അമ്മയുടെ കണ്‍മുന്നില്‍ പാക് നടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

പാകിസ്താന്‍ സിനിമാ നടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അമ്മ നോക്കി നില്‍ക്കെയാണ് മുസറത്ത് ഷാഹീന്‍ എന്ന നടി വെടിയേറ്റു മരിച്ചത്. വെടിയേറ്റ ഉടന്‍ മുസറത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
നൗഷേരാ ജില്ലയിലെ വീടിനടുത്തുള്ള മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ മാതാവിനോടൊപ്പം പോയതായിരുന്നു ഷാഹീന്‍. ഈ സമയത്ത് ബൈക്കിലെത്തിയ അക്രമി സംഘം താരത്തിന് നേരെ വെടിവെയ്ക്കുകയായിരുന്നു. വെടിവെച്ചവരേയോ വെടിവെയ്ക്കാനുള്ള കാരണമോ വ്യക്തമായിട്ടില്ല. കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha