പടിഞ്ഞാറന്‍ പസഫിക്കില്‍ ഇടിമുഴക്കം പോലെ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ഒപ്പം ആ മൂന്ന് വമ്പന്മാരും...

'മലബാര്‍ അഭ്യാസം പ്രകടനം' 2021 ന്റെ ഭാഗമായി 2021 ഓഗസ്റ്റ് 26 മുതല്‍ 29 വരെ നടക്കുന്ന സമുദ്ര അഭ്യാസ ഘട്ടത്തില്‍, യുഎസ് നാവികസേന (യുഎസ്എന്‍), ജാപ്പനീസ് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് (ജെഎംഎസ്ഡിഎഫ്), റോയല്‍ ഓസ്‌ട്രേലിയന്‍ നേവി (ആര്‍എഎന്‍) എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ നാവികസേനയും പങ്കെടുക്കുന്നു.
മലബാര്‍ അഭ്യാസം പ്രകടനത്തിന്റെ 25 -ആം പതിപ്പ് ആണ് ഈ വര്‍ഷം നടക്കുന്നത്. ഇതിന് പടിഞ്ഞാറന്‍ പസഫിക്കില്‍ യുഎസ് നാവിക സേന ആതിഥേയത്വം വഹിക്കുന്നു.മലബാര്‍ അഭ്യാസ പ്രകടനത്തില്‍, ഉപരിതല, വ്യോമ, അന്തര്‍വാഹിനി പ്രതിരോധ യുദ്ധ മുറകളും മറ്റ് തന്ത്രപരമായ സങ്കീര്‍ണ്ണ അഭ്യാസങ്ങളും ഉള്‍പ്പെടുന്നു. അഭ്യാസത്തിന്റെ ഭാഗമായ നാവിക സേനകള്‍ക്ക്, പരസ്പര വൈദഗ്ധ്യത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പ്രയോജനം നേടാനുള്ള അവസരം ലഭിക്കും.
കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിച്ചു നടത്തുന്ന പരിപാടി, പങ്കെടുക്കുന്ന നാവിക സേനകളുടെ സഹകരണവും, സൗജന്യവും, തുറന്നതും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയ്ക്കായുള്ള പങ്കാളിത്ത കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നു.
അതേസമയം ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്നതിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു കപ്പല്‍ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും.
രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാര്‍ട്ട്‌മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും.
1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐഎന്‍എസ് വിക്രാന്തിന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എല്‍സിഎ എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐഎസി-1നുണ്ടാകും. രണ്ട് റണ്‍വേകളും എസ്ടിഒബിഎആര്‍ സംവിധാനവും കപ്പലിലുണ്ടാകും.
ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്ക്ക് കരുത്തും ആവേശവുമാണെന്ന് ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ. കെ. ചൗള പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തില്‍ ഉള്‍പ്പെടുത്തിയാണ് വിമാന വാഹിനിയുടെ നിര്‍മ്മാണം. ഉടന്‍ തന്നെ കപ്പല്‍ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























