ഈജിപ്തില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ഈജിപ്തില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 25 പേര്‍ മരിച്ചു. ചൊവ്വാഴ്ച വടക്കന്‍ കയ്‌റോയിലെ എല്‍-ഒബോര്‍ പട്ടണത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ ഗ്യാസ് കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചു തീപിടിക്കുകയായിരുന്നു.
തീപിടിത്തത്തില്‍ 22 ഓളം പേര്‍ക്കു പൊള്ളലേറ്റു. അപകടത്തില്‍ ഫാക്ടറിയിലെ ഫര്‍ണിച്ചറുകളടക്കമുള്ള സാധനങ്ങള്‍ കത്തി നശിച്ചു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha