വാക്ക് പാലിക്കാതെ താലിബാൻ! 20 ഇന്ത്യക്കാരെ തടഞ്ഞ് താലിബാൻ, പത്ത് കിലോമീറ്റർ അകലത്തിൽ നിർമ്മിച്ചിരിക്കുന്നത് പതിനഞ്ച് ചെക്ക് പോസ്റ്റുകൾ: ഇന്ത്യ അഫ്ഗാന്‍ ജനതയ്‌ക്കൊപ്പമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

പറഞ്ഞ വാക്കിന് വില നൽകില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താലിബാൻ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാന്‍ ലംഘിച്ചുവെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ അഫ്ഗാന്‍ ജനതയ്ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 'താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത് സായുധ മാര്‍ഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണ്'- എസ് ജയശങ്കര്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു.
ഇന്ന് 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറയുന്നു. ഇവരെ വിമാനത്താവളത്തിലെത്താന്‍ അനുവദിച്ചില്ല. പത്തു കിലോമീറ്ററില്‍ 15 ചെക്ക് പോസ്റ്റുകളാണ് താലിബാന്‍ ഉണ്ടാക്കിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാനാണ് കേന്ദ്രം സര്‍വ്വകക്ഷി യോഗം വിളിച്ചത്.
https://www.facebook.com/Malayalivartha























