ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ളത് ഗൾഫ് രാഷ്ട്രങ്ങളിലെയും വടക്കേ ആഫ്രിക്കയിളെയും രാജ്യങ്ങളിൽ; ഈ മേഖലയിലെ പല രാജ്യങ്ങളിലും മതിയായ പാദ സംരക്ഷണം, കാല്‍ പരിശോധന, സ്വയം പരിചരണ പരിപാടികള്‍ എന്നിവ ഇല്ല, 2045-ഓടെ ഇത് ഇരട്ടിയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ

ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്. എന്നാൽ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ളത് മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളിലെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്‌ദ്ധര്‍ രംഗത്ത്. കുവൈറ്റ് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസ് സ്ഥാപിച്ച ദസ്മാന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ സംഘടിപ്പിച്ച പ്രമേഹ സങ്കീര്‍ണതകള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മൂന്ന് ദിവസത്തെ പ്രത്യേക ശില്‍പശാലയിലാണ് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞത്.
ഡയബറ്റിക് കാലിലെ വ്രണവും ഛേദവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലും ചികിത്സാ രീതികളും ഉപയോഗിച്ച് പ്രമേഹ പാദത്തെ വിലയിരുത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള കഴിവുകള്‍ പരിശീലനാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനാണ് ശില്‍പശാല ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ദസ്മാന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡയറക്‌ട്രര്‍ ഡോ. അബ്ദുല്ല അല്‍ അജ്മി മാധ്യമങ്ങളോട് പറഞ്ഞു.
അതോടൊപ്പം തന്നെ പ്രമേഹ രോഗികളില്‍ കാല്‍പ്പാദപ്രശ്‌നങ്ങള്‍ രോഗാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്നാണെന്നും മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രമേഹ നിരക്ക് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏകദേശം 54.8 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളാണ് എന്നതാണ്. 2045-ഓടെ ഇത് ഇരട്ടിയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും പ്രമേഹം കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും, ഈ മേഖലയിലെ പല രാജ്യങ്ങളിലും മതിയായ പാദ സംരക്ഷണം, കാല്‍ പരിശോധന, സ്വയം പരിചരണ പരിപാടികള്‍ എന്നിവ ഇല്ലെന്ന് അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.
അതേസമയം ശില്‍പശാലയില്‍, പ്രമേഹരോഗികളിലെ പാദത്തെ വിലയിരുത്തുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും പങ്കാളികള്‍ക്ക് നല്‍കാനും അതുപോലെ ഒരു വ്യക്തിയുടെ കാലില്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ച് തരംതിരിക്കാനും രോഗികളെ പ്രാപ്തരാക്കുന്ന ഉചിതമായ വിദ്യാഭ്യാസം നല്‍കാനും ശ്രദ്ധിക്കുകയുണ്ടായി.
അതായത് സ്വയം പരിചരണം, അള്‍സര്‍ തടയല്‍, നിലവിലുള്ള അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സാധാരണ പാദ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിലും ചികിത്സിക്കുന്നതിലും അറിവും വൈദഗ്ധ്യവും വര്‍ദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുകയാണ്.
https://www.facebook.com/Malayalivartha