കൊളംബിയന്‍ അതിര്‍ത്തി വെനസ്വേല അടിയന്തരാവസ്ഥ

കള്ളക്കടത്തുകാരെ നേരിടാനായി കൊളംബിയന്‍ അതിര്‍ത്തിയില്‍ വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കള്ളക്കടത്തുകാരുടെ അക്രമണത്തില്‍ മൂന്നു സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റതിനെ തുടര്‍ന്നാണ് അഞ്ച് നഗരസഭകളില്‍ 60 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അക്രമികള്‍ക്കെതിരെ സായുധ നടപടിക്കും വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മദുരോ ഉത്തരവിട്ടിട്ടുണ്ട്.
കൊളംബിയന്‍ അതിര്‍ത്തിയും അടച്ചിടാന്‍ ഉത്തരവായിട്ടുണ്ട്. പെട്രോളും ഭക്ഷണവസ്തുക്കളും കള്ളക്കടത്തു നടത്തുന്നവരാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്. 2200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയിലെ പട്രോളിങ്ങിനായി 1500 സൈനികരെ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha