നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ 13 പേരെ കൊലപ്പെടുത്തി

നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണം തുടരുന്നു. തീവ്രവാദികള്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ നൈജീരിയയുടെ വടക്കുകിഴക്കന്‍ പ്രദേശമായ മലരി ഗ്രാമത്തിലെ 13 പേരാണ് കൊല്ലപ്പെട്ടത്. 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സൈന്യത്തോട് തങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പങ്കുവെച്ചു എന്ന് പറഞ്ഞാണ് തീവ്രവാദികള്‍ അക്രമം നടത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha