Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ബിൻലാദന്റെ തലയറുത്ത അമേരിക്കൻ കമാന്റോ സംഘം കാബൂളിൽ... മുട്ടിടിച്ച് താലിബാൻ ഭീകരരും! ഇനി കാത്തിരുന്ന് കാണാം...

26 AUGUST 2021 10:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഉസാമ ബിൻ ലാദൻ, കിഴക്കൻ അഫ്ഗാനിസ്താനിലെ തണുപ്പുറഞ്ഞ ഗോത്രമേഖലയായ തോറാബോറാ ഗുഹകളിലെ തന്റെ ഒളിവുജീവിതം മറ്റേതോ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് അയാളുടെ ആഹ്വാനങ്ങളും വീഡിയോകളും വന്നുകൊണ്ടേയിരുന്നു.

അതിനനുസരിച്ച് ലോകമെമ്പാടും ഏതൊക്കെയോ നിഷ്‌കളങ്കരായ മനുഷ്യർ മരിച്ചു വീഴുകയായിരുന്നു. ഇതിന് ഒരു അന്ത്യം കുറിക്കണം എന്ന് ഉറച്ച് തീരുമാനമെടുത്ത് കൊണ്ടാണ് അമേരിക്കൻ പുലിക്കുട്ടികൾ കൈയ്യിൽ തോക്കെടുത്തത്.

ഒരു മെയ് മാസത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ കൊലപാതകം. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിക്ക്, പാക്കിസ്ഥാനിലെ അബോട്ടാബാദിൽ മൂന്ന് നില വീട്ടിൽ ഒളിച്ചു പാർത്തിരുന്ന അൽ ഖ്വഇദ നേതാവ് ഒസാമ ബിൻ ലാദൻ അമേരിക്കൻ കമാൻഡോ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്.

പാകിസ്താനിലെ ആബട്ടാബാദിലെ വീട്ടിലേക്ക് അമേരിക്കൻ കമാൻഡോകൾ ഇരച്ചു കയറി ഉസാമ ബിൻലാദനെ വെടി വെച്ചു കൊന്നത് 2011 മേയ് രണ്ടിന് പുലർച്ചെയാണ്. ലോകത്തെ അമ്പരപ്പിച്ച ആ ഓപ്പറേഷൻ ആർക്കും തന്നെ മറക്കാനാവില്ല.

2,996 പേരുടെ മരണത്തിനു കാരണമായ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലാദനെ വധിച്ചത് അഫ്ഗാനിലെ അമേരിക്കൻ സൈനിക താവളത്തൽനിന്നും പറന്നെത്തിയ യു എസ് നേവി സീലുകളായിരുന്നു.

പത്തു വർഷം നീണ്ട തിരച്ചിലിനൊടുവിലായിരുന്നു ലാദന്റെ പാക്കിസ്താനിലെ ഒളിത്താവളം സിഐ എ കണ്ടെത്തിയത്. ഇരുപതടി ഉയരമുള്ള ചുവരുകളോടുകൂടിയ കോട്ട പോലുള്ള മാളിക ആയിരുന്നു.

പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിടിയിലകപ്പെട്ടിട്ടും രക്ഷപെട്ടു കഴിയുന്ന ലാദനെ കൊലപ്പെടുത്തിയത് അത്യന്തം സാഹസികമായിരുന്നു. പിന്നീട് ലാദന്റെ മൃതദേഹം കടലിൽ മറവുചെയ്യുകയായിരുന്നു.

യുഎസ് എയർഫോഴ്‌സും സി ഐ എയും സംയുക്തമായി നടത്തിയതായിരുന്നു ഈ ഓപ്പറേഷൻ. പാക് മണ്ണിൽ അമേരിക്ക നടത്തിയ ഈ ഓപ്പറേഷനെ കുറിച്ച് പാക് സർക്കാറിനു പോലും അറിവില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ വീണ്ടും ഈ സംഭവങ്ങൾ ചർച്ചാവിഷയമായി മാറുകയാണ്.

എന്തെന്നാൽ, അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യത്തെ സഹായിക്കാൻ അമേരിക്കയുടെ 160ആം സ്‌പെഷൽ ഓപറേഷൻസ് എയർബോൺ റെജിമെന്റ് (SOAR) കാബൂളിലെത്തി എന്ന വാർത്തകൽ പുറത്ത് വന്നതിന് പിന്നാലെയാണ്.

നൈറ്റ് സ്റ്റാൾക്കേഴ്‌സ് എന്ന പേരിൽ ഒസാമ ബിൻ ലാദനെ വധിച്ച അമേരിക്കൻ കമാൻഡോ സംഘമാണിത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ അമേരിക്കൻ പൗരന്മാരെ രക്ഷിക്കുന്നതിന് ബൈഡൻ ഭരണകൂടം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ നീക്കം.

കാബൂൾ താലിബാൻ കീഴടങ്ങിയ ഓഗസ്റ്റ് 15ന് ശേഷമാണ് 160ആം SOAR വിഭാഗം അഫ്ഗാനിസ്ഥാനിലെ സാന്നിധ്യം വർധിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ എട്ട് AH/MH ലിറ്റിൽ ബേഡ് ഹെലിക്കോപ്റ്ററുകളാണ് അധികമായി കാബൂളിലേക്ക് പറന്നെത്തിയത്. വലുപ്പം കുറവായതുകൊണ്ടുതന്നെ ഏതു പ്രദേശത്തേക്കും അതിവേഗത്തിൽ പറന്നെത്താൻ ശേഷിയുള്ളതാണ് ഇത്തരം ഹെലിക്കോപ്റ്ററുകൾ.

മെഷീൻ ഗണ്ണുകളും മിസൈലുകളും അടക്കമുള്ള ആയുധങ്ങളും ഇവയിലുണ്ട്. ഏതെങ്കിലും രക്ഷാ ദൗത്യത്തിന് ആവശ്യം വരികയാണെങ്കിൽ വളരെ പെട്ടെന്ന് ഇവയെ ഉപയോഗിക്കാൻ സാധിക്കും. വലുപ്പം കൂടിയ എംഎച്ച് 60 ബ്ലാക്ക് ഹോക്ക്‌സ് എംഎച്ച് 47 ചിനൂക്ക്‌സ് ഹെലിക്കോപ്റ്ററുകളും നൈറ്റ് സ്റ്റാൾക്കേഴ്‌സിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്കെത്തിയിട്ടുണ്ട്.

പത്ത് വർഷങ്ങൾക്ക് മുൻപ് പാക്കിസ്ഥാനിലേക്ക് പറന്നെത്തി ഒസാമ ബിൻലാദനെ ഒളി സങ്കേതത്തിൽ വെച്ച് വകവരുത്തിയതോടെയാണ് അമേരിക്കൻ സൈന്യത്തിലെ 160ആം SOAR വിഭാഗം ശ്രദ്ധിക്കപ്പെടുന്നത്.

ജോ ബൈഡൻ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനാ പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാബൂൾ വിമാനത്താവളം രക്ഷാപ്രവർത്തനത്തിന്റെ കേന്ദ്രമായി മാറിയത്.

അമേരിക്കയും സഖ്യ രാജ്യങ്ങളും അടക്കം നിരവധി ലോകരാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യം ഇപ്പോഴും തുടരുകയാണ്.

കാബൂൾ വിമാനത്താവളം ഇപ്പോഴും അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലാണെങ്കിലും നഗരത്തിൽ താലിബാൻ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ തങ്ങൾക്ക് രക്ഷപ്പെടുത്തേണ്ട പലരേയും താലിബാനെ മറികടന്ന് വേണം അമേരിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് സുരക്ഷിതമാക്കുവാൻ.

കാബൂൾ വിമാനത്താവളത്തിലേക്ക് എത്താൻ സാധിക്കാത്തവരെ അമേരിക്കൻ സൈന്യം കാര്യമായി സഹായിക്കുന്നില്ലെന്ന ആരോപണം ബൈഡൻ സർക്കാരിനെതിരെ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. എന്തുകൊണ്ട് താലിബാൻ മേഖലകളിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കുന്നില്ലെന്ന ചോദ്യം ഉയർന്നപ്പോൾ ഭീകര ആക്രമണങ്ങൾക്കുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടിയാണന്ന ഉത്തരമാണ് ബൈഡൻ തന്നെ നൽകിയത്. ഇതിനിടെ കാബൂളിലെ ഹോട്ടലിൽ കുടുങ്ങിയ 169 അമേരിക്കക്കാരെ യുഎസ് സൈന്യം മൂന്ന് സൈനിക ഹെലിക്കോപ്റ്ററുകളിൽ രക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (5 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (5 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (6 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (6 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (6 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (6 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (6 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends