കാബൂള്‍ വിമാനത്താവളത്തിനു സമീപം വീണ്ടും സ്ഫോടനം; റോക്കറ്റ് ആക്രമണം നടന്നത് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന യു.എസ് പ്രസിഡന്റെ ജോ ബൈഡന്റെ മുന്നറിയിപിന് തൊട്ടുപിന്നാലെ

182ഓളം പേര്‍ കൊല്ലപ്പെട്ട കഴിഞ്ഞ ദിവസത്തെ ചാവേര്‍ സ്ഫോടനത്തിനുപിന്നാലെ, കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് വീണ്ടും സ്ഫോടനം. ഞായറാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് റോക്കറ്റ് ആക്രമണം നടന്നതായി 'അല്‍ ജസീറ' റിപ്പോര്‍ട് ചെയ്തു. ലവന്ത് സെക്യൂരിറ്റി ഡിസ്ട്രിക്ടിലെ ഖാജെ ബാഗ്രയിലുള്ള ഗുലൈ പ്രദേശത്താണ് റോക്കറ്റ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുവീട്ടിലാണ് റോക്കറ്റ് വന്നുപതിച്ചത്. രണ്ടുപേര്‍ മരിച്ചതായും മൂന്നുപേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിന് തൊട്ടുപിന്നാലെയാണ് പുതിയ റോക്കറ്റ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 മുതല്‍ 36 മണിക്കൂറിനകം ആക്രമം ഉണ്ടായേക്കാമെന്ന സൂചനയാണ് ബൈഡന്‍ നല്‍കിയത്. ഐ.എസിെന്റ ഉപവിഭാഗമായ ഐ.എസ് ഖുറാസാന്‍ ആണ് കാബൂള്‍ വിമാനത്താവളത്തിനു പുറത്തെ കവാടത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് സ്ഫോടനം നടത്തിയത്. ഇതില്‍ 182ഓളം പേരാണ് കൊല്ലപ്പെട്ടത്. 169 അഫ്ഗാന് പൗരന്മാരും 13 യു.എസ് സൈനികരുമാണ് കൊല്ലപ്പെട്ടത്. 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയവര്‍ക്ക് ഇന്നലെ നല്‍കിയ തിരിച്ചടിയില്‍ രണ്ടു ഭീകരരെ വധിച്ചതായി പെന്‍റഗണ്‍ അറിയിച്ചു. യു.എസ് ആക്രമണത്തില്‍ ജലാലബാദ് നഗരത്തില്‍ കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അേമരിക്കന്‍, സഖ്യകക്ഷി സേനകള്‍ ആഗസ്റ്റ് 31നാണ് അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്മാറുന്നത്. ഇതിെന്റ ഭാഗമായി ബ്രിട്ടെന്റ സൈനികര്‍ പൂര്‍ണമായും അഫ്ഗാനില്‍ നിന്ന് മടങ്ങി.
https://www.facebook.com/Malayalivartha























