താലിബാൻ മുഖം മിനുക്കുന്നത് പാശ്ചാത്യ നാടുകളിലെ നികുതിദായകരുടെ പണം കൊണ്ട്; അഫ്ഗാനിൽ താലിബാൻ കയറരുതെന്ന ഉദ്ദേശത്തോടെ നല്കിയതെല്ലാം ഇവരുടെ കൈകളിൽ, ജീവനും കൊണ്ട് ഓടിയ അമേരിക്കയുടെ 85 ബില്ല്യണ്‍ ഡോളറിന്റെ അത്യന്താധുനിക ശേഖരം താലിബാന് സ്വന്തം: പ്രാകൃത സൈനിക അവസ്ഥയ്ക്ക് വിടപറയുമ്പോൾ ഇന്ത്യയും ഭയക്കണമോ?

താലിബാൻ ഇന്ന് ഒരുപാട് വളർന്നിരിക്കുകയാണ്... ഒന്നര പതിറ്റാണ്ട് മുൻപ് അഫ്ഗാനിസ്ഥാനിലെ ഹെല്‍മാന്‍ഡ് പ്രവിശ്യയില്‍ ബ്രിട്ടീഷ് സൈനികര്‍ സൈനിക നടപടികള്‍ ആരംഭിച്ച് മുന്നോട്ട് പോകുമ്പോൾ എതിരാളികളായിരുന്ന താലിബാന്‍ ഭീകരര്‍, അന്ന് സൈനികമായും ഇവർ പ്രാതഃസരിത് അവസ്ഥയിലായിരുന്നു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള റഷ്യന്‍ റൈഫിളുകളൂം ഗ്രെനേഡ് ലോഞ്ചറുകളുമൊക്കെയുള്ള ഒരു സൈന്യം മാത്രമായിരുന്നു ഇവർ. ആ മേഖലയുടെ ഭൂമിശാസ്ത്രം കൈവെള്ളയിലേ രേഖപോലെ സുപരിചിതമായ ഭീകരര്‍ക്ക് കുതന്ത്രങ്ങളും ഒളിപ്പോരും കൊണ്ടായിരുന്നു ബ്രിട്ടീഷ് സൈന്യത്തോട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.
എന്നാല്‍, ഇന്ന് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുമ്ബോള്‍ 85 ബില്ല്യണ്‍ ഡോളറിന്റെ അത്യന്താധുനിക ശേഖരമാണ് താലിബാന്റെ കൈകളിലെത്തുന്നത്. ഇതില്‍ ഫിക്സ്ഡ് വിങ് എയര്‍ക്രാഫ്റ്റുകള്‍, ഹെലികോപ്റ്ററുകള്‍ ആയിരക്കണക്കിന് മറ്റു സൈനിക വാഹനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.
കഴിഞ്ഞ കാലത്തിനിടയില്‍ താലിബാന് വന്ന മാറ്റങ്ങള്‍ക്ക് ഒരു അധിക ബോണസാണ് ഈ ആയുധങ്ങള്‍ എന്ന് പറയേണ്ടിവരും. പഴയ എ കെ 47 റൈഫിളുകള്‍ ഇന്ന് കാണാനെയില്ല. ഇപ്പോള്‍ താലിബാന്‍ ഉപയോഗിക്കുന്നത് അമേരിക്കയുടെ ഗ്രീന്‍ ബ്രെറ്റ് എം 4 റൈഫിളുകളാണ്. 15 വര്‍ഷം മുന്‍പ് ഹെല്‍മറ്റ് അണിഞ്ഞായിരുന്നില്ല താലിബാന്‍ ഭീകരര്‍ യുദ്ധം ചെയ്തത്.
ഇപ്പോൾ ഇവർ ഉപയോഗിക്കുന്നത് വിലകൂടിയ ബ്രിട്ടീഷ് ഹെല്‍മെറ്റുകളാണ്. ആധുനിക ആയുധങ്ങള്‍ക്കൊപ്പം ആധുനിക ആശയവിനിമയ സംവിധാനവും ഇന്ന് താലിബാന്‍ കൈക്കലാക്കി കഴിഞ്ഞു. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അഫ്ഗാന്‍ സൈന്യത്തിന് ശക്തിപകരുവാന്‍ അമേരിക്കയും നാറ്റോ സഖ്യവും അഫ്ഗാന്‍ സൈന്യത്തിനു നല്‍കിയ ആയുധ ശേഖരങ്ങളും അനുബന്ധ സൗകര്യങ്ങളൂമെല്ലാം ഇപ്പോള്‍ താലിബാന്റെ കൈകളില്‍ എത്തിയിരിക്കുകയാണ്.
ചുരുക്കം പറഞ്ഞാല്‍ പാശ്ചാത്യ നാടുകളിലെ നികുതിദായകരുടെ പണം കൊണ്ട് ഇപ്പോള്‍ താലിബാന്‍ അവരുടെ മുഖം മിനുക്കിയിരിക്കുകയാണ്. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുക്കരുതെന്ന ഉദ്ദേശത്തോടെ നല്‍കിയതെല്ലാം ഇപ്പോള്‍ താലിബാന്റെ കൈകളില്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇന്ന് ലോകത്തെ 85 ശതമാനം രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ഹോക്ക് ഹെലികോപ്റ്ററുകള്‍ അഫ്ഗാന്റെ കൈവശമുണ്ടെന്നാണ് അമേരിക്കന്‍ റിപ്പബ്ലിക് സാമാജികന്‍ ജിം ബാങ്ക്സ് പറയുന്നത്.
https://www.facebook.com/Malayalivartha























