Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..

ഷീയെ വിറപ്പിച്ച കുഞ്ഞൻ രാജ്യം... ചൊറിയാൻ പോയി പണി മേടിച്ചു... ചൈനയ്ക്ക് ഇത് വമ്പൻ നാണക്കേട്... കളിച്ചാൽ അടിച്ച് അരിപ്പയാക്കും

06 SEPTEMBER 2021 09:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

തയ്‌വാൻ-ചൈന പുനരേകീകരണം പൂർണമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് വാശി പിടിക്കുകയായിരുന്നു. തയ്‌വാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഏതൊരു ശ്രമവും തകർത്തു കളയുമെന്നും ഷീ ത​​ഗവസരത്തിൽ വ്യക്തമാക്കിയതുമാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത് തായ്വാനെ ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

1949ൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ മാവോ സെ തൊങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയോടു പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് അന്നത്തെ ചൈനീസ് ഭരണകൂടം വൻകരയിൽനിന്ന് 160 കിലോമീറ്റർ അകലെയുള്ള തയ്‌വാനിലെത്തി സ്വന്തം സർക്കാർ രൂപീകരിക്കുകയായിരുന്നു. ഭൂരിപക്ഷം തായ്‌വാൻ സ്വദേശികളും ചൈനീസ് ഭരണം ആഗ്രഹിക്കുന്നില്ല എന്നത് തന്നെയാണ് യാഥാർത്യം.

അന്നു മുതൽ എന്തെങ്കിലുമൊരു തിരിച്ചടി നൽകണം എന്ന കണക്കു കൂട്ടലുമായി കഴിയുകയായിരുന്നു തായ്വാൻ. എന്നാൽ ഇപ്പോൾ ചോദിച്ചു മേടിക്കുന്ന പണി ചൈനയ്ക്ക് പണ്ടേ ഉള്ളത് കൊണ്ട് ഇപ്പോൾ ആകെ നാണക്കേട് വരുത്തി വച്ചിരിക്കുകയാണ് ചൈന. ഇത്രയും ഒരു കുഞ്ഞൻ രാജ്യത്തോട് പോയി മുട്ടി ഇപ്പോൾ നാണക്കേടിന്റെ അങ്ങേയറ്റത്ത് എത്തിയിരിക്കുകയാണ് ചൈന.

ചൈനയുടെ പുതുക്കിയ സൈനിക പ്രവർത്തനത്തിനെതിരെ തായ്‌വാൻ വ്യോമസേന ഞായറാഴ്ച ശക്തമായ തിരിച്ചടി നൽകിയ വാർത്തകളാണ് ഇപ്പോൾ ദ ​ഗാർഡിയൻ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ആണവ ശേഷിയുള്ള ബോംബറുകൾ ഉൾപ്പെടെ 19 വിമാനങ്ങളായിരുന്നു തായ്‌വാനിലെ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് പറന്നത്. ഇത് പ്രതിരോധ മന്ത്രാലയമാണ് പുറത്ത് വിട്ടത്.

ചൈന തങ്ങളുടെ സ്വന്തമാണെന്ന് അവകാശവാദമുള്ള തായ്‌വാൻ സ്വയംഭരണ ദ്വീപിന് സമീപം ചൈനയുടെ വ്യോമസേനയുടെ ആവർത്തിച്ചുള്ള ദൗത്യങ്ങളെക്കുറിച്ച് തായ്വാൻ നേരത്തേ തന്നെ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു വർഷത്തിലേറെയായി ചൈന ഇത് തുടരുകയാണ്. പലപ്പോഴും തായ്‌വാൻ നിയന്ത്രണത്തിലുള്ള പ്രതാസ് ദ്വീപുകൾക്ക് സമീപം വ്യോമ പ്രതിരോധ മേഖലയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തായിട്ടാണ് ഇവയെ കണ്ടെത്തുന്നതും.

ചൈനയുടെ ഏറ്റവും പുതിയ ദൗത്യത്തിൽ 10 J -16, നാല് Su-30 യുദ്ധവിമാനങ്ങളും ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന നാല് H-6 ബോംബറുകളും അന്തർവാഹിനി വിരുദ്ധ വിമാനവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിലവിൽ തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

ചൈനീസ് വിമാനങ്ങൾക്ക് താക്കീത് നൽകാൻ തായ്‌വാനീസ് യുദ്ധവിമാനങ്ങൾ അയച്ചതായും അവയെ നിരീക്ഷിക്കാൻ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചുമാണ് പ്രതിരോധം തീർത്തിട്ടുള്ളത്. ഒരുക്കലും ഇത്തരത്തിൽ ഒരു നീക്കം ചൈന തായ്വാന്റെ ഭാ​ഗത്ത് നിന്നും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

തായ്‌വാൻ പ്രതിരോധ മന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയ മാപ്പ് പ്രകാരം ചൈനീസ് വിമാനം തായ്‌വാനീസ് തീരത്തേക്കാൾ അടുത്തുള്ള പ്രദേശത്ത് കൂടിയാണ് പോയിട്ടുള്ളത്, കൃത്യമായി പറഞ്ഞാൽ പ്രതാസിന്റെ വടക്കു കിഴക്ക് ഭാഗത്തായി പറക്കുകയാണ് ചെയ്തത്.

എന്നാൽ തായ്വാന്റെ ഈ തിരിച്ചടിയിൽ ചൈനയിൽ നിന്ന് യാതൊരു വിധ അഭിപ്രായങ്ങൾ പുറത്ത് വിട്ടിട്ടില്ല. തങ്ങൾക്ക് ഉണ്ടായ ഈ മാനക്കേട് മറയ്ക്കാൻ വേണ്ട എല്ലാ പ്രതിരോധവും ചൈന സ്വീകരിക്കും എന്നത് ഉറപ്പുള്ളതുമാണ്.

തായ്‌വാൻ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കടന്നുകയറ്റം സംഭവിച്ചത് ജൂണിലാണ്. അതായത്, ജൂൺ 15ന് നടന്ന അവസാനത്തെ വലിയ തോതിലുള്ള ആക്രമണോ ഉദ്ദേശത്തിൽ 28 ചൈനീസ് വ്യോമസേന വിമാനങ്ങൾ ആയിരുന്നു കടന്ന് കയറിയത്.

തായ്‌വാൻ ചെയ്ത എന്തെങ്കിലും പ്രവർത്തികൾ അല്ലെങ്കിൽ ജനാധിപത്യപരമായി ഭരിക്കുന്ന ഈ ദ്വീപിന് അസ്വസ്ഥതയുണ്ടാക്കാൻ ഒക്കെയാണ് ഇത്തരം പ്രവർത്തികൾ നടത്തുന്നത്. മറ്റൊരു പ്രധാന കാരണം കൂടി ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് തായ്‌വാനിലെ പ്രധാന ആയുധ ദാതാവ് അമേരിക്കയാണ്.

അവരുടെ അന്താരാഷ്ട്ര പിന്തുണയോടു കൂടിയുള്ള പ്രവർത്തികളിൽ അതൃപ്തി പ്രകടിപ്പിക്കാൻ ചൈന പലപ്പോഴും ഇത്തരം ദൗത്യങ്ങൾ നടത്താറുണ്ട്. തായ്വാന്റെ സുപ്രധാന ആയുധ കച്ചവടക്കാർ അമേരിക്ക തന്നെയാണ്. ചൈനയ്ക്കെതിരെ ആയതു കൊണ്ട് തന്നെ അമേരിക്ക വളരെ ശക്തമായി തന്നെ ഇതിന് പിന്നാലെ നിലയുറപ്പിച്ചിരിക്കും.

ഇത്തവണ ചൈന വിമാനം ഇതുവഴി പറപ്പിക്കാനുണ്ടായ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരേയും വ്യക്തമല്ല. മറ്റൊരു വസ്തുത എന്തെന്നാൽ കഴിഞ്ഞ മാസം അവസാനം തായ്‌വാൻ കടലിടുക്കിലൂടെ ഒരു യുഎസ് യുദ്ധക്കപ്പലും യുഎസ് കോസ്റ്റ് ഗാർഡ് കട്ടറും സഞ്ചരിച്ചിരുന്നു. ഇനി അതാണോ അവരെ പ്രകോപിപ്പിച്ചത് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും തായ്വാന്റെ തലസ്ഥാനമായ തായ്പെയ്ക്കും വാഷിംഗ്ടണിനും ഇടയിലുള്ള "ഒത്തുകളി" കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ചൈന കൈക്കൊള്ളും എന്ന ഒരു മുന്നറിയിപ്പ് നേരത്തേ നൽകിയിട്ടുണ്ടായിരുന്നു.

ചൈനയുടെ സായുധ സേനയ്ക്ക് തായ്‌വാന്റെ പ്രതിരോധത്തെ "തളർത്താൻ" കഴിയുമെന്നും അതിന്റെ വിന്യാസങ്ങൾ പൂർണ്ണമായി നിരീക്ഷിക്കാൻ കഴിയുമെന്നും പറഞ്ഞ് ചൈനയിൽ നിന്നുള്ള ഭീഷണി വർദ്ധിക്കുകയാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകി.

തയ്‌വാൻ സ്വാതന്ത്ര്യാഭിലാഷങ്ങൾക്കു പിന്നിൽ പ്രസിഡന്റ് സായ് ഇങ് വെൻ ആണെന്നാണ് ചൈനീസ് ആരോപണം. 2016ൽ സായ് അധികാരമേറ്റതു മുതൽ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ തയാറായിട്ടില്ല. അന്ന് മുതൽ തുടങ്ങിയ ചെറുത്ത് നിൽപ്പാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (14 minutes ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (40 minutes ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (52 minutes ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (8 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (8 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (10 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (10 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (10 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (11 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (11 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (11 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (11 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (11 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (11 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (11 hours ago)

Malayali Vartha Recommends