ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി: ഒമ്പത് പേര്‍ക്ക് പരുക്ക്

ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങിലുള്ള കെമിക്കല്‍ പ്ലാന്റിന്റെ ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്. റണ്‍ക്‌സിങ് കെമിക്കല്‍ പ്ലാന്റിലാണ് സംഭവമുണ്ടായത്. അതേസമയം ആളപായമുണ്ടായയതായി വിവരമില്ല.
പ്ലിന്റിനടുത്ത് നിരവധിയാള്‍ക്കാര്‍ താമസിക്കുന്ന ജനവാസകേന്ദ്രമാണ്. എന്നാല്‍ പൊട്ടിത്തെറിയുണ്ടായിട്ടും ഇതുവരെ ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടില്ല. മുമ്പ് ചൈനയില്‍ ഇതേ രീതിയിലുണ്ടായ അപകടത്തില്‍ 120ല്‍ അധികം ആള്‍ക്കാരാണ് മരിച്ചത്. 54 പേരെ കാണാതായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha