ഒളിവില്‍ കഴിഞ്ഞ ഭീകരര്‍ അഫ്ഗാന്‍ തലസ്ഥാനത്തേക്ക് ഒന്നൊന്നായി എത്തി തുടങ്ങി, ബിന്‍ ലാദന്റെ അടുത്തയാളെ താലിബാന്‍ സ്വീകരിക്കുന്നു; സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്ത് നിന്നും ഏതു വിധേനയും രക്ഷപ്പെടാന്‍ വെമ്പുന്ന ജനതയെയാണ് കാണാന്‍ കഴിയുന്നത്. മരണം മുന്‍പില്‍ കണ്ടിട്ടും വിമാനത്താവളത്തില്‍ കൂട്ടം കൂടി നില്‍ക്കുകയാണ് അവര്‍.
എന്നാല്‍ സാധാരണക്കാര്‍ രാജ്യം വിടാന്‍ വെമ്പുമ്പോൾ ഒന്നിന് പിറകേ ഒന്നായി വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഭീകരര്‍ അഫ്ഗാന്‍ തലസ്ഥാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ കോടികള്‍ തലയ്ക്ക് വിലയിട്ട ഭീകരര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അടുത്തിടെ പ്രധാന അല്‍ഖ്വയ്ദ നേതാവായ അമിന്‍ ഉള്‍ഹഖ് കാബൂളിലെത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആഢംബര വാഹനങ്ങളുടെ നീണ്ട നിരയില്‍ ഒന്നിന് പുറകെ ഒന്നായി വാഹന വ്യൂഹത്തിന്റെയും നൂറ് കണക്കിന് ആയുധ ധാരികളായ താലിബാന്‍ ഭീകരരുടെയും സുരക്ഷയിലാണ് ഈ കൊടും ഭീകരന്‍ എത്തുന്നത്. അനുയായികളെ കൈവീശി കാണിച്ച് യാത്ര ചെയ്യുകയാണ് ഇയാള്‍.
2011 ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്റെ അടുത്ത സഹായിയായിരുന്നു അമിന്‍ ഉള്‍ഹഖ്. തോറ ബോറയിലെ ഒസാമ ബിന്‍ ലാദന്റെ സുരക്ഷാ ചുമതലയുള്ളയാളായിരുന്നു അമിന്‍ ഉള്‍ഹഖ്.
https://www.facebook.com/Malayalivartha























