ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു. സാമ്ബത്തിക തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിന്‍. സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കോടികള്‍ തട്ടിയ സംഘത്തിനെതിരായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്.
തെരഞ്ഞെടുപ്പു കമിഷനുമായി ബന്ധപ്പെട്ട കോഴക്കേസിലും ഇയാള്‍ പ്രതിയാണ്. പതിനേഴാം വയസില്‍ സാമ്ബത്തിക തട്ടിപ്പിലേക്കു തിരിഞ്ഞ സുകാഷ്, ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതബന്ധങ്ങളും തുറുപ്പുചീട്ടാക്കിയാണ് തട്ടിപ്പുകള്‍ക്കു കളമൊരുക്കിയതെന്ന് ഇഡി പറയുന്നു. 2017 ല്‍ അറസ്റ്റിലായ സുകാഷ് നിലവില്‍ ഡല്‍ഹി രോഹിണി ജയിലില്‍ കഴിയുകയാണ്.
ഇരുപതോളം തട്ടിപ്പുകേസുകളാണ് സുകാഷിനെതിരെയുള്ളത്. ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരില്‍ നിന്നായി 75 കോടി തട്ടിയെടുത്തു എന്നതാണ് ഇയാള്‍കെതിരെയുള്ള ആദ്യത്തെ കേസ്. സാമ്ബത്തിക തട്ടിപ്പു കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ, ജീവനക്കാര്‍ വഴി സംഘടിപ്പിച്ച ഫോണ്‍ വഴിയും സുകാഷ് തട്ടിപ്പ് തുടര്‍ന്നതായും കണ്ടെത്തി.
https://www.facebook.com/Malayalivartha






















