സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല.... ഇനി കാബൂളിൽ ആ വിമാനങ്ങൾ പറക്കില്ല! താലിബാന് മുട്ടൻ പണി കൊടുത്ത് അമേരിക്ക....

ഇരുപത് വർഷത്തെ സൈനിക വിന്യാസം അവസാനിപ്പിച്ച് കൊണ്ടാണ് അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ നിന്ന് വിടവാങ്ങിയത്. അഫ്ഗാൻ മണ്ണിൽ നിന്നുള്ള അവസാന അമേരിക്കൻ യുദ്ധ വിമാനത്തിന്റെ മടങ്ങിപ്പോക്ക് വെടിയുതിർത്തു കൊണ്ടാണ് താലിബാൻ ഭരണകൂടം ആഘോഷിച്ചത്.
രണ്ട് പതിറ്റാണ്ടു നീണ്ട അധിനിവേശത്തിനിടയിൽ ദശലക്ഷക്കണക്കിന് ഡോളർ അഫ്ഗാനിസ്ഥാന്റെ പുനരുജ്ജീവനത്തിനായി ചിലവഴിച്ചെങ്കിലും, അതിന് യാതൊരു ഫലപ്രാപ്‌തിയും ലഭിക്കാതെയാണ് അമേരിക്കയുടെ പരാജയം സമ്മതിച്ചു കൊണ്ടുള്ള മടക്കം.
ഈ സമയത്ത് ഏറെ ആശങ്ക വർദ്ധിപ്പിച്ചത് അമേരിക്ക അഫ്ഗാൻ സൈന്യത്തിന് നൽകിയ ആയുധങ്ങൾ ഇനി താലിബാൻ ഉപയോഗിക്കുമല്ലോ, അതുപോലെ സൈനിക വാഹനങ്ങളും മറ്റും ഒക്കെ താലിബാന്റെ പ്രതിരോധ സംവിധാനത്തിന് ഒരു മുതൽ കൂട്ടായി മാറുമോ എന്നൊക്കെയുള്ള ആശങ്കയും പങ്കുവ്യക്കപ്പെടുകയുണ്ടായി. എന്നാൽ വളരെ ബുദ്ധിപരമായിട്ടാണ് അമേരിക്ക നീങ്ങിയത്.
അഫ്ഗാന്‍ സൈന്യത്തിനായി അമേരിക്ക ഇറക്കുമതി ചെയ്ത വാഹനങ്ങളും മറ്റും പ്രവര്‍ത്തനരഹിതമാക്കിയാണ് അവസാന സൈനികനും രാജ്യം വിട്ടത്. അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായും പിന്മാറിയ സാഹചര്യത്തിലാണ് ഈ നീക്കം നടത്തിയത്. രാജ്യം വിടുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ വിമാനങ്ങളും ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയ വാഹനങ്ങളും സൈന്യം പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്.
ഇത്തരം വാഹനങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ നശിപ്പിക്കുന്നത് ഏറെ സമയം ആവശ്യമായതും വെല്ലുവിളി നിറഞ്ഞതുമായ പ്രവര്‍ത്തനവുമാണ്, അതിനാലാണ് അവ പ്രവര്‍ത്തനരഹിതമാക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിച്ച 73 വിമാനങ്ങള്‍ സൈനികരഹിതമാക്കിയതായി സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ കെനത്ത് മക്കെന്‍സി അറിയിച്ചു. ' ആ വിമാനങ്ങള്‍ ഇനി പറക്കില്ല...... അത് ഒരിക്കലും ഒരാളെ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.' അദ്ദേഹം പറഞ്ഞു.
യു.എസ്. സൈന്യം പ്രവര്‍ത്തനരഹിതമാക്കിയതില്‍ എം.ആര്‍.എ.പി. ആയുധവാഹനങ്ങള്‍, ഹംവീസ്, സി.റാം സിസ്റ്റം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ സി.റാം വിമാനത്താവളങ്ങളെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്ന് തടയാന്‍ ശേഷിയുള്ളതാണ്. ഈ സംവിധാനമാണ് ഐ.എസിന്റെ റോക്കറ്റ് ആക്രമണത്തെ തടുത്തതും.
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് 1,23,000 പേരെ രക്ഷപ്പെടുത്താനായെന്ന് അമേരിക്ക അവകാശവാദം ഉന്നയിച്ചു. ഇതിൽ 4400 പേർ അമേരിക്കൻ പൗരന്മാരാണെന്നും അവർ പറയുന്നു. ജൂലായിലാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ രക്ഷാ പ്രവർത്തനം ആരംഭിക്കുന്നത്.
രാജ്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചെന്നായിരുന്നു യുഎസിന്റെ പിന്മാറ്റത്തിനു പിന്നാലെ താലിബാന്‍ നേതാക്കളുടെ പ്രതികരണം. യുഎസ് സേനാ പിന്മാറ്റത്തിന് ശേഷവും അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ 2500-ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാൻ നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം.
ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐസിസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha






















