കാബൂളിലേക്ക് ഐസിസിന്റെ അഞ്ച് റോക്കറ്റുകൾ! തകർത്ത് തരിപ്പണമാക്കി അമേരിക്ക...

കാബൂൾ വിമാന താവളത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ചാവേർ അക്രമങ്ങൾ അമേരിക്കയുടെ രക്ഷാ പ്രവത്തനത്തെ തെല്ലൊന്ന് തളർത്തിയെങ്കിലും താലിബാൻ ആവശ്യപ്പെട്ട സമയത്തിനുള്ളിൽ തന്നെ തങ്ങളുടെ അവസാന വിമാനവും അഫ്ഗാനിസ്ഥാൻ വിട്ടു.
അഫ്ഗാനിസ്ഥാനിലെ രണ്ടു പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ചിരിക്കുകയാണ് യൂഎസ്. എന്നാൽ അവസാന നിമിഷത്തിലും ഐസിസ് കെ യുടെ ആക്രമണം കാബൂളിൽ ഉണ്ടായി.എന്നാൽ ആ ശ്രമം അമേരിക്ക മുളയിലേ അങ് നുള്ളിയെന്ന വെണ്മ പറയാൻ.
കാബൂൾ വിമാനത്താവളത്തിനു നേരെ വന്ന 5 റോക്കറ്റുകൾ ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് അമേരിക്ക തകർത്തു തരിപ്പണമാക്കി.യുഎസ് സഖ്യസേനയുടെ പിന്മാറ്റം ഇന്ന് പൂർത്തിയാകാനിരിക്കെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും റോക്കറ്റ് ആക്രമണം നടന്നെന്ന് അഫ്ഗാൻ മാധ്യമങ്ങൾ പറഞ്ഞു. 6 റോക്കറ്റുകൾ തൊടുത്തതായി ഭീകരസംഘടനയായ ഐഎസ് അവകാശപ്പെട്ടു.
കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കി വരികയായിരുന്ന ഐഎസ് – ഖൊറസാൻ (ഐഎസ്–കെ) ഭീകരരുടെ വാഹനം ഡ്രോൺ ആക്രമണത്തിൽ ഞായറാഴ്ച അമേരിക്ക തകർത്തിരുന്നു. ഈ ആക്രമണത്തിൽ 7 നാട്ടുകാർ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചു. പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അതീവദുഃഖമുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ ഉർബൻ പറഞ്ഞു.
അങ്ങനെ യുഎസിന്റെ അവസാന നീണ്ട വിമാനവും അഫ്ഗാനിസ്ഥാൻ വിട്ടു. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവര്‍ യുഎസിലേക്ക് തിരിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂര്‍ണ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. പിന്നാലെ ആകാശത്തേക്ക് വെടിയുതിർത്തി യുഎസ് സേനാ പിന്മാറ്റം താലിബാൻ ആഘോഷമാക്കി.
ദോഹ ഉടമ്പടി പ്രകാരം ഓഗസ്റ്റ് 31നകം അഫ്ഗാന്‍ മണ്ണ് വിടുമെന്ന യുഎസ് പ്രഖ്യാപനമാണ് ഇതോടെ പൂര്‍ത്തിയായത്. പ്രാദേശിക സമയം ഓഗസ്റ്റ് 30 ഉച്ചയ്ക്ക് 3.29നാണ് കാബൂളില്‍നിന്ന് യുഎസിന്റെ അവസാന സി–17 വിമാനം പറന്നുയര്‍ന്നത്. അഫ്ഗാനില്‍നിന്ന് പുറത്തുപോകാന്‍ കാത്തിരുന്ന എല്ലാവരെയും രക്ഷിക്കാനായില്ലെന്നും, എത്ര നാള്‍ തുടര്‍ന്നാലും അതിന് സാധിക്കുകയില്ലെന്നും യുഎസ് സെന്‍ട്രല്‍ കമ്മാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കിന്‍സി പറഞ്ഞു. താലിബാന്‍ കാബൂള്‍ പിടിച്ച ഓഗസ്റ്റ് 14 മുതല്‍ 1,22,000 പേരെയാണ് അഫ്ഗാനില്‍നിന്ന് പുറത്തെത്തിച്ചത്.
യുഎസിന്റെ പിന്മാറ്റം താലിബാന്‍ ആഘോഷമാക്കി. രാജ്യത്തിന് പൂര്‍ണ സ്വാതന്ത്രം ലഭിച്ചെന്നായിരുന്നു താലിബാന്‍ നേതാക്കളുടെ പ്രതികരണം. യുഎസ് സേനാ പിന്മാറ്റത്തിന് ശേഷവും അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. ഒസാമ ബിന്‍ലാദന്‍ അടക്കമുള്ള ഭീകരരെ വധിക്കാന്‍ സഹായിച്ച അഫ്ഗാന്‍ ദൗത്യത്തില്‍ 2,461 സൈനികരാണ് മരിച്ചുവീണത്.
https://www.facebook.com/Malayalivartha






















