Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

താലിബാന് കുരുക്കിട്ട് സാലേ.... തീവ്രവാദികൾക്ക് അന്ത്യശാസനം... സാലേയെ പൂട്ടാനും മറുനീക്കം.... കൈവശമുളളത് വന്‍പടക്കോപ്പുകള്‍...

29 AUGUST 2021 08:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ തീവ്രവാദികളുടെ കണ്ണ് കാബൂൾ ലക്ഷ്യം വച്ച് തുടങ്ങി എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങൾക്ക് ഉദാഹരണമാണ് കഴി‍ഞ്ഞ ദിവസം വിമാനത്താവളത്തിനു സമീപത്തുണ്ടായ ഇരട്ട ചാവേറാക്രമണം പോലും. ഇപ്പോഴും താലിബാൻ പൂർണമായും അധികാരം കൈവശപ്പെടുത്തിയിട്ടില്ല, അല്ലെങ്കിൽ കൈയ്യിലുള്ളത് ഒട്ടും സുരക്ഷിതമല്ല എന്ന തെളിയിക്കുന്ന കാര്യങ്ങൾ ഇപ്പോഴും ആ രാജ്യത്ത് അരങ്ങേറുന്നുണ്ട്.

താലിബാന് അന്നും ഇന്നും എതിരാളിയായി നിലയുറപ്പിച്ചിരിക്കുന്നത് അംറുള്ള സാലേയാണ്. അദ്ദേഹത്തിനെ ശരിക്കും പ്രതിരോധിക്കാൻ താലിബാന് ആകുന്നില്ല എന്ന വേണം പറയാൻ. അഫ്ഗാനിസ്താനില്‍ താലിബാന്‍ എല്ലാ പ്രവിശ്യകളിലും ആധിപത്യം സ്ഥാപിച്ചുവെങ്കിലും പാഞ്ച്ഷീര്‍ പ്രദേശം മാത്രം ഇനിയും കീഴടങ്ങിയിട്ടില്ല. താലിബാനെതിരെ തങ്ങള്‍ നയിക്കുന്ന പോരാട്ടം പാഞ്ച്ഷീര്‍ മേഖലയ്ക്കായി മാത്രമല്ലെന്നും മുഴുവന്‍ അഫ്ഗാനിസ്താനും വേണ്ടിയാണ് പോരാട്ടമെന്നാണ് താലിബാന്‍ വിരുദ്ധ നേതാവ് അഹമ്മദ് മസൂദിന്റെ പോരാട്ടത്തിലൂടെ മനസ്സിലാവുന്നത്.

അതെ താലിബാന് അംറുള്ള സാലേയും പാഞ്ച്ഷീറിനേയും പേടിയാണ്. ഇല്ലെങ്കിൽ ഇങ്ങനെ ഒരു നീക്കം അവർ ഇപ്പോൾ നടത്തില്ലായിരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റ് അംറുല്ല സാലേയുടെ ട്വീറ്റുകൾ താലിബാനെ നല്ല രീതിയിൽ അസ്വസ്ഥരാക്കുന്നുണ്ട്. അത് അടിച്ചമർത്താനായി അവർ ഇപ്പോൾ പുതു തന്ത്രം ആവിഷ്കരിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. അത് തടയുന്നതിനായി താലിബാൻ പഞ്ച്ഷീറിലെ ഇന്റർനെറ്റ് സംവിധാനം അടച്ചു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍റെ ഇസ്ലാമിക ഭരണം അധിക കാലം നീണ്ടു നില്‍ക്കില്ലെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റും താലിബാന്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന അംറുള്ള സാലേ കുറിച്ചിട്ടുണ്ടായിരുന്നു. താലിബാന്‍റെ ഇസ്ലാമിക പരമാധികാര ഭരണം അഫ്ഗാന്‍ ജനത അംഗീകരിക്കില്ല. അധികകാലം താലിബാന് അഫ്ഗാനില്‍ ഭരിക്കാന്‍ കഴിയില്ല എന്നും സാലേ പറഞ്ഞു. ഇതിന് വൻ ജനപിന്തുണ തന്നെയാണ് ലഭിച്ചിട്ടുള്ളത്.

ഇപ്പോള്‍ അംറുള്ള സാലേയും അഹമദ് മസൂദും ചേര്‍ന്ന് പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തുകയാണ്. ഇവിടെ താലിബാന്‍ തീവ്രവാദികള്‍ ഒന്നിച്ചെത്തിയിട്ടും ഇവിടുത്തെ താലിബാന്‍ വിരുദ്ധ സേനയെ തോല്‍പ്പിക്കാനായില്ല. 'പഞ്ച്ശീറില്‍ മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും താലിബാന്‍ വിരുദ്ധപ്പോരാട്ടങ്ങള്‍ ശക്തമാകും. താലിബാന്‍ തീര്‍ച്ചയായും ആഴത്തിലുള്ള സൈനിക പ്രതിസന്ധിയെ നേരിടും,'
എന്ന മുന്നറിയിപ്പ് തന്നെയാണ് അംറുള്ള സാലേ നൽകിയത്.

അഫ്ഗാനിസ്താനിലെ പാഞ്ച്ഷിർ താഴ്‌വരയിലാണ് താലിബാൻ ഭീകരൻ ഇന്റർനെറ്റ് സേവനത്തിന് വിലക്കേർപ്പെടുത്തിയത്. ഇപ്പോഴും താലിബാനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പാഞ്ച്ഷിർ എന്നതും ശ്രദ്ധേയമാണ്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെ ട്വിറ്ററിൽ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനാണ് താലിബാന്റെ പുതിയ നീക്കമെന്നാണ് സൂചന.

അഫ്ഗാനിസ്ഥാനെ നശിപ്പിക്കാൻ പാക്കിസ്ഥാൻ എങ്ങനെയാണ് താലിബാനെ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം തുടർച്ചയായി പോസ്റ്റ് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള ശക്തികള്‍ താലിബാന്‍ വിരുദ്ധസേനയ്ക്ക് രാഷ്ട്രീയമായി പിന്തുണ നല്‍കും.

തോക്കിന്‍ കുഴലിലൂടെയുള്ള തീവ്രവാദികളുടെ ഭരണം സ്വീകാര്യമല്ല. താലിബാന്റെ അടിച്ചമര്‍ത്തലും പീഢനങ്ങലും ഒഴിച്ചു നിര്‍ത്തലും ഒന്നും അധിക കാലം നീണ്ടു നില്‍ക്കില്ല. ഏകാധിപത്യത്തില്‍ നിന്നും മാറി, എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള ഭരണത്തിന് താലിബാന്‍ സമ്മതിക്കണം. എന്നും അംറുള്ള സാലേ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്തുന്നതിൽ ഐഎസ്ഐയുടെയും പാകിസ്ഥാൻ ആർമിയുടെയും പങ്കിനെക്കുറിച്ച് വളരെക്കാലമായി അദ്ദേഹം ട്വിറ്ററിൽ വളരെ വാചാലനായിരുന്നു. വിമത നേതാവ് അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള താലിബാൻ വിരുദ്ധ സഖ്യം ഇപ്പോഴും പാഞ്ച്ഷിറിൽ തമ്പടിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെയും ഇവർക്കൊപ്പമുണ്ട് എന്നതാണ് താലിബാന്റെ ഉറക്കം കെടുത്തുന്നത്. താലിബാന്‍ വിരുദ്ധ സേനയിലെ കൂടുതല്‍ അംഗങ്ങളും യുവാക്കളും മുന്‍പ് അഫ്ഗാൻ സേനയുടെ ഭാഗമായിരുന്നവരുമാണ്.

അതേസമയം, യന്ത്രത്തോക്കുകളും യുദ്ധവാഹനങ്ങളും വിമാനങ്ങളുമടക്കം ഏതു നിമിഷവും ഒരു പോരാട്ടത്തിന് തയ്യാറാണ് താലിബാന്‍. താലിബാന്‍ ഭീകരര്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലെ റണ്‍വേയിലൂടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ബ്ലാക്ക് ഹോക്ക് പറത്തുന്ന ദൃശ്യമായിരുന്നില്ല ഇതെങ്കിലും ഈ ദൃശ്യം ലോകത്തിന് നല്‍കിയ സന്ദേശം ചെറുതായിരുന്നില്ല.

ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉൾപ്പെടെ 167 വ്യോമയാനങ്ങളാണ് അഫ്ഗാൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്നത്.

ബ്ലാക്ക് ഹോക്ക് മുതല്‍ ഹംവീസ് അടക്കം താലിബാന്റെ പക്കലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അഫ്ഗാനിസ്താന്റെ പക്കലുണ്ടായിരുന്ന ഭൂരിഭാഗം ആയുധങ്ങളും താലിബാൻ പിടിച്ചെടുത്തിരിക്കുകയാണ്.

പിടിച്ചെടുത്ത ആയുധങ്ങളിൽ പലതും അഫ്ഗാനിസ്താന് യുഎസ് സൈന്യം നൽകിയതാണ്. ഇത്തരത്തിൽ അഫ്ഗാൻ സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങളൊക്കെ ഇപ്പോൾ താലിബാന്റെ പക്കലാണെന്നാണ് വിവരം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends