മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താമെന്ന ആത്മവിശ്വാസം കൂടിയെന്ന് ഓസ്‌ട്രേലിയ

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടഭാഗങ്ങള്‍ കണ്ടെത്താനുള്ള സാധ്യത വര്‍ധിച്ചതായി ഓസ്‌ട്രേലിയന്‍ അധികൃതര്‍. വിമാനത്തിന്റേതെന്നു കരുതപ്പെടുന്ന ചില ഭാഗങ്ങള്‍ ഫ്രാന്‍സിന്റെ അധീനതയിലുള്ള മഡഗസ്‌കറിനടുത്തുള്ള റീയൂണിയന്‍ ദ്വീപില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.
തെരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഫ്രഞ്ച്, മലേഷ്യന്‍ സംഘങ്ങളുമായി നിരന്തം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മീഷണര്‍ മാര്‍ട്ടിന്‍ ഡോളന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരിലേക്ക് 227 യാത്രക്കാരും 12 ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം അപ്രത്യക്ഷമായത്. വിമാനത്തിനായി ഇന്ത്യയുള്‍പ്പെടെ 40ലേറെ രാജ്യങ്ങള്‍ സംയുക്തമായി ഒരു ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ സമുദ്രഭാഗത്ത് തെരച്ചില്‍ നടത്തിവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha