രാജകീയ പട്ടവും ഏഴരകോടി രൂപയുടെ സ്വത്തും വലിച്ചെറിഞ്ഞ് കൂട്ടുകാരന്റെ കൈപിടിച്ചപ്പോൾ ജപ്പാൻ രാജകുമാരി മകോയ്ക്ക് പ്രണയ സാഫല്യം ... രാജകുടുംബത്തിലെ വനിത അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവിയും അധികാരവും നഷ്ടമാകുമെങ്കിലും രാജകുടുംബത്തിലെ പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ജപ്പാനിലെ രാജകുമാരി മാകോയും കൂട്ടുകാരന്‍ കേയി കൊമുറോയും വിവാഹിതരായി. ജപ്പാനിലെ നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 30 കാരിയായ മാകോ. രാജകുടുംബത്തിനു പുറത്തുള്ള തന്റെ സുഹൃത്ത് കെയ് കൊമൂറോയെയാണ് മാക്കോ രാജകുമാരി വിവാഹം ചെയ്തത്
നാലുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അന്നു മുതൽ വിവാഹത്തെ ചൊല്ലി ജപ്പാനിൽ നിരവധി പ്രശ്നങ്ങൾ ഉയർന്നിരുന്നു. പൊതുജനത്തിന്റെ ഇടയിൽ നിന്നും ഉയർന്ന എതിർപ്പാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ഇടഞ്ഞു നിൽക്കുന്ന ജനങ്ങളെ ശാന്തരാക്കുന്നതിന് വേണ്ടിയാണ് തനിക്ക് നിയമപ്രകാരം അർഹതയുണ്ടായിരുന്ന ഒരു മില്ല്യൺ അമേരിക്കൻ ഡോളർ (7.51 കോടി രൂപ) മാക്കോ വേണ്ടെന്ന് വച്ചത്
രാജകുമാരിയുടെ നിർബന്ധത്തിനു വഴങ്ങി നിബന്ധനകളോടെ വിവാഹത്തിനു സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും രാജകുടുംബത്തില്‍ പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തില്‍ നിന്ന് വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് സാധാരണയായി രാജകുടുംബം നൽകുന്ന കോടിക്കണക്കിന് രൂപയുടെ പ്രതിഫലം മാകോ നിരസിക്കുകയായിരുന്നു
കോമുറോയുടെ അമ്മയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് വാർത്തകൾ വന്നതോടെ വിവാഹം നടക്കുന്നത് പിന്നെയും നീണ്ടുപോയി. തുടർന്ന് നിയമ പഠനത്തിനായി കോമുറോ 2018ൽ ന്യൂയോർക്കിൽ എത്തി. അവിടെ നിന്ന് ഈ സെപ്റ്റംബറിലാണ് അദ്ദേഹം ജപ്പാനിൽ തിരികെ എത്തിയത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞതായി ഇംപീരിയൽ ഹൗസ് ഹോൾഡ് ഏജൻസിയുടെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് ഒരു പ്രാദേശികതലത്തിലുള്ള ഓഫിസിൽ വച്ച് ഇരുവരും വിവാഹിതരായത് . രാജകുടുംബത്തിലെ വനിതാ അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവിയും അധികാരവും നഷ്ടമാകും. ഇതനുസരിച്ച് വിവാഹത്തോടെ രാജകീയ പദവികൾ നഷ്ടമായ മാക്കോ, കൊമൂറോ ജോലി ചെയ്യുന്ന ന്യൂയോർക്കിലേക്ക് താമസം മാറുമെന്ന് കരുതുന്നു..
പാസ്റ്റൽ വസ്ത്രവും ആഭരണവും ധരിച്ച മാക്കോ മാതാപിതാക്കളോടും സഹോദരിയോടും തങ്ങളുടെ വസതിയുടെ മുന്നില്‍നിന്ന് യാത്ര പറയുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു
ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കോളഡിൽ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 2012-ല്‍ ആയിരുന്നു അത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമായി മാറി
രാജകുടുംബത്തിലെ വനിത അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവിയും അധികാരവും നഷ്ടമാകുമെങ്കിലും രാജകുടുംബത്തിലെ പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല.
https://www.facebook.com/Malayalivartha