ്രായേലിനെതിരെ നടപടി ശക്തമാക്കുന്നുണ്ട്. ഒരുകാലത്ത് ഇസ്രായേലുമായി തുര്‍ക്കിക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു. എന്നാല്‍, തുര്‍ക്കിയില്‍ നിന്ന് പലസ്തീനിലെ ഗാസയിലേക്ക് പുറപ്പെട്ട സമാധാന ദൗത്യസംഘത്തിന്റെ കപ്പല്‍ വ്യൂഹം ഇസ്രായേല്‍ സൈന്യം ആക്രമിച്ചതോടെയാണ് ബന്ധം വഷളായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ സമാന നടപടി സ്വീകരിച്ചപ്പോള്‍ തുര്‍ക്കിയുടെ പ്രതികരണം കടുത്തതായിരുന്നു. കഴിഞ്ഞ മെയിലും സമാധാന സംഘത്തെ ഇസ്രായേല്‍ തടഞ്ഞു.

മേയ്യിലാണ് 430ഓളം മനുഷ്യാവകാശ പ്രവർത്തകരും 50-ഓളം ബോട്ടുകളുമടങ്ങുന്ന ‘ഗ്ലോബൽ സമുദ് ഫ്ലോട്ടില്ല’ ഗാസയിലേക്ക് പുറപ്പെട്ടത്. എന്നാൽ രാജ്യാന്തര സമുദ്ര അതിർത്തിയിൽ വച്ച് ഇസ്രയേൽ സൈന്യം ഇവർ സഞ്ചരിച്ച കപ്പലുകൾ തടഞ്ഞു . വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ സംഘത്തിലുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത ഇസ്രായേല്‍ സൈന്യം കണ്ണുകള്‍ കെട്ടി, കൈകള്‍ പിന്നില്‍ ബന്ധിച്ച് മുട്ടുകുത്തി ഇരുത്തിയ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

 സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വിഷയത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.  430 സന്നദ്ധ പ്രവര്‍ത്തകരാണ് ഗാസ നിവാസികള്‍ക്ക് സഹായവുമായി അങ്കാറയില്‍ നിന്ന് പുറപ്പെട്ടത്. ഇവരെ അന്താരാഷ്ട്ര കടല്‍പാതയില്‍ കടന്ന് ഇസ്രായേല്‍ അറസ്റ്റ് ചെയ്തതാണ് വിവാദം. കസ്റ്റഡിയിലെടുത്ത ശേഷം എല്ലാവരെയും ഇസ്രായേല്‍ നാടുകടത്തി. കടുത്ത പീഡനവും അപമാനവും ഇസ്രായേലിന്റെ കസ്റ്റഡിയില്‍ നേരിട്ടുവെന്ന് പിന്നീട് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു
 
കൈകൾ കൂട്ടിക്കെട്ടി മുട്ടുകുത്തിനിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ പരിഹസിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗൻ സ്വീകരിച്ചുവരുന്നത്.

ഒരു വ്യക്തിയെ കണ്ടെത്താനും, ആവശ്യമായാൽ താൽക്കാലികമായി കസ്റ്റഡിയിലെടുക്കാനും അംഗരാജ്യങ്ങളിലെ നിയമനിർവഹണ ഏജൻസികളോട് ആവശ്യപ്പെടുന്ന സംവിധാനമാണ് INTERPOL Red Notice .  ആ വ്യക്തിയെ അറസ്റ്റ് ചെയ്യണമോ എന്നത് ഓരോ രാജ്യത്തിന്റെയും നിയമപ്രകാരം തീരുമാനിക്കപ്പെടും.   ഇതിനിടെ Netanyahu തുർക്കിയുടെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. Erdoğan ഭരണകൂടത്തിന്റെ നീക്കം ഇസ്രായേൽ നേതൃത്വത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് Netanyahuയുടെ നിലപാട്.

ഇപ്പോൾ Netanyahuയും R  Erdoğanയും തമ്മിലുള്ള വാക്‌പോര് കൂടുതൽ രൂക്ഷമാകുകയാണ്. ഗാസ മാത്രമല്ല, സിറിയയിലെ ഇസ്രായേൽ–തുർക്കി സംഘർഷവും ബന്ധം കൂടുതൽ വഷളാക്കുന്നുണ്ട്.    തുർക്കി, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേൽ നടപടികളെ വിമർശിക്കുകയും സമാധാനശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
അതേസമയം Netanyahuയുടെ നിലപാടുകളും ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും അമേരിക്കയുടെ സമാധാനപദ്ധതിയുമായി ബന്ധപ്പെട്ടു തുടരുകയാണ്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധവും സാമ്പത്തിക യുദ്ധവും പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തെച്ചൊല്ലിയും ആണവ പദ്ധതികളെച്ചൊല്ലിയും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായി തുടരുകയാണ് .ഇറാനുമായുള്ള ചർച്ചകൾ തുടരണമെന്നാണ് തുർക്കി പ്രസിഡന്റ് Erdoğan അമേരിക്കൻ പ്രസിഡന്റ് Donald Trumpിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ സാമ്പത്തിക ഉപരോധങ്ങൾ‌ അടിച്ചേൽപ്പിക്കാനുള്ള യുഎസിന്റെ നീക്കത്തെ പരിഹസിക്കുകയാണ്  ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ‘‘ഈ പടം ഞങ്ങൾ മുൻപ് പലതവണ കണ്ടതാ’’ എന്ന് അദ്ദേഹം എക്സിൽ പറഞ്ഞു. 1979 മുതൽ ഇറാനുമേൽ യുഎസിന്റെ സാമ്പത്തിക ഉപരോധമുണ്ട്.

‘‘14 വർഷം മുൻപ് യുഎസ് പറഞ്ഞു, കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന്. അത് പൊളിഞ്ഞു. 8 വർഷം മുൻപ് പറഞ്ഞതും പൊളിഞ്ഞു. 5 മാസം മുൻപും അവരത് പറഞ്ഞു. അതും പാളി. ഇപ്പോൾ ദാ വീണ്ടും പറയുന്നു. അതും പൊളിയും’’ - മുൻ പ്രസിഡന്റ് ഒബാമയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് അരഗ്ചി പറഞ്ഞു.

ഇറാനും യുഎസും തമ്മിലെ സമാധാന ചർച്ചകൾക്കുള്ള സാധ്യതകളൊക്കെ പൊളിഞ്ഞു. വെടിനിർത്തൽ ധാരണ നീട്ടാനില്ലെന്ന് ട്രംപ് പറഞ്ഞപ്പോൾ അതിന് അങ്ങനെയൊരു ധാരണയേ ഉണ്ടായിരുന്നില്ലല്ലോ എന്നാണ് ഇറാൻ പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് അമേരിക്കയുടേതാണെന്നും അവിടെ ഇറാന്റെ കപ്പലുകളെ തടയുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞപ്പോൾ, ഇറാന്റെ അനുമതിയില്ലാതെ ഒരു കപ്പലും ആ വഴി പോകില്ലെന്നായിരുന്നു ഇറാനിയൻ സൈന്യത്തിന്റെ മറുപടി.

ഇറാനുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള ‘ഇക്കണോമിക് ഡി-ഡേ’ ആണ് ട്രംപ് പ്രഖ്യാപിച്ചത്. കടുത്ത ഉപരോധമാണ് വരുന്നതെന്ന് പറഞ്ഞെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, തുർക്കി, ഇറാഖ്, ഒമാൻ, അർമേനിയ, അസർബൈജാൻ എന്നിവയ്ക്കാണ് പ്രധാനമായും ഇറാനുമായി വാണിജ്യ ബന്ധമുണ്ടായിരുന്നത്.

ഇറാനുമായുള്ള എല്ലാ ബന്ധവും തൽക്കാലത്തേക്ക് നിർത്തിവയ്ക്കുന്നതായി യുഎഇ കഴിഞ്ഞദിവസം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. യുഎസിന്റെ കപ്പൽ ഉപരോധം ഉൾപ്പെടെയുള്ളതിനാൽ മറ്റു രാജ്യങ്ങളുമായും ഇറാന്റെ വ്യാപാരം ഇപ്പോൾ നിലച്ചമട്ടാണ്.

നിലവിൽ ഹോർമുസിന് പുറത്ത് കടലിലുള്ള ഇറാന്റെ എണ്ണ വാങ്ങുന്നത് ചൈനയാണ്. പാക്കിസ്ഥാനുമായി ഇറാന് കരയതിർത്തി വഴി വാണിജ്യബന്ധമുണ്ടെങ്കിലും യുദ്ധത്തെ തുടർന്ന് പാക്കിസ്ഥാൻ അതിർത്തി അടച്ചിരുന്നു. എന്നാൽ, ഇറാനിൽ‌ നിന്ന് പെട്രോൾ ഉൾപ്പെടെ പല ഉൽപന്നങ്ങളും പാക്കിസ്ഥാൻ ഔദ്യോഗികമായി ‘കള്ളക്കടത്ത്’ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒരു വശത്ത് Netanyahuക്കെതിരെ INTERPOL നടപടി ആവശ്യപ്പെടുന്നു. മറുവശത്ത് ഇറാനുമായി അമേരിക്ക ചർച്ച തുടരണമെന്ന് Erdoğan ആവശ്യപ്പെടുന്നു.അതേസമയം സിറിയയിൽ ഇസ്രായേലും തുർക്കിയും തമ്മിലുള്ള താൽപര്യസംഘർഷം ശക്തമാകുന്നു.അതുകൊണ്ടുതന്നെ തുർക്കിയുടെ പുതിയ നീക്കം Netanyahuക്കെതിരായ ഒരു നിയമനടപടി മാത്രമാണോ, അതോ മിഡിൽ ഈസ്റ്റിലെ വലിയൊരു geopolitical മാറ്റത്തിന്റെ ഭാഗമാണോ എന്ന ചർച്ചയും ഉയരുകയാണ്.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends