Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കനത്ത ജാഗ്രതയിൽ രാജ്യം! തീവ്രവാദികളുടെ ലക്‌ഷ്യം കേരളം?ചാവേറാക്രമണ സംഘത്തിൽ 14 മലയാളികള്‍

29 AUGUST 2021 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്ഗാനിസ്ഥാനിൽ നിന്നും നടുക്കുന്ന വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ ഇന്ത്യയെയും ഉന്നം വെക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഇന്ത്യയും സുരക്ഷഭീതിയിലാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ അടക്കം ജാഗ്രത വർധിപ്പിക്കണെമെന്നാണ് പറഞ്ഞിരിക്കുന്നത്.

മത്സ്യബന്ധന ബോട്ടുകളില്‍ ശ്രീലങ്കന്‍ സംഘം തമിഴ്‌നാട്ടിലേക്കു കടന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കേരള തീരത്തും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കയാണ്.

കോസ്റ്റല്‍ പൊലീസിനു പുറമേ കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എത്തിയതിനു ശേഷം റോഡ് മാര്‍ഗം ഇവര്‍ കൊച്ചിയിലേക്കു തിരിക്കാനും സാധ്യതയുണ്ട്. അതിനുശേഷം വീണ്ടും മത്സ്യബന്ധന ബോട്ടില്‍ വിദേശത്തേക്കു കടക്കാന്‍ നീക്കമുള്ളതായാണു വിവരം ലഭിച്ചിരിക്കുന്നത്.കൊച്ചിക്കും മുനമ്പത്തിനും പുറമേ കൊല്ലം തീരത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ പുറത്ത് വന്ന മറ്റൊരു റിപ്പോർട്ടിൽ പറയുന്നത്, കേരളത്തിൽ നിന്നുള്ള 14 പേര്‍ കാബൂള്‍ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസന്‍ (ISIS-K) എന്ന ഭീകരസംഘടനയുടെ ഭാഗമാണെന്നാണ്.

ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബഗ്രാം ജയിലില്‍ നിന്ന് താലിബാന്‍ മോചിപ്പിച്ച തീവ്രവാദികളില്‍ ഉള്‍പ്പെട്ട 14 മലയാളികളും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളില്‍ ഒരാള്‍ മുന്നേ വീട്ടിലേക്ക് വിളിച്ചിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ മറ്റ് 13 പേരെ കുറിച്ച്‌ ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇവര്‍ ഇപ്പോഴും ഐസിസ്-കെ തീവ്രവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ കാബുള്‍ വിമാനത്താവള ആക്രമത്തില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തില്‍ 13 യു എസ് സൈനികര്‍ ഉള്‍പ്പടെ 170 പേരാണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളില്‍ സ്ഥിതിഗതികള്‍ ഭീകരമായി കൊണ്ടിരിക്കുന്നു. പാക്കിസ്ഥാന്‍, ഹഖാനി ശൃംഖലയുടെ പിന്തുണയോടെ, മറ്റ് രാജ്യങ്ങളില്‍ നിന്ന് നിയമസാധുത ലഭിക്കുന്നതിന് മുന്‍ സര്‍ക്കാരിലെ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 12 അംഗ സമിതി രൂപീകരിക്കാന്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം ശക്തമാണ്.

എന്നാൽ, താലിബാന്‍ വിഷയത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുൻപ് യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും അവിടെ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങാന്‍ കാത്തിരിക്കുകയാണ്. യു എസ് സൈനികരും പൗരന്മാരും പൂര്‍ണമായി പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഐസിസ് - കെ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ പ്രൊവിന്‍സ് (ISKP) അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സജീവമായ ഐസിസിന്റെ അല്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക അനുബന്ധ സംഘടനയാണ്. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഒരു സംഘടനയാണിത്.

ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്ന 2015 ജനുവരിയിലാണ് ഐസിസ്-കെ സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐസിസ്-കെയെ പരാജയപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്തിരുന്നു. ഇത് അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ജിഹാദികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. പ്രത്യേകിച്ച്‌ സ്വന്തം സംഘടന വേണ്ടത്ര തീവ്രമായി കാണാത്ത അഫ്ഗാന്‍ താലിബാനിലെ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.

പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍, ആശുപത്രികള്‍, ഗര്‍ഭിണികളെയും നഴ്‌സുമാരെയും വെടിവച്ചുകൊന്ന ഒരു പ്രസവ വാര്‍ഡ് എന്നിങ്ങനെ സമീപ വര്‍ഷങ്ങളില്‍ ഐസിസ്-കെ നടത്തിയ കൊടും ക്രൂരതകള്‍ നിരവധിയാണ്. അഫ്ഗാനിസ്ഥാനില്‍ മാത്രം ഒതുങ്ങുന്ന താലിബാനില്‍ നിന്ന് വ്യത്യസ്തമായി, ഐസിസ്-കെ ആഗോള ഐഎസ് ശൃംഖലയുടെ ഭാഗമാണ്. അവര്‍ പാശ്ചാത്യ, അന്തര്‍ദേശീയ തലത്തിലും ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘടനയാണ്.

കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറിലാണ് ഐസിസ്-കെയുടെ ആസ്ഥാനം. പാക്കിസ്ഥാനിലേക്കും പുറത്തേക്കും മയക്കുമരുന്നും കള്ളക്കടത്തുകളും നടത്തുന്ന ഇടനാഴിയാണ് ഇവിടം. സംഘടനയുടെ സുവര്‍ണ കാലത്ത് ഏകദേശം മൂവായിരത്തോളം പോരാളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അമേരിക്കയും അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഐസിസ്-കെയ്ക്ക് വലിയ നഷ്ടമുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends