അപ്രതീക്ഷിത അറിയിപ്പുമായി പാകിസ്ഥാൻ! പെട്ട് പോയത് അഫ്ഗാനികൾ, അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാനം താൽക്കാലികമായി നിർത്തിവെച്ചു... അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റണ്‍വേയിലെ മാലിന്യക്കൂമ്പാരവുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്ന് അധികൃതർ

അഫ്ഗാനിലെ രക്ഷാപ്രവർത്തനത്തിയുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് പാകിസ്ഥാൻ . വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചന്നെ വിവരം പാകിസ്ഥാന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി കാബൂളിലേക്കും തിരിച്ചും സര്‍വീസ് നടത്തിയിരുന്നത് പാകിസ്താന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സ് മാത്രമായിരുന്നു.
കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റണ്‍വേയിലെ മാലിന്യക്കൂമ്പാരവുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.
അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളുമൊന്നും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റണ്‍വേയിലെ മാലിന്യങ്ങള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നാണ് പാക് എയര്‍ലൈന്‍സുകളുടെ ഭയം.
നിലവില്‍ യുഎസ് സൈനികരുടെ നിയന്ത്രണത്തിലാണ് കാബൂള്‍ വിമാനത്താവളം. സ്വന്തം സൈനിക വിമാനങ്ങള്‍ക്ക് മാത്രമാണ് അമേരിക്ക പ്രാധാന്യം നൽകുന്നതെന്ന് രീതിയിലെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. വിമാനത്താവളത്തില്‍ ഉടന്‍ അവശ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാകിസ്താന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സ് വക്താക്കള്‍പറഞ്ഞു.
https://www.facebook.com/Malayalivartha























