ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി പാരീസിലെത്തിച്ചു

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ പാരീസില്‍ എത്തിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായാണ് ഇത് പാരീസില്‍ എത്തിച്ചത്. ഇന്ത്യന്‍ മഹാസുദ്രത്തിലെ ലാ റീയൂണിയന്‍ ദ്വീപില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദഗ്ദ്ധ പരിശോധനയിലൂടെ ഇക്കാര്യം ഉറപ്പിക്കുന്നതിനാണ് വിമാനാവശിഷ്ടങ്ങള്‍ പാരീസിലേക്ക് കൊണ്ടുപോയത്.
തുലൗസിലെ മിലിട്ടറി യൂണിറ്റില്‍ വിമാനാവശിഷ്ടങ്ങള്‍ പരിശോധിക്കും. അപകടത്തില്‍പ്പെടുന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വിലയിരുത്തുന്നതില്‍ വൈദഗ്ദ്യം തെളിയിച്ച സ്ഥാപനമാണിത്. കണ്ടെടുത്ത വിമാനാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് മലേഷ്യന്‍ അധികൃതര്‍ പാരീസിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി അറിയിച്ചു. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
കണ്ടെത്തിയ വിമാനാവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചാല്‍ അപകട കാരണം കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 239 യാത്രക്കാരുമായി പോയ മലേഷ്യന്‍ വിമാനം ഒരു മണിക്കൂറിന് ശേഷം കാണാതായത്.
https://www.facebook.com/Malayalivartha