ഉത്തരേന്ത്യയില്‍ പ്രളയം : കനത്ത മഴയിലും വെ്‌ളളപൊക്കത്തിലും മരണം 81 ആയി

ഉത്തരേന്ത്യയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരണം 81 ആയി. 80 ലക്ഷത്തിലേറെ പേര്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്. ഗുജറാത്ത്, രാജസ്ഥാന്‍, ബംഗാള്‍, ഒഡീഷ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് കനത്തമഴ കൂടുതല്‍ ദുരിതംവിതച്ചത്. ബംഗാളില്‍ ഇതുവരെ 48 പേരും രാജസ്ഥാനില്‍ 28 പേരും ഒഡീഷയില്‍ അഞ്ചുപേരും മരിച്ചു. കോമന്‍ ചുഴലിക്കാറ്റാണ് ബംഗാളിലും ഒഡീഷയിലും നാശനഷ്ടം വിതച്ചത്. ഇവിടെ ദേശീയ ദുരന്ത നിവാരണ സേനയടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബംഗാളില്‍ രണ്ടുലക്ഷം പേര്‍ ദുരിതാശ്വാസക്യാംപിലാണ്.
അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം. മണിപ്പൂരിലെ ഛന്ദേല്‍ ജില്ലയിലും മഴ കനത്ത നാശം വിതച്ചു. ഇവിടെ മണ്ണിടിച്ചിലില്‍ 20പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha