പാക്കിസ്ഥാനെ ഞങ്ങൾ രണ്ടാമത്തെ വീടായാണ് കാണുന്നത്; അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനുമായി പാരമ്പരാഗതമായി സൗഹൃദത്തിലാണ് കഴിയുന്നത്; പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ബലപ്പെടുത്താനാണ് തങ്ങളുടെ പദ്ധതി; കാശ്മീര്‍ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വേഗത്തിൽ ചര്‍ച്ച നടത്തണം; പ്രതികരണവുമായി താലിബാൻ വക്താവ്

താലിബാൻ ഞങ്ങളെ സഹായിക്കുമെന്ന് കഴിഞ്ഞദിവസം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയിലുള്ള ഒരു വനിതാ നേതാവ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ ഇതാ അത് ശരി വയ്ക്കുന്ന തരത്തിലുള്ള പ്രതികരണവുമായി താലിബാൻ വക്താവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് തികച്ചും ജാഗ്രത കനപ്പിക്കേണ്ടുന്ന വെളിപ്പെടുത്തലാണ് താലിബാൻ വക്താവ് നടത്തിയിരിക്കുന്നത്.
പാക്കിസ്ഥാനെ ഞങ്ങൾ രണ്ടാമത്തെ വീടായാണ് കാണുന്നതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വെളിപ്പെടുത്തിയിരിക്കുന്നു. അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനുമായി പാരമ്പരാഗതമായി സൗഹൃദത്തിലാണ് കഴിയുന്നതെന്ന് സബീഹുള്ള ലോകത്തോട് വിളിച്ചു പറയുകയാണ്.
ഇരു രാജ്യങ്ങളിലെ ജനങ്ങളും മതപരമായി യോജിച്ചു പോകുന്നവരാണ്. പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ബലപ്പെടുത്താനാണ് തങ്ങളുടെ പദ്ധതിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു . ഇന്ത്യ അവരുടെ നയം അഫ്ഗാൻ ജനതയുടെ താൽപര്യം അനുസരിച്ച് വ്യക്തമാക്കുമെന്നാണ് വിചാരിക്കുന്നതെന്നും വക്താവ് വെളിപ്പെടുത്തിയിരിക്കുന്നു.
മാത്രമല്ല കാശ്മീർ വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നു. കാശ്മീര്‍ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വേഗത്തിൽ ചര്‍ച്ച നടത്തണമെന്നും തീരുമാനമെടുക്കണെന്നും സബീഹുള്ള പറഞ്ഞു .
ഇസ്ലാമിനെ അടിസ്ഥാനമാക്കി എല്ലാ അഫ്ഗാനികളേയും ഉൾക്കൊള്ളുന്ന ഭരണകൂടം രൂപീകരിക്കുവാനാണ് അവരുടെ പദ്ധതിയെന്നും താലിബാൻ വക്താവ് പറഞ്ഞു. അതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അതുവരെ കാത്തിരിക്കണമെന്നും സബീഹുള്ള പറഞ്ഞു.
സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ട് മറ്റേതെങ്കിലും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്നും ഇവർ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ താലിബാന്റെ നയം വ്യക്തമാണ്.
ഐഎസ് സാന്നിധ്യം അഫ്ഗാനിൽ ഇല്ലെന്നും താലിബാൻ വക്താവ് പറഞ്ഞിരിക്കുകയാണ്. എന്തായാലും ഇന്ത്യയെയും കശ്‍മീരിനെയും കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെയധികം ഗൗരവകരമായ കാര്യം തന്നെയാണ്.
കഴിഞ്ഞ ദിവസമായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയിലുള്ള വനിതാ നേതാവ് അത്യന്തം ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫിൻറെ വനിതാ നേതാവാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
താലിബാനുമായുള്ള പാകിസ്ഥാന്റെ അടുത്ത ബന്ധവും കാശ്മീരിൽ ഉൾപ്പടെയുള്ള അവരുടെ ഇന്ത്യാ വിരുദ്ധ അജണ്ടയും തുറന്നുസമ്മതിച്ചിരിക്കുകയാണ് തെഹ്രീക്-ഇ-ഇൻസാഫ് നേതാവ്.
കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്ഥാൻ താലിബാൻ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചുൾപ്പടെ പാർട്ടിയുടെ വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്ക് വെളിപ്പെടുത്തിയത് . താലിബാൻ പറയുന്നത് അവർ പാക്കിസ്ഥാനോടൊപ്പമാണെന്നും കാശ്മീരിൽ ഞങ്ങളെ സഹായിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നതെന്നും നീലം ഇർഷാദ് ഷെയ്ക്ക് വെളിപ്പെടുത്തി.
നേതാവിന്റെ പ്രസ്താവന കേട്ട് അൽപ്പമൊന്ന് പതറിയ വാർത്താ അവതാരകൻ ലോകം മുഴുവൻ നിങ്ങൾ പറഞ്ഞത് കേട്ടുകൊണ്ടിരിക്കുകയാണ്, എന്താണ് നിങ്ങൾ പറഞ്ഞതെന്ന് ബോദ്ധ്യമുണ്ടോ എന്ന് ചോദിച്ചെങ്കിലും യാതൊരു കൂസലുമില്ലാതെയായിരുന്നു വനിതാ നേതാവിന്റെ മറുപടി .
താലിബാൻ ഞങ്ങളെ സഹായിക്കും കാരണം അവർ താലിബാനോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നായിരുന്നു അവർ മറുപടി പറഞ്ഞത്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി പ്രശ്നവുമാണെന്നാണ് നേരത്തേ താലിബാൻ തുറന്നടിച്ചിരുന്നു. പക്ഷേ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യ കരുതിയില്ല.
താലിബാനെ പാലൂട്ടി വളർത്തുന്നത് പാകിസ്ഥാനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. അഫ്ഗാനിലെ അഷ്റഫ് ഘനി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നൂറുകണക്കിന് പാകിസ്ഥാനികളെയാണ് അവർ ആയുധങ്ങൾ നൽകി അതിർത്തി കടത്തിയത്.
മോദി സർക്കാർ കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ നാൾ മുതൽ അവിടെ പ്രശ്നങ്ങളുണ്ടാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ എല്ലാം ഓരോന്നായി തകർന്നടിയുകയായിരുന്നു.സ്വാതന്ത്ര്യത്തിന് വേണ്ടി കശ്മീർ സ്വദേശികൾ പ്രയത്‌നിക്കുമ്പോൾ പാകിസ്താൻ എന്നും അവരോടൊപ്പം ഉണ്ടാകും എന്നും ഇമ്രാൻ ഖാൻ തുറന്നടിക്കുന്ന സാഹചര്യം വരെ ഉണ്ടായി.
കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകിയാൽ മാത്രമേ ഇന്ത്യയുമായി ചർച്ച നടത്തൂ എന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കവെയാണ് താലിബാൻ വക്താവ് തന്നെ അത്യന്തം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























