ഒപ്പം ബൈഡന്റെ വിടവാങ്ങൽ സമ്മാനം... കാബൂളിൽ വീണ്ടും തീമഴ... പിൻമാറുന്നതിന് പിന്നാലെ ആക്രമണം... ചോരക്കളമാകുമെന്ന് ഭീഷണി!

രണ്ട് പതിറ്റാണ്ട് നീണ്ട ഇടപെടുലകള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്താനില്‍ നിന്ന് പടിയിറങ്ങാനുള്ള അന്തിമ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് യുഎസ് സൈന്യം. ഈ സമയം, കാബൂളും ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവള പരിസരവും രക്തപങ്കിലമാക്കാൻ ശ്രമിക്കുകയാണ് ഭീകരർ.
ഭീകരാക്രമണങ്ങളും അതിനെ പ്രതിരോധിച്ചുള്ള പ്രത്യാക്രമണവും തുടർകഥയായി മാറുകയാണ്. ഇന്നലെ അമേരിക്കയുടെ റോക്കറ്റുകൾ പതിച്ചത് നമ്മൾ ഏവരും അറിഞ്ഞ ഒന്നാണ്. അതിനു പിന്നിലും ഒരു മുന്നറിയിപ്പ് തന്നെയാണ് അമേരിക്ക ഭീകരർക്ക് നൽകിയത്.
എന്നാൽ ഇത് കൊണ്ടൊന്നും തങ്ങൾ പാഠം പഠിക്കില്ല എന്ന മട്ടിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. ഇപ്പോൾ വീണ്ടും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു നേരേ ഒരുക്കൽ കൂടി റോക്കറ്റാക്രമണം ഉണ്ടായിരിക്കുകയാണ്. അമേരിക്കൻ സൈനികർ ഈ ആക്രമണശ്രമം തകർത്തു എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞത്.
അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്തകൾ പുറത്ത് വിട്ടിട്ടുള്ളത്. എന്നാൽ ശക്തമായ വ്യോമ പ്രതിരോധ സംവിധാനം സജ്ജമാക്കിയിരുന്നതിനാൽ കാര്യമായ ആഘാതം വിമാനത്താവളത്തിൽ സൃഷ്ടിക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞില്ല.
വിമാനത്താവളത്തിലെ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ആക്രമണം തടഞ്ഞതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ അഞ്ചോളം റോക്കറ്റുകളാണ് വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് വന്നത്. നഗരത്തിന്റെ വടക്കു ഭാഗത്തു നിന്നാണ് ഇവ എത്തിയത് എന്നാണ് സൂചന. ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ആളപായമോ ആർക്കും പരുക്കോ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
നിരവധി റോക്കറ്റുകൾ വിമാനത്താവളം ലക്ഷ്യമാക്കി വന്നിരുന്നുവെങ്കിലും അവയെല്ലാം വ്യോമപ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചുവെന്നും റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമീപത്തുള്ള വീടുകളുടെ മേൽക്കൂരയിൽ വീണതായും അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കി ഇനിയും തീവ്രവാദ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം അമേരിക്കൻ സേന കണ്ടെത്തി നശിപ്പിച്ചിരുന്നു. വിമാനത്താവളം ലക്ഷ്യമാക്കി ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിറക്കി 24 മണിക്കൂർ പൂർത്തിയാകുന്നതിനു മുമ്പ് തന്നെ അഫ്‌ഗാൻ തീവ്രവാദികൾ അടുത്ത ആക്രമണം നടത്തിയത് അഫ്‌ഗാനിലെ സ്ഥിതി എത്രത്തോളം രൂക്ഷമാണെന്ന് കാണിക്കുന്നു.
എന്നാൽ അതിൽ ഖേദകരമായ വാർത്തയെന്തെന്നാൽ ഭീകരരെ ലക്ഷ്യം വച്ചപ്പോൾ അതിൽ ജീവൻ നഷ്ടപ്പെട്ടതിൽ 9 അഫ്ഗാൻ പൗരൻമാരും ഉൾപ്പെടുന്നുണ്ട്. ഏറ്റവും വിഷമകരമായ കാര്യം അതിൽ ആറോളം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ജനവാസ കേന്ദ്രത്തിനു സമീപത്ത് ഭീകരർ തമ്പടിച്ചിരിക്കുന്ന കാരണമാണ് ഇപ്രകാരം ഒന്നുമറിയാത്ത പാവപ്പെട്ട ജനങ്ങളും ഇരകളാവുന്നത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനാ പിന്മാറ്റം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ ഭീഷണി ഉയരുന്നത്. ഞായറാഴ്ച, വിമാനത്താവളത്തിലെ അമേരിക്കൻ സേനയെ ലക്ഷ്യമിട്ട് പുറപ്പെട്ട ഐഎസ് ചാവേർ സംഘത്തെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചിരുന്നു.
വ്യാഴാഴ്ച നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട സ്‌ഫോടനം കാബൂളില്‍ നടന്നിരുന്നു. പിന്നാലെയാണ് യു.എസ് വ്യോമാക്രമണം. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്താവളം ആക്രമണത്തിന് പുറപ്പെട്ടവരെ വധിച്ചതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദും സ്ഥിരീകരിച്ചു. വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
വ്യാഴാഴ്ച വിമാനത്താവള കവാടത്തിൽ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 13 യുഎസ് സൈനികർ അടക്കം 182 പേരാണ് കൊല്ലപ്പെട്ടത്. 31ന് യുഎസ്–നാറ്റോ സഖ്യം അഫ്ഗാൻ വിടും. ഇതിനു മുന്നോടിയായി അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം യുഎസ് അവസാനിപ്പിച്ചു.
ഇനി വിദേശപൗരന്‍മാരെ മാത്രമേ കൊണ്ടു പോകൂ എന്ന് പെന്‍റഗണ്‍ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അഫ്ഗാനികള്‍ ഇപ്പോഴും വിമാനത്താവളത്തില്‍ എങ്ങനെയെങ്കിലും രക്ഷപെടാനായി കാത്തു നില്‍ക്കുകയാണ്.
ആയിരത്തില്‍ താഴെ സാധരണക്കാരെ മാത്രമാണ് ഇനി കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ളത്. ഇന്നത്തോടെ ഇവരെ ഒഴിപ്പിക്കുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ഇതിന് പിന്നാലെ അവസാന യുഎസ് സൈന്യവും കാബൂള്‍ വിടുമെന്നാണ് സൂചന.
യുഎസ് സൈന്യം അഫ്ഗാന്‍ വിടുന്നതിന് പിന്നാലെ തന്നെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറായതായി താലിബാന്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി എഞ്ചിനീയര്‍മാരേയും ടെക്‌നീഷ്യന്‍മാരേയും ഒരുക്കിയിട്ടുണ്ട്.
അമേരിക്കയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. മികച്ച രീതിയിലുള്ള കൈമാറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും താലിബാന്‍ വാക്താക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























