Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കാബൂളിൽ വെന്തു വെണ്ണീറായത് 110 പേർ... 13 യുഎസ് സൈനികരും... കലിപൂണ്ട് ബൈഡനും... ഇനി എന്തും സംഭവിക്കാം

27 AUGUST 2021 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്ഗാനിസ്ഥാൻറെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിലുണ്ടായ രണ്ട് ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 13 യു എസ് സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 143 പേരിൽ 18 യു എസ് സൈനികരും ഉൾപ്പെടുന്നു.

ഈ സംഭവത്തോടെ യുഎസ് പ്രസിഡൻറ് ജോ ബൈഡനെതിരെ അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗങ്ങൾ പോലും വിമർശനങ്ങൾ ഉയർത്തി. വെള്ളിയാഴ്ച ലോകത്തോട് നടത്തിയ അഭിസംബോധനയിൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള ഒഴിപ്പിക്കൽ വെള്ളിയാഴ്ച പുനരാരംഭിച്ചു. ബോംബ് സ്ഫോടനത്തോടെ താലിബാനിൽ നിന്നും രക്ഷപ്പെടാനുള്ള അഫ്ഗാൻകാരുടെ തിക്കും തിരക്കും ഒഴിവാകുമെന്ന് കരുതിയത് വെറുതെയായി.

വെള്ളിയാഴ്ച വീണ്ടും ആയിരക്കണക്കിനാളുകൾ എങ്ങിനെയെങ്കിലും അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ വീണ്ടും കാബൂൾ വിമാനത്താവളത്തിൽ എത്തിയത്.

അഫ്‍ഗാൻ രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക. ഇതുവരെ 1,11,000 പേരെ അഫ്‍ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്കുകൾ.

5400 ഓളം അമേരിക്കൻ പൌരന്മാരെയാണ് ഇനി ഒഴിപ്പിക്കാനുള്ളത്. അതേസമയം കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 13 അമേരിക്കൻ സൈനികരുമുണ്ട്.

പത്ത് വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണിത്. സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കും.

ഇത് അമേരിക്ക മറക്കില്ലെന്നാണ്. എന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർക്ക് എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് പക്ഷെ ബൈഡൻ വ്യക്തമാക്കിയില്ല.

ഇതിനിടെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് അറിയുന്നത്. എന്നാൽ സ്ഫോടനം ആസൂത്രണം ചെയ്ത ഐഎസ് ഐഎസ് ഖൊറാസൻറെ യൂണിറ്റിൽ താലിബാനും പങ്കുള്ളതായി അഫ്ഗാൻ മുൻ വൈസ് പ്രസിഡൻറ് അംറുള്ള സാലേ ആരോപിച്ചു.

ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന സ്‌ഫോടനത്തിൽ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പറയുന്നു. ഇതിന് പിന്നാലെ വെടിവെപ്പും നടന്നു.

വിമാനത്താവളത്തിനരികിലുള്ള ഒരു കനാലിന് ചുറ്റും ഡസൻ കണക്കിന് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് അഫ്ഗാൻ മാധ്യമപ്രവർത്തകർ ചിത്രീകരിച്ച വിഡിയോയിൽ കാണാം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപെട്ടിട്ടുണ്ട്.

കാബൂൾ വിമാനത്താവളത്തിന് സമീപം ചാവേർ ബോംബാക്രമണം നടന്നേക്കുമെന്ന് യുഎസും ബ്രിട്ടനും നാറ്റോയും പെൻറഗണും മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, അഫ്ഗാൻ സംഭവത്തെ സുരക്ഷാ കൗൺസിൽ യോഗത്തിൽ അപലപിച്ച് ഇന്ത്യ. ഈ മാസം അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യയ്‌ക്കായി സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് താലിബാനെതിരെ ശക്തമായി പ്രതികരിച്ചത്.

‘ഇന്ന് സുരക്ഷാ സമിതിയോഗത്തിൽ അഫ്ഗാനിലെ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ചു. കാബൂളിൽ നടന്നത് അത്യന്തം നീചമായ സംഭവമാണ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.

ഇന്നത്തെ സംഭവം ലോകരാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്. എല്ലാവരും ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുകയും ഭീകരതയ്‌ക്ക് താങ്ങും തണലും നൽകുന്നവരെ കണ്ടെത്തുകയും വേണം.’ തിരുമൂർത്തി പറഞ്ഞു.

ആഫ്രിക്കൻ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ സുരക്ഷാ സമിതി ഇന്ന് വിശദമായ ചർച്ചകളാണ് നടത്തിയത്. ദുർബലമായ രാജ്യങ്ങളുടെ ശാക്തീകരണത്തിന് എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇന്ത്യ അദ്ധ്യക്ഷനെന്ന നിലയിൽ ആവശ്യപ്പെട്ടു. എത്യോപ്യയിലെ ടിഗ്രിസിലെ കൂട്ടക്കൊലയേയും യോഗം അപലപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends