അമേരിക്കന്‍ യുവതിയോട് അശഌലത; ഇന്ത്യന്‍ യുവാവ് പിടിയില്‍

അമേരിക്കന്‍ യുവതിയ്ക്ക് നേരെ അശഌലപ്രവര്‍ത്തി കാട്ടി ഇന്ത്യന്‍ യുവാവ് കുടുങ്ങി. 25 കാരനും മുബൈയിലെ കൊളാബ സ്വദേശിയായ ഗോപാല്‍ വാല്‍മീകി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചേ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിക്ക് നേരെ ഇയാള്‍ ലൈംഗികത ഉന്നമിട്ട് മോശമായ പ്രവര്‍ത്തി നടത്തിയെന്നാണ് കുറ്റം.
ലൈംഗികത ഉന്നമിട്ട് ഒരു അജ്ഞാതന്‍ തന്റെ നേരെ അശഌലം പ്രവര്‍ത്തിച്ചെന്ന അമേരിക്കന്‍ വനിതയുടെ ട്വിറ്റര്‍ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പോലീസ് കേസെടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ യുവതിയുടെ മുന്നില്‍ വെച്ച് സ്വയം സംതൃപ്തി കിട്ടുന്ന നടപടി പ്രവര്‍ത്തിക്കുകയായിരുന്നു. പെണ്‍കുട്ടി അപ്പോള്‍ തന്നെ യുവാവിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ വിവരങ്ങള്‍ അടങ്ങിയ പോസ്റ്റ് ഇടുകയും ചെയ്തു. ഇത് പിന്നീട് മുഖ്യമന്ത്രി ഓഫീസിന്റെ ശ്രദ്ധയില്‍ പെടുകയും നടപടിക്ക് മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കുകയുമായിരുന്നു.
മുംബൈയിലെ ഒരു ഓഡിറ്റിംഗ് സ്ഥാപന ജീവനക്കാരിയായ 35 കാരിയാണ് പരാതിക്കാരി. ഇവര്‍ കുറിച്ച ട്വിറ്റര്‍ പോസ്റ്റിന് പതിനായിരക്കണക്കിന് റീട്വീറ്റുകളാണ് എത്തിയത്. സംഭവം ദേവേന്ദ്ര ഫഡ്‌നാവീസിന്റെ ശ്രദ്ധയിലേക്കും വരികയായിരുന്നു. ഫഡ്‌നാവീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസിന്റെ വിവിധ ടീമുകള്‍ അജ്ഞാത യുവാവിനെ തെരയുകയും ഇയാളുടെ പടം വെച്ചുള്ള അന്വേഷണത്തില്‍ സമീപത്തെ കടക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അശഌലത ലക്ഷ്യമിട്ടുള്ള സംസാരവും ആംഗ്യവുമെല്ലാം സ്ത്രീയെ അപമാനിക്കലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha