Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാണ്ഡഹാർ' നമ്മൾ മറക്കരുത്! മോദിയുടെ അടുത്ത കരുനീക്കം... താലിബാൻ കരഞ്ഞ് കാല് പിടിച്ചാലും ഇന്ത്യ അതിന് തയ്യാറാവില്ല...

26 AUGUST 2021 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നത് നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതുമാണ്. താലിബാൻ അധിനിവേശം അതിന്റെ കൊടുമുടിയിൽ എത്തക്കഴിഞ്ഞാൽ അവിടെ എന്തും സംഭവിക്കാം എന്നുള്ള നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കും.

താൽകാലിക പ്രതിരോധ മന്ത്രിയായി കൊടും കുറ്റവാളിയെ നിയമിച്ചതു പോലും ഇതിന്റെയെല്ലാം തന്നെ തുടക്കം മാത്രമായേ കാണുവാൻ സാധിക്കൂ. അവിടെ നിന്നും പുറത്ത് വരുന്ന വാർത്തകൾ ഇപ്പോൾ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലാണ്.

ഈ സാഹചര്യത്തിലും വളരെ പ്രാകൃത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ പടിയായിഅവർ സ്ത്രീകളെ വീട്ടിലിരുത്തി, പിന്നീട് നിയമങ്ങൾ കിരാത കർശനമായി നടപ്പിലാക്കുവാൻ കൊടും കുറ്റവാളിയെ തന്നെ ഭരണസിരാ കേന്ദ്രത്തിന്റെ താക്കോൽ ഏൽപ്പിക്കാൻ ഒരുങ്ങുന്നു. ഈ സംഭവങ്ങളിലൂടെയെല്ലാം തന്നെ നമുക്ക് എങ്ങോട്ടാണ് അഫ്​ഗാനിസ്ഥാന്റെ പോക്ക് എന്നത് മനസ്സിലാക്കാൻ സാധിക്കും.

എന്നാൽ അധികാര കൈമാറ്റം പൂർത്തിയായി കഴിഞ്ഞാൽ സൗഹൃദ ബന്ധം ഇന്ത്യയുമായി ഇനിയും പുലർത്തുമെന്ന് താലിബാൻ വക്താവ് വാക്ക് നൽകുമ്പോഴും ഇന്ത്യ അതിന് തയ്യാറാകുമോ എന്നുള്ള സംശയമാണ് നമ്മൾ എല്ലാവരുടേയും മനസ്സിലുള്ളത്. എന്നാൽ താലിബാനെ തന്നെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു തീരുമാനം തന്നെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

അതായത്, താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ നടന്നു വരുന്ന രക്ഷാദൗത്യം അവസാനിക്കുന്നതിന് ശേഷം അഫ്ഗാനിസ്താനിലേക്കുള്ള വിമാന യാത്രാ സർവീസ് പൂർണമായും ഒഴിവാക്കാനാണ് നിലവിൽ ഇന്ത്യ ആലോചിക്കുന്നത്. കാബൂളിലേക്കുള്ള യാത്ര സുരക്ഷിതമായിരിക്കില്ലെന്ന വിലയിരുത്തലാണ് ഇപ്പോൾ ഇന്ത്യക്കുള്ളത്.

ഇതിന് ആസ്പദമായി പറയുന്നത് 1999ല്‍ കാണ്ഡഹാറില്‍ ഉണ്ടായ വിമാന റാഞ്ചലാണ്. ഇനിയും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമോ എന്ന ആശങ്ക തീർച്ചയായും ഇന്ത്യക്കുണ്ട്. ഇതുകൊണ്ട് യാതൊരു കാരണവശാലും ഇത്തരത്തിൽ കൈവിട്ട കളിക്ക് ഇന്ത്യ തയ്യാറാകില്ല.

അഫ്ഗാനിസ്താനില്‍ നിന്ന് സുരക്ഷ ഉറപ്പ് കിട്ടിയാല്‍ മാത്രമേ യാത്ര തുടരുന്നത് പരിഗണിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. അപ്പോഴും പാകിസ്താന്‍ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന സ്ഥിതിവിശേഷം ഉള്ളതിനാൽ ഇന്ത്യക്ക് ആത്മവിശ്വാസം ഒട്ടും തന്നെയില്ല.

വിമാനം റാഞ്ചലിന് ഇനിയും ഒരു ശ്രമം ഉണ്ടായാല്‍ അത് യാത്രക്കാരുടെ ജീവന്‍ പണയംവെച്ചുള്ളതായിരിക്കും. പൗരന്‍മാരുടേയോ, വിമാനത്തിലെ ജീവനക്കാരുടേയോ ജീവന്‍ വെച്ച് കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്നാണ് ഉന്നത ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്.

ഇതിനൊക്കെ ആധാരമായി പറയുന്ന വിമാന റാഞ്ചലിനെ പറ്റി കൂടി ഒന്ന് പരിശോധിക്കാം. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നായാണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ വിലയിരുത്തപ്പെടുന്നത്. യാത്രക്കാരുടെ ജീവന്‍വച്ചു തീവ്രവാദികള്‍ നടത്തിയ വിലപേശലിന് ഇന്ത്യ വഴങ്ങേണ്ടി വന്ന സാഹചര്യമായിരുന്ന് അന്ന് ഉണ്ടായത്.

മൂന്ന് ഹർക്കത്തുൽ മുജാഹിദീൻ ഭീകരരെ വിട്ടയക്കേണ്ടിയും വന്നു. എന്നാല്‍ ഈ സംഭവം ഇപ്പോഴും ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി തുടരുകയാണ്. 1999ല്‍ നടന്ന വിമാന റാഞ്ചൽ 21 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. 1999 ലെ ഒരു ക്രിസ്മസ് തലേന്ന് നേപ്പാളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ യാത്രയാണ് ചരിത്രത്തില്‍ ഇടം നേടിയത്.

കാഠ്മണ്ഡു നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം ലക്ഷ്യമാക്കി ഐ.സി 814 എയര്‍ബസിന്‍റെ യാത്ര, ഇന്ത്യന്‍ അതിര്‍ത്തി കടക്കും വരെ എല്ലാം സുരക്ഷിതം. എന്നാല്‍ പിന്നീടുള്ള നിമിഷങ്ങളില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

ആയുധ ധാരികളായ അഞ്ചു ഭീകരര്‍ പൈലറ്റ് ദേവി ശരണിനെ ഭീഷണിപ്പെടുത്തി വിമാനത്തിത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 191 പേരുടെ ജീവന്‍ വച്ച് വിലപേശിയ ഭീകരര്‍ ഡല്‍ഹിയിലിറങ്ങേണ്ടിയിരുന്ന വിമനം അമൃത്സറിലേക്കും അവിടെ നിന്ന് ലാഹോറിലക്കും പറത്തി.

പിന്നീട് നടന്ന നയതന്ത്ര നീക്കളെ തുടര്‍ന്ന് പിരക്കേറ്റ ഒരാളെ ഉള്‍പ്പടെ 27 യാത്രക്കാരെ ദുബായില്‍ വച്ച് ഭീകരര്‍ മോചിപ്പിച്ചു. ശേഷിച്ചവരുമായി പിന്നീട് കാണ്ഡഹാറില്‍ എത്തിയ ശേഷമാണ് അവര്‍ തങ്ങളുടെ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യ തടവിലാക്കിയ 35 ഭീകരരെ വിട്ടയക്കണമെന്നും 2000 ലക്ഷം ഡോളര്‍ നല്‍കണമെന്നും ഭീകരര്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷഭരിതമായ ആറു ദിവസങ്ങള്‍. താലിബാന്‍റെ നിയന്ത്രണത്തിലായിരുന്നു വിമാനം. ഒടുവില്‍ മൂന്ന് തീവ്രവാദികളെ മോചിപ്പിക്കാൻ ഇന്ത്യ തയ്യാറായി. മൗലാന മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ക്ക്, മുഷ്താഖ് സര്‍ഗാര്‍ എന്നിവരെ മോചിപ്പിച്ചു. ഇതിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്നവരെ തീവ്രവാദികൾ സ്വതന്ത്രരാക്കിയത്.

ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന 17 പേർക്ക് പരിക്കേറ്റു. വിമാനറാഞ്ചലിന് താലിബാനു പുറമേ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായവും ലഭിച്ചിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി.

രാജ്യത്തെ നടുക്കിയ വിമാന റാഞ്ചല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അറിഞ്ഞത് ഏറെ വൈകിയാണെന്നും അതിനാല്‍ നടപടികള്‍ താമസിച്ചെന്നും പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി.

ഇന്ധനം നിറയ്ക്കാൻ വിമാനം അമൃത്സറിൽ ഇറക്കിയപ്പോൾ സമയോചിതമായി ഇടപെടാൻ സർക്കാർ തയ്യാറായില്ലെന്ന് റോ മുൻ മേധാവി എ.എസ് ദുലതും വിമര്‍ശിച്ചു. അന്ന് വിട്ടയച്ച മസൂദ് അസ്ഹര്‍ അടക്കമുള്ള ത്രീവ്രവാദികള്‍ പിന്നീടും രാജ്യത്തിനു ഭീഷമിയായിരുന്നു.

അവര്‍ക്ക് പങ്കുളള നിരവധി ആക്രമണങ്ങള്‍ ഉണ്ടായതും ഇതേ ആളുകളുടെ നേതൃത്വത്തില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജിച്ചതുമെല്ലാമാണ് ഒട്ടനവധി വിവാദങ്ങള്‍ക്ക് കാരണമായത്. ഇനിയും ഇത്തരത്തിൽ ഒരു സുരക്ഷാ വീഴ്ച ഇന്ത്യയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാവില്ല എന്ന ഉറച്ച് നിലപാട് തന്നെയാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ഇപ്പോൾ അഫ്ഗാനില്‍ നിന്ന് രാജ്യത്തെ പൗരന്‍മാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷന്‍ ദേവീ ശക്തിയുടെ ഭാഗമായി ദിവസേന രണ്ട് വിമാനങ്ങളാണ് ഇന്ത്യ അഫ്ഗാനിലേക്ക് അയക്കുന്നത്.

സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് യാത്ര ചെയ്യുന്നതിനായി അഫ്ഗാന്റെ അയല്‍രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തി അവിടെ നിന്നു ഇന്ത്യയിലേക്ക് യാത്രക്കാര്‍ക്ക് തിരിച്ചു വരാനുള്ള സൗകര്യം ഒരുക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (18 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (19 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (25 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (31 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (35 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (40 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (45 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends