Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

300 താലിബാനികളുടെ തല അറുത്ത പഞ്ച്ശീർ സിംഹം! തൊട്ടാൽ ചുട്ടെരിക്കും ഈ സേന കമാന്‍ഡര്‍

26 AUGUST 2021 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

താലിബാൻ കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ സർവാധിപത്യം പുലർത്താൻ ശ്രമിക്കുമ്പോഴും പിടികൊടുക്കാതെ പ്രതിരോധമുയർത്തി നിൽക്കുകയാണ് വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ. അഫ്ഗാനിസ്ഥാനിൽ ഇനി താലിബാൻ ആധിപത്യത്തിനു കീഴിലാകാത്ത ഒരേയൊരു പ്രവിശ്യ പഞ്ച്ശീറാണ്.അങ്ങനെ എളുപ്പം ആ കഴുകന്മാർക്ക് പിടികൊടുക്കാൻ പഞ്ച്ശീർ  തയ്യാറല്ല.കാരണം  അവിടെ ഉള്ളത് സിംഹ കുട്ടികളാണ്.അഞ്ച് സിംഹങ്ങളുടെ നാട് എന്നറിയപ്പെടുന്ന പഞ്ച്ശീരിൽ ഉള്ളത് സിംഹകുട്ടികൾ തന്നെയെന്ന് അവർ തെളിയിക്കുകയാണ്.

 

 

മുൻപും താലിബാനെതിരെ ശക്തമായ പ്രതിരോധം ഇവിടെ നിന്നുയർന്നിട്ടുണ്ട്. താലിബാനെതിരെ പോരാടിയ ഗറില്ലാ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ ജനനസ്ഥലം കൂടിയാണ് പഞ്ച്ശീർ.ആ വീറും വാശിയും ആ ജനതയ്ക്ക് ഉണ്ടാകാതിരിക്കുമോ.

 

 

 

നിലവിൽ അഫ്ഗാനിസ്ഥാന്റെ ഒന്നാം വൈസ് പ്രസിഡന്റ് ഗാനി പോയ സ്ഥിതിക്ക് രക്ഷാധികാരി പ്രസിഡന്റുമായ അമറുല്ല സാലിഹ് ഇവിടേക്കെത്തിയിട്ടുണ്ട്. അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദും സാലിഹിനൊപ്പമുണ്ട്.

 

 

 

എന്നാൽ താലിബാനെ നിഗ്രഹിക്കാൻ സൈന്യത്തിന് എല്ലാ പിൻബലവും ശക്തിയും നൽകുന്ന മറ്റൊരാൾ കൂടി പാൻഷീറിലുണ്ട്.താലിബാന്‍ വിരുദ്ധ സേനയുടെ യുദ്ധതന്ത്രജ്ഞന്‍ അമീര്‍ അക്മല്‍.ആര്‍ക്കും എളുപ്പത്തില്‍ ആക്രമിച്ചെത്താന്‍ കഴിയാത്തവിധം ദുര്‍ഗമമായ പഞ്ച് ശീര്‍ താഴ് വരയിലെ താലിബാന്‍ വിരുദ്ധസേനയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുന്നത് ഇദ്ദേഹമാണ്.

 

 

പഞ്ച് ശീര്‍ പ്രവിശ്യ എളുപ്പം കീഴടക്കാമെന്ന താലിബാന്‍റെ മോഹം വെറും വ്യാമോഹം മാത്രമാക്കി ഈ സിംഹകുട്ടി.അടിമുടി കരുത്തിന്‍റെ പര്യായമാണ് ഈ താലിബാന്‍ വിരുദ്ധ സേനാ കമാന്‍ഡര്‍. പഞ്ച്ശീറിലെ യുവസൈനികര്‍ക്ക് ആവേശം പകരുന്നത് കമാന്‍ഡന്‍ അമീര്‍ അക്മലാണ്.

 

 

'താലിബാന്‍ വിരുദ്ധസേനയില്‍ ചേരുന്നവരില്‍ അധികവും യുവാക്കളാണ്. പട്ടാളക്കാരും മുന്‍ ജിഹാദി കമാന്‍ഡര്‍മാരും പരിചയസമ്പന്നരാണ്. യുദ്ധത്തിനുള്ള എല്ലാ ആധുനിക പടക്കോപ്പുകളും ഞങ്ങളുടെ പക്കലുണ്ട്. താലിബാനുമായി യുദ്ധത്തിനായാലും സമാധാനത്തിനായാലും ഞങ്ങള്‍ തയ്യാറാണ്,' അമീര്‍ അക്മല്‍ പറയുന്നത് ഇങ്ങനെയാണ്.ഹിന്ദുക്കുഷ് മലനിരകളില്‍ ഒളിഞ്ഞുകിടക്കുന്ന പഞ്ച് ശീര്‍ താഴ് വര ആര്‍ക്കും തുളച്ചുചെല്ലാന്‍ കഴിയാത്ത കോട്ടയാണ്. ഉയര്‍ന്ന പര്‍വ്വതനിരകള്‍, ഇടുങ്ങിയ താഴ് വരകള്‍, മുറിച്ച് കടക്കാന്‍ കഴിയാത്ത വിധം ഈ പ്രദേശത്തെ ചുറ്റിയൊഴുകുന്ന പഞ്ച് ശീര്‍ പുഴ. പഞ്ച് ശീര്‍ താഴ് വരയിലേക്ക് കടക്കാവുന്ന എല്ലാ റോഡുകളിലും പോരാളികള്‍ ആയുധങ്ങളേന്തി ജാഗ്രതയോടെ താലിബാന്‍റെ രക്തത്തിനായി കാത്തിരിക്കുന്നത്.

 

 

 

താലിബാന് മുന്നില്‍ മുട്ടുമടക്കാന്‍ ഒരുക്കമില്ലാത്തവരാണ് താജിക് പോരാളികള്‍. ഏകദേശം പരിശീലനം നേടിയ 9,000 പോരാളികള്‍ ഇവിടെയുണ്ട്. അഹമ്മദ് മസൂദും അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലേയുമാണ് താലിബാന്‍ വിരുദ്ധസേനയുടെ നേതൃനിരയിലെങ്കിലും യുദ്ധതന്ത്രങ്ങള്‍ നടപ്പാക്കുന്നത് കമാന്‍ഡര്‍ അമീര്‍ അക്മലാണ്.

 

അഫ്ഗാനിസ്ഫാന്റെ വടക്കുകിഴക്കൻ മേഖലയിലാണ് പഞ്ച്ശീർ സ്ഥിതി ചെയ്യുന്നത്. അഞ്ച് സിംഹങ്ങളുടെ നാട് എന്നാണ് ഈ താഴ്‌വരയുടെ പേരിന് അർഥം. തലസ്ഥാനനഗരമായ കാബൂളിൽ നിന്ന് 100 കിലോമീറ്ററോളം അകലെ ഹിന്ദുകുഷ് മലനിരകളുടെ അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പഞ്ച്ശീർ എന്നു തന്നെ പേരുള്ള നദി ഈ താഴ്‌വരയിലൂടെ ഒഴുകുന്നു. പച്ചപ്പും പാടങ്ങളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു പ്രവിശ്യയാണ് ഇത്. പ്രവിശ്യയിൽ 7 ജില്ലകളും 512 ഗ്രാമങ്ങളുമുണ്ട്. 1,73,000 പേർ ഇവിടെ താമസിക്കുന്നു. ഇതിലധികവും താജിക് വംശജരാണ്. ചെറുപട്ടണമായ ബസാറക്കാണ് പ്രവിശ്യാതലസ്ഥാനം.

 

 

 

 

അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലും ലോകചരിത്രത്തിലും പഞ്ച്ശീർ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. എൺപതുകളിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിൽ അധിനിവേശം നടത്തുകയും ബാബ്രക് കമാൽ എന്ന ഭരണാധികാരിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. എന്നാൽ എല്ലായിടത്തും ആധിപത്യമുണ്ടായിട്ടും പ‍ഞ്ച്ശീർ പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല. ഇതിനായി 1980 മുതൽ 85 വരെ നടത്തിയ യുദ്ധങ്ങൾ പഞ്ച്ശീർ ഒഫെൻസീവ് എന്ന പേരിൽ അറിയപ്പെടുന്നു. അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള ഗറില്ലാ സേനയാണ് സോവിയറ്റുകളുമായി യുദ്ധത്തിലേർപ്പെട്ടത്. അന്ന് യുഎസിന്റെ പിന്തുണ ഈ ഗറില്ലകൾക്കുണ്ടായിരുന്നു.

 

 

1996 മുതൽ 2001 വരെ മസൂദും സംഘവും താലിബാനെതിരെയും അൽ ക്വയ്ദയ്ക്കെതിരെയും ശക്തമായ പ്രതിരോധം പഞ്ച്ശീറിലൊരുക്കി. അഫ്ഗാൻ രാഷ്ട്രീയത്തിലെ കരുത്തരായ ചില താലിബാൻ വിരുദ്ധ നേതാക്കളെ അണിനിരത്തി വടക്കൻ സഖ്യം എന്നൊരു പ്രതിരോധമുന്നണിയും ഇവിടെ രൂപം കൊണ്ടു. എന്നാൽ താലിബാനും അൽഖ്വയ്ദയും ചേർന്നൊരുക്കിയ ഒരു കൊലപാതകശ്രമത്തിൽ 2001ൽ മസൂദ് കൊല്ലപ്പെട്ടു.

 

പഞ്ച്ശീറിൽ ഇപ്പോൾ വീരപരിവേഷമാണ് മസൂദിന്.പുരാതനകാലം മുതൽ തന്നെ പഞ്ച്ശീർ രത്നഖനനത്തിനു പേരുകേട്ടയിടമാണ്. ലോകത്തിലെ ഏറ്റവും വലിയ മരതകനിക്ഷേപങ്ങളിലൊന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വെള്ളിയുടെ നിക്ഷേപവും ഖനനവും ഇവിടെ സജീവമാണ്. ഒട്ടേറെ ജലവൈദ്യുത നിലയങ്ങളും ഡാമുകളും കാറ്റാടിപ്പാടങ്ങളുമൊക്കെ ഇവിടെ സ്ഥിതി ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (18 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (19 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (25 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (31 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (35 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (40 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (45 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends