യെമനില്‍ സൗദിയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 65 പേര്‍ കൊല്ലപ്പെട്ടു

യെമനിലെ തായ്‌സ് നഗരത്തില്‍ സൗദി അറേബ്യന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പതിനേഴ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഹൗതി വിമതരും സൗദി സഖ്യസേന പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ അനുകൂല സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ പ്രദേശമാണ് തായ്‌സ്.
ഹൗതികള്‍ക്കെതിരെ മാര്‍ച്ചുമുതല്‍ സഖ്യസേന ആക്രമണം തുടരുകയാണ്. യെമനിന്റെ ഭൂരിപക്ഷ പ്രദേശവും കൈയ്യടക്കിയ ഹൗതികളെ പരാജയപ്പെടുത്തി പുറത്താക്കപ്പെട്ട പ്രസിഡന്റ് അബ്ദ്രദോ മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തിരികെ കൊണ്ടുവരികയാണ് സഖ്യസേനയുടെ ലക്ഷ്യം. യു.എന്നിന്റെ കണക്ക് പ്രകാരം ഇതിനകം 4000ല്‍ ഏറെപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മുന്‍ പ്രസിഡന്‍.റ് അലി അബ്ദുള്ള സലേയുടെ പിന്തുണയോടെയാണ് ഹൗതികളുടെ പോരാട്ടം. ഹാദി സര്‍ക്കാരിന്റെ അഴിമതിക്കും ഉത്തരമേഖലയിലെ അധികാര കേന്ദ്രീകരണത്തിനും എതിരെയാണ് പോരാട്ടമെന്നാണ് ഇവരുടെ വാദം. ഇവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഇറാനിലെ ഷിയകളാണെന്നാണ് സൗദിയുടെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha