Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഇങ്ങനെ ഒരു അടി ബൈഡൻ പ്രതീക്ഷിച്ചില്ല... അമേരിക്കയുടെ നെഞ്ചിൽ കൊടി കുത്തി താലിബാൻ

01 SEPTEMBER 2021 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ചാവേറുകളുടെ കയ്യിൽ നിന്നും ജീവൻ രക്ഷിക്കാൻ പെടാപ്പാടു പെടുന്ന അഫ്ഗാൻ ജനതയെ ലോകം മുഴുവനുമുള്ള മനുഷ്യർ നിസ്സഹായതയോടെ നോക്കി കാണുകയാണ്.എന്നാൽ ഈയൊരു സാഹചര്യത്തിലും പാവങ്ങൾ ജീവനായി കേഴുമ്പോളും ജനങ്ങൾ ഭീതിയിൽ വെന്തുരുകുമ്പോളും താലിബാൻ  ആഘോഷത്തിലാണ്.

 

 

 

 

 

 

പൊതുജനത്തെ കൊത്തിക്കീറാൻ എറിഞ്ഞിട്ട് കൊടുത്തിട്ട് അട്ടഹസിക്കുകയാണ്
 താലിബാൻ ഭീകരർ.അമേരിക്ക അഫ്ഗാൻ വിട്ടതിന്റെ ആഹ്ലാദ തിമിർപ്പിൽ അഴിഞ്ഞാടുകയാണ് ആ മത ഭ്രാന്തന്മാർ.സ്‌കൂളുകളും മാളുകളും തല്ലിത്തകർത്ത് അവർ ആധിപത്യം ഊട്ടിയുറപ്പിക്കുന്നു. രാജ്യം വരുതിയിലാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.ഇനി അഫ്ഗാൻ മുഴുവൻ തങ്ങളുടെ കൈപ്പിടിയിലാണെന്നും അവിടെ എന്ത് നെറികേടും കാണിക്കാമെന്നുമുള്ള സന്തോഷത്തിലാണ് താലിബാൻ.

 

 

 

 

 

 

 

ആഹ്ലാദ പ്രകടനത്തിനിടയിൽ യു എസ് ൻെറ നെഞ്ചത്ത് നല്ലൊരു കൊട്ടുകൂടി കൊടുക്കാൻ താലിബാൻ മറന്നില്ല.ചരിത്രപ്രസിദ്ധമായ ഒരു ചിത്രത്തെ താലിബാൻ സംഘാംഗങ്ങൾ ‘അനുകരിച്ച’ സംഭവം വാർത്തകളിൽ നിറയുന്നത് നമ്മൾ  കണ്ടു.സമൂഹമാധ്യമങ്ങളിൽ വൈറലാകണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു  ബദ്‌രി 313 യൂണിറ്റിലെ നാല് അംഗങ്ങൾ പതാക ഉയർത്തുന്ന ചിത്രം താലിബാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.സത്യത്തിൽ ആ മുള്ള് ചെന്ന് തറച്ചത് അമേരിക്കയുടെ നെഞ്ചിൽ തന്നെയാണ്. എങ്ങനെയെന്നല്ലേ ചരിത്രം പരിശോധിക്കാം മലയാളി വാർത്ത ഫോക്കസിലൂടെ.അതിനു മുൻപ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക  ഒപ്പം ബെൽ ബട്ടൺ കൂടി അമർത്തുക.

 

 

 

 

 



രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടന്ന പസഫിക് യുദ്ധപരമ്പരയിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടമാണ് ഇവോ ജിമ ദ്വീപ്‌ പോരാട്ടം. ജപ്പാൻ മണ്ണിൽ നടന്ന ആദ്യത്തെ പോരാട്ടം കൂടിയാണിത്. 1945 ഫെബ്രുവരി 17 നു ആരംഭിച്ച പോരാട്ടം മാർച്ച്‌ 26 വരെ നീണ്ടു . അമേരിക്കക്ക് ഒടുവിൽ ഇവോ ജിമ ദ്വീപ്‌ കീഴടക്കാനായെങ്കിലും മറ്റേതൊരു യുദ്ധത്തെക്കാളും അധികം നഷ്ടം സഹിക്കേണ്ടി വന്നു .

 

 

 

 

 



ജപ്പാന്റെ തീരത്തുനിന്ന് 750 മൈൽ മാറി നിലകൊണ്ടിരുന്ന ഇവോ ജീമ ദ്വീപ് രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസിനെ സംബന്ധിച്ച് തന്ത്രപ്രധാനമായ കേന്ദ്രമായിരുന്നു. ദ്വീപിലുണ്ടായിരുന്ന മൂന്ന് എയർഫീൽഡുകളായിരുന്നു പ്രധാന ആകർഷണം. ഇവോ ജീമോ പിടിച്ചെടുത്താൽ പിന്നെ ജപ്പാനിലേക്കു കടക്കാനും ആക്രമണത്തിനും യുഎസിനു കാര്യമായ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. യുഎസിന്റെ യുദ്ധവിമാനങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും അത്രയേറെ അനുയോജ്യമായ താവളമായിരുന്നു ആ ദ്വീപ്.

 

 

 

 

 



ജപ്പാന്റെ നാവികസേനയാകട്ടെ ആ സമയം ഭൂരിപക്ഷം യുദ്ധക്കപ്പലുകളും നഷ്ടപ്പെട്ട അവസ്ഥയിലും. തന്ത്രപ്രധാനമായ ഇവോ ജീമ ഉൾപ്പെടെയുള്ള ദ്വീപുകൾക്കു നേരെ ആക്രമണം നടന്നാലും പ്രതിരോധിക്കാൻ ആവശ്യത്തിന് സൈനികസന്നാഹമില്ലാത്ത അവസ്ഥ. ജപ്പാന്റെ ഈ ദൗർബല്യത്തെപ്പറ്റി രഹസ്യ വിവരം ലഭിച്ച യുഎസ് ഇവോ ജീമ പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചു.

 

 

 

 

 

 



ദ്വീപ്‌ കീഴടക്കാൻ എത്തിയ അമേരിക്കൻ സേന ആദ്യം ചെയ്തത് കനത്ത ഷെല്ലിങ്ങിലൂടെ ഇവോജിമയിലെ ജാപ്പനീസ് പ്രതിരോധ സംവിധാനങ്ങൾ തകർക്കുക എന്നതാണ്. അമേരിക്കൻ യുദ്ധക്കപ്പലുകൾ മൂന്നു ദിവസം തുടർച്ചയായി ദ്വീപ്‌ മുഴുവൻ ഷെല്ലിംഗ് നടത്തി . എന്നാൽ ഇതൊന്നും ജാപ്പനീസ് പ്രധിരോധ സംവിധാനങ്ങൾക്ക് കാര്യമായ ഒരു കോട്ടവും എലിപിച്ചില്ല. ഫെബ്രുവരി 19ന് അമേരിക്കൻ സേന ദ്വീപ്‌ അധിനിവേശം ആരംഭിച്ചു . 60,000 പട്ടാളക്കാരെ 5 കിലോമീറ്റർ നീളത്തിൽ കരയിലിറക്കി . വലിയ ആക്രമണം പ്രതീക്ഷിച്ചു ചാടിയിറങ്ങിയ അമേരിക്കൻ സൈനികർ ഒരു വെടി പോലും പൊട്ടാത്തത് കണ്ടു അത്ഭുതപ്പെട്ടു. അപ്പോഴേക്കും ഇവോജിമയുടെ കടൽതീരം അമേരിക്കൻ സൈനികരാൽ നിറഞ്ഞു കവിഞ്ഞിരുന്നു. അമേരിക്കൻ സേനയുടെ നിരീക്ഷക നിര സൈനികർ തീരത്ത്‌ നിന്ന് കുറെ മുന്നോട്ട് നീങ്ങിയെങ്കിലും ജാപ്പനീസ് ഭാഗത്ത് നിന്ന് ഒരു ആക്രമണവും ഉണ്ടായില്ല .

 

 

 

 

 




അമേരിക്കൻ ഷെല്ലിങ്ങിൽ ജാപ്പനീസ് സൈനികർ മുഴുവൻ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്ന് ധരിച്ച അമേരിക്കൻ സൈനിക മേധാവികൾ ഒന്നാം ആക്രമണ നിരയോടു മുന്നോട്ട് നീങ്ങാൻ കല്പനകൊടുത്തു. എന്നാൽ ജാപ്പനീസ് ജനറൽ തൊഡോമിച്ചി കുരിബയാഷി ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു അമേരിക്കൻ സൈനികർ. ഒന്നാം ആക്രമണനിരയിലെ സൈനികർ മുന്നേറി ജാപ്പനീസ് പൊസിഷനുകളുടെ അടുത്തെത്താറായപ്പോൾ കുരിബയാഷി ജാപ്പനീസ് സേനക്ക് ആക്രമിക്കാൻ കല്പനകൊടുത്തു. ജാപ്പനീസ് സേന കനത്ത ആക്രമണം അഴിച്ചു വിട്ടു.

 

 

 

 

 



ജാപ്പനീസ് പീരങ്കികളും ടാങ്കുകളും മോർട്ടാറുകളും മെഷീൻ ഗണ്ണുകളും ഒന്നിച്ചു വെടിയുതിർത്തു. അന്തരീക്ഷം മുഴുവൻ മാറി മറഞ്ഞു. ഉരുക്ക് മഴപോലെ വെടിയുണ്ടകൾ പെയ്തിറങ്ങി. അമേരിക്കൻ സൈനികർ തുരുതുരെ വെടിയേറ്റ്‌ വീണു. സുറിബാച്ചി കുന്നിലെ പീരങ്കികളിൽ നിന്നുള്ള ഷെല്ലുകളെറ്റു ജാപ്പനീസ് തീരത്തിനടുത്തടുത്തുന്ടായിരുന്ന യുദ്ധക്കപ്പലുകൾ അടക്കം തകർന്നു. യുദ്ധഭൂമി അമേരിക്കൻ സൈനികരുടെ ജഡങ്ങൾ കൊണ്ട് നിറഞ്ഞു .

 

 

 

 

 



അമേരിക്കൻ കപ്പലുകൾ ആക്രമണം തുടങ്ങിയതോടെ ജാപ്പനീസ് ആക്രമണത്തിനു മുന്നിൽ പതറിയ അമേരിക്കൻ സൈനികർ മനസാനിധ്യം വീണ്ടെടുത്തു പതിയെ മുന്നേറാൻ തുടങ്ങി. ആക്രമണങ്ങളുടെ കേന്ദ്ര ബിന്ദുവായ സുറിബാച്ചി കുന്ന് കീഴടക്കാനാണ്‌ അമേരിക്ക ആദ്യം ലകഷ്യമിട്ടത് . ഫെബ്രുവരി 23ന് സുറിബാച്ചി കുന്ന് അമേരിക്ക പിടിച്ചതോടെ ജാപ്പനീസ് പ്രതിരോധത്തിനു അയവുവന്നു സുറിബാച്ചി കുന്നിൽ അമേരിക്കൻ പതാക ഉയർത്തുന്ന ചിത്രം പിന്നീട് രണ്ടാം ലോക യുദ്ധത്തിലെ അമേരിക്കൻ വിജയത്തിന്റെ പ്രതീകമായി. എങ്കിലും ശരിയായ യുദ്ധം മാർച്ച് 23 വരെ നീണ്ടു. ജാപ്പനീസ് സൈന്യം കൂട്ടിൽ കിടക്കുന്ന കടുവകളെ പോലെ പോരാടി.

 

 

 

 

 


എന്നാൽ ആയിരക്കണക്കിന് സൈനികരുടെ ജീവൻ ബലി കൊടുത്തിട്ടും ഇവോ ജീമ ദ്വീപ് ജപ്പാനെ കീഴ്പ്പെടുത്താനുള്ള യുദ്ധത്തിൽ യുഎസിനു പ്രയോജനപ്പെട്ടില്ലെന്നതാണു ചരിത്രം. അപ്പോൾ ഈ ചരിത്രം മുൻ നിർത്തിക്കൊണ്ട് താലിബാൻ പറയുന്നതും അതുതന്നെ. 2001 മുതല്‍ രാജ്യത്തു തുടർന്നിട്ടും ഒടുവിൽ തോൽവിക്കു സമാനമായ തിരിച്ചുപോക്കാണ് യുഎസിന് സംഭവിച്ചതെന്നാണ് അവരുടെ വാദം. പക്ഷേ അഫ്ഗാനിസ്ഥാനിൽ ഈ കാലയളവിൽ സംഭവിച്ച മാറ്റങ്ങളിൽ യുഎസ് വഹിച്ച പങ്ക് എന്താണെന്ന് താലിബാന് നന്നായറിയാം.

 

 

 



താലിബാന്റെ ‘സാംസ്‌കാരിക പ്രതീകങ്ങൾ’ പലതും അപ്രത്യക്ഷമായി. താടി വടിച്ച് പുരുഷന്മാർക്ക് നിരത്തിലിറങ്ങാമെന്നായി, ആധുനിക വസ്ത്രം ധരിച്ച് വനിതകൾക്കു വഴി നടക്കാമെന്നായി, ബ്യൂട്ടി പാർലറുകൾ വന്നു, വിനോദ പരിപാടികൾ അഫ്ഗാൻ ജനതയുടെ ജീവിതത്തിന്റെ ഭാഗമായി...ഇങ്ങനെ പുതിയ പല കാര്യങ്ങളും രാജ്യത്ത് ഉയർന്നുവന്നതിനെ താലിബാൻ അസഹിഷ്‌ണുതയോടെയാണ് നോക്കിക്കണ്ടിരുന്നത്. തിരിച്ചടിക്കാൻ അവസരം ലഭിച്ചപ്പോൾ യുഎസ് സാംസ്ക്കാരിക ദേശീയതയുടെ പ്രതീകമായ ചിത്രത്തെത്തന്നെ വികലമായി അനുകരിച്ച് താലിബാൻ പ്രതികാരവും ചെയ്തു.

 

 

 

 



അതിന്റെ സമൂഹമാധ്യമങ്ങളിൽ വൈറലാകണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു താലിബാന്റെ ബദ്‌രി 313 യൂണിറ്റിലെ നാല് അംഗങ്ങൾ പതാക ഉയർത്തുന്ന ചിത്രം താലിബാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
രാജ്യം വിട്ടുപോകുന്ന യുഎസ് സേനയുടെ മനോവീര്യം തകർത്ത് സമ്പൂർണാധിപത്യം നേടിയതായി സ്ഥാപിക്കാനുള്ള താലിബാൻ ശ്രമങ്ങളുടെ പുതിയ രൂപമായും ഈ ചിത്രത്തെ കാണാം. ഇത്തരമൊരു പിന്മാറ്റത്തിനു വേണ്ടിയാണോ ഇത്രയേറെ യുഎസ് സൈനികർ അഫ്ഗാനിൽ ജീവൻ ബലിയർപ്പിച്ചത് എന്ന് മുൻസൈനികർ ഉൾപ്പെടെ ചോദ്യങ്ങളുയർത്തിയിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ പ്രത്യേകിച്ച്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends