നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബുസോ മണ്ടേല (24) ആണ് അറസ്റ്റിലായത്. ജോഹ്‌നാസ്ബര്‍ഗിലെ ഒരു ബാറിലെ ടോയിലെറ്റില്‍വച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായ ബുസോ പോലീസ് കസ്റ്റഡിയിലാണ്. മണ്ടേലയുടെ ഭാര്യ വിന്നി മണ്ടേല കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിവരികയാണ്. പെണ്‍കുട്ടിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha