ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി. ഒഡിഷ തീരത്ത് നിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ മുങ്ങിയതെന്നാണ് സൂചനകളുള്ളത്. കപ്പലിൽ 24 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ചൈനക്കാരാണ്. ഒരാൾ ബംഗ്ലാദേശ് സ്വദേശിയും മൂന്നുപേർ മ്യാൻമാർ സ്വദേശികളുമാണ്,
കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാർഡും നാവികസേനയും രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു. പനാമയുടെ പതാകയുള്ള കപ്പൽ ആഗസ്റ്റ് 20ന് രാത്രി 10.30ഓടെയാണ് പാരദ്വീപ് തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. 1700 ടൺ ഇരുമ്പയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha


























