മിഷേലിനെതിരെ വംശീയാധിക്ഷേപവുമായി വാഷിംഗ്ടണ്‍ മേയര്‍

യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമയ്‌ക്കെതിരെ വംശീയാധിക്ഷേപവുമായി വാഷിംഗ്ടണ്‍ മേയര്‍ പാട്രിക് റഷിംഗ്. പ്രസിഡന്റ് ബരാക് ഒബാമയുടെ കുടുംബാംഗങ്ങളെ കുരങ്ങുകളോട് താരതമ്യപ്പെടുത്തിയ റിഷംഗ്, മിഷേലിന്റേത് ഗൊറില്ലയുടെ മുഖമാണെന്നും പറഞ്ഞു. കുരങ്ങന്‍ ബരാക് ഒബാമയ്ക്കല്ലാതെ മറ്റാര്‍ക്കും മിഷേലില്‍ ആകൃഷ്ടനാകാന്‍ കഴിയില്ലെന്നും റഷിംഗ് തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പരിഹസിച്ചു.
മേയറോട് തന്റെ വിവാദ പരാമര്‍ശം നീക്കം ചെയ്യാന്‍ എയര്‍വേ ഹൈറ്റ്‌സ് സിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റഷിംഗിന്റെ പരാമര്‍ശത്തിനെതിരെ എയര്‍വേ ഹൈറ്റ്‌സ് നിവാസികളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. വംശീയാധിക്ഷേപവും അപമാനകരമാണെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha