Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

യുഎസ് പിൻമാറിയതിന് പിന്നാലെ കശ്മീരിച്ചിൽ ചൊറിച്ചിൽ തുടങ്ങി... 14,00 കോടിയുടെ ആകാശ് മിസൈലും 25 കോപ്റ്ററുകളും തയ്യാറെടുക്കുന്നു... തലയുയർത്തി രാജ്യവും...

31 AUGUST 2021 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയത് ഏറെ ​ഗൗവരവത്തോടെയാണ് നമ്മൾ വീക്ഷിക്കുന്നത്. ലോകത്താകമാനം ഇതിന്റെ പ്രതിഭലനം ഉണ്ടാകുമെങ്കിലും ഇതിൽ ‍ഏറ്റവും കൂടുതൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യയ്ക്കാണ്.

ആയുധക്കടത്തും അതുപോലെ ഭീകരവാദ പ്രവർത്തനത്തിനും ഇനി കൂടുതൽ ഊർജ്ജം താലിബാന്റെ പക്കൽ നിന്നും കിട്ടും എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് വന്നിതിന് പിന്നാലെ മറ്റൊരു ആശങ്കയും പങ്കുവയ്ക്കപ്പെടുന്നത്.

ഇന്ത്യക്കുമേൽ ഒരു ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാം എന്നതിന് തയ്യാറായി തന്നെയാണ് നമ്മുടെ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇങ്ങോട്ട് കയറിയാൽ ശക്തമായ തിരിച്ചടി നൽകാൻ തന്നെയാണ് സുരക്ഷാ സേനയും തീരുമാനിച്ചിരിക്കുന്നത്. യാതൊരു വിധത്തിലുമുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറാവില്ല എന്ന സൂചന നേരത്തേ തന്നെ നൽകിയിട്ടുമുണ്ട്.

ഇതിന് പിന്നാലെ ജമ്മു കശ്മീരിൽ നിന്നും കുറച്ച് ​ഗൗരവകരമായ വാർത്തകൾ വരുന്നുണ്ട്. അവിടെ പ്രശ്‌നങ്ങള്‍ വീണ്ടും വര്‍ധിച്ചതായിട്ടാണ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഭീകരവാദികളുടെ ആറ് സംഘങ്ങള്‍ കശ്മീര്‍ താഴ്‌വരയിലേക്ക് നുഴഞ്ഞു കയറിയതായിട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്.

വിവിധ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം കൃത്യമാണെന്ന് ഏജന്‍സികള്‍ സംയുക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഭീകര സംഘങ്ങള്‍ എത്തിയിട്ടുള്ളതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

താലിബാൻറെ ലക്ഷ്യം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ലെറ്റ്, ജെഇഎമ്മിന്റെ സംയോജിത കമാൻഡ് കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഐഎസ്ഐ ഇടപെടലിനെക്കുറിച്ച് ഇന്റലിജൻസ് വെളിച്ചം വീശുന്നു. അമേരിക്കക്കാരും നാറ്റോ സൈന്യവും അഫ്ഗാനിസ്ഥാൻ വിട്ടു കഴിഞ്ഞാൽ, കാശ്മീരിലും ഇന്ത്യയിലും അതിന്റെ നീചമായ ഡിസൈനുകൾ നടപ്പിലാക്കാൻ ജെഇഎം, ലെഷ്കർ ഇ ത്വയ്ബ, താലിബാൻ ഭീകരർ എന്നിവരെ പോലും പുനർ വിന്യസിക്കുമെന്ന് സുരക്ഷാ ഏജൻസികൾ ഭയപ്പെടുന്നത്.

25 മുതല്‍ 30 വരെ ഭീകരരാണ് പുതുതായി എത്തിയിട്ടുള്ളത്. ജമ്മു കശ്മീരില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് പുറമെയാണിത്. ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഓരോ ദിവസവും സുരക്ഷാ ഏജന്‍സികള്‍ക്ക് നേരെയോ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയോ ഒരു ആക്രമണമെങ്കിലും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.

പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളായ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവയിലുള്ളവർ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും ഭീകരാക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് സൂചന. “ഈ ഭീകര സംഘടനകളുടെ പ്രാഥമിക ലക്ഷ്യം ജമ്മു കശ്മീരിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്നതാണ്. വർഷങ്ങളായി, താലിബാൻ വിദേശ ശക്തികൾക്കെതിരെ പോരാടാൻ അവർ പിന്തുണ നൽകി.

താലിബാൻ പ്രവർത്തനങ്ങൾക്കായി ജെഇഎം മുതിർന്ന കമാൻഡർമാരെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നു. താലിബാൻ, ഹഖാനി നെറ്റ്‌വർക്കിനൊപ്പം സായുധരായ ആളുകൾ പോരാടുന്നതിന്റെ ഒരു പ്രധാന സ്രോതസ്സാണ് എൽഇടി. അവർ ഒരേ പ്രത്യയശാസ്ത്രം പങ്കിടുന്നു എന്നാണ് വിശ്വസനീയ വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം.

നിയന്ത്രണ രേഖയിലെ ക്യാമ്പുകളില്‍ 300 ഓളം ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യ വിവരം. ഇവരെ അമർച്ച ചെയ്യുവാൻ വേണ്ടി സേനയെ സജ്ജമാക്കിയിട്ടുമുണ്ട്. അവര്‍ എന്തിനും തയ്യാറായാണ് നില്‍ക്കുന്നതെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്ന് ഭീകര വിരുദ്ധ നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ ഭീകര ബന്ധമുള്ളവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകങ്ങളില്‍ അനുമോദന സന്ദേശങ്ങള്‍ നിറയുകയാണെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

താലിബാന്‍ തീവ്രവാദികള്‍ക്കൊപ്പം ഭീകര പ്രവര്‍ത്തനം നടത്താന്‍ അഫ്ഗാനിസ്താനില്‍ പോയ ശേഷം പാക് അധീന കശ്മീരില്‍ തിരിച്ചെത്തിയ യുവാക്കളുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിസ്താനില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് വന്‍ സ്വീകരണമാണ് പാക് അധീന കശ്മീരില്‍ ലഭിക്കുന്നത്. ഇത്തരം സാമൂഹ്യ മാധ്യമ പോസ്റ്റുകളെല്ലാം സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. ഇവ കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കണക്കു കൂട്ടുന്നത്.

ഇതിനെതിരെ വളരെ ശക്തമായ പ്രതിരോധം തന്നെ ഇന്ത്യ തീർക്കും എന്നത് ഉറപ്പാണ്. ജമ്മു കശ്മീരില്‍ നിന്ന് 60 ഓളം യുവാക്കളെ ഏതാനും മാസങ്ങള്‍ക്കിടെ കാണാതായ സംഭവവും സുരക്ഷാ ഏജന്‍സികൾക്ക് തലവേദന സൃഷ്ടിക്കുന്ന മറ്റൊരു വസ്തുതയുമാണ്. ജോലി ചെയ്യുന്നതിനോ മറ്റെവിടെയോ പോയെന്നാണ് ഇവരെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന വിവരം.

എന്നാല്‍ ഇവരെ കാണാനില്ല എന്നകാര്യം ഉറപ്പായിട്ടുണ്ട്. ഭീകരരുടെ കൈകളിൽ ഇവർ അകപ്പെട്ടിരിക്കാം എന്ന നി​ഗമനം തന്നെയാണ് അന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നത്. തെറ്റിദ്ധാരണകള്‍ മൂലം ഭീകര സംഘടനകളില്‍ ചേര്‍ന്ന യുവാക്കള്‍ ഭീകര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തണമെന്ന് സുരക്ഷാ സേനകള്‍ നിരന്തരം അഭ്യര്‍ഥിച്ചു കൊണ്ടിരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലും കശ്മീരിലും യുദ്ധം ചെയ്യാൻ തങ്ങളുടെ പുരുഷന്മാരെ പരിശീലിപ്പിക്കുന്നതിനായി പാകിസ്താൻ ആസ്ഥാനമായുള്ള ജെ‌ഇ‌എമ്മും എൽഇടിയും താലിബാൻ പ്രവർത്തകരെ വിതരണം ചെയ്തതായി പ്രസ്താവിച്ചു എന്നാണ് അറിയുന്നത്. കഴിഞ്ഞ ആഴ്ച ആദ്യം, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിന് ശേഷം കാണ്ഡഹാറിലുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തു.

മൗലാന മസൂദ് അസ്ഹർ രാഷ്ട്രീയ സമിതിയുടെ തലവനായ മുല്ല അബ്ദുൽ ഗനി ബരാദർ ഉൾപ്പെടെയുള്ള താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കശ്മീർ താഴ്‌വരയിൽ അസ്വസ്ഥതയുണ്ടാക്കാനും ഇന്ത്യൻ യൂണിയൻ ടെറിട്ടറിയിലെ പ്രവർത്തനങ്ങൾക്ക് ജെഇഎമ്മിനെ സഹായിക്കാനും അസ്ഹർ താലിബാനോട് സഹായം അഭ്യർത്ഥിച്ചതായി റിപ്പോർട്ടുണ്ട്.

ആഗസ്റ്റ് മാസത്തെ മൂന്നാമത്തെ ആഴ്ചയിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് താലിബാനികളുമായി കൂടിക്കാഴ്ച നടത്തിയതായും എഎൻഐയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൊണ്ട തന്നെ ഇന്ത്യൻ യൂണിയൻ പ്രദേശമായ ജമ്മു കശ്മീരിലേക്ക് പാകിസ്താനിൽ നിന്ന് ഭീകരരുടെ ഒഴുക്ക് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പ്രതീക്ഷിക്കുന്നു.

അതോടൊപ്പം ഇന്ത്യക്ക് മറ്റൊരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുകയാണ്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആകാശ്-എസ് വ്യോമപ്രതിരോധ മിസൈൽ സംവിധാനത്തിന്റെ രണ്ട്‌ യൂണിറ്റുകളും 25 അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും വാങ്ങാൻ കരസേന പ്രതിരോധ മന്ത്രാലയത്തിനു നിർദേശം നൽകി എന്നാണ് അറിയുന്നത്. ഡി.ആർ.ഡി.ഒ, എച്ച്.എ.എൽ എന്നിവയുമായുള്ള 14,000 കോടി രൂപയുടെ ഇടപാടാണ് ഇപ്പോൾ മുന്നോട്ട് വച്ചിട്ടുള്ളത്.

ആകാശ് മിസൈലിന്റെ പരിഷ്കരിച്ച പുതിയ പതിപ്പാണ് ആകാശ്-എസ്. 25-30 കിലോമീറ്റർവരെ ദൂരപരിധിയിലുള്ള ശത്രു വിമാനങ്ങളും ക്രൂസ് മിസൈലുകളും തകർക്കാൻ ഇതിന്‌ ശേഷിയുണ്ട്. ലഡാക്കിലേതു പോലുള്ള അതിശൈത്യ കാലാവസ്ഥയിലും ഇവ പ്രവർത്തിക്കും എന്നതാണ് പ്രത്യേകത.

ചൈന, പാകിസ്താൻ അതിർത്തിമേഖലയിലും പർവതമേഖലയിലും കരസേനയ്ക്ക് ഇവ ഉപയോഗിക്കാനാവും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ഈ മിസൈൽ സംവിധാനം ഇപ്പോൾ സേനകളുടെ ഭാഗമാണ്. ഇതിന്റെ കൂടുതൽ പരിഷ്കരിച്ച പതിപ്പുകൾ ഡി.ആർ.ഡി.ഒ. ആലോചിക്കുന്നുണ്ട്.

25 എ.എൽ.എ. ധ്രുവ് മാർക്ക്‌ 3 ഹെലികോപ്റ്ററുകളാണ് കരസേന വാങ്ങുന്നത്. കരസേനയ്ക്ക് ഇപ്പോഴുള്ള എ.എൽ.എച്ച്. ധ്രുവ് ഹെലികോപ്റ്ററുകൾ കൂടാതെയാണ് ഇവ വാങ്ങുന്നത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇവയുടെ നിർമാതാക്കൾ. ഇനി ഇന്ത്യൻ സേനയ്ക്ക് ഇവ കരുത്ത് പകരും എന്നത് തീർച്ചയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends