ഈജിപ്റ്റിലുണ്ടായ വന്‍സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

ഈജിപ്റ്റിലെ ദേശീയ സുരക്ഷാ കേന്ദ്രത്തിന് മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. ഷൂബ്ര ഇല്‍ഖൈമ നഗരത്തിലാണ് സംഭവമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ദേശീയ സുരക്ഷാ കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിരുന്ന മൂന്ന് ബോംബുകളാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെയ്‌റോയില്‍ പല ഭാഗത്തും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. ഒരാള്‍ വാഹനം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ അത് പൊട്ടിത്തറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുപതിലധികം കെട്ടിടങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha