ഫിലിപ്പെയിന്‍സില്‍ ചുഴലിക്കാറ്റ്. പത്ത് മരണം

ഗോനി ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സിനെ പിടിച്ചുലച്ചപ്പോള്‍ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. വെള്ളിയാഴ്ച്ച വീശിയടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12,800ഓളം പേരെ ദുരന്തനിവാരണ സംഘം മാറ്റിപ്പാര്‍പ്പിച്ചു.
ഉയര്‍ന്ന പ്രദേശങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. മൂന്ന് പേരെ കാണാതായി. ഇപ്പോഴും തുടരുന്ന കാറ്റ് ചൊവ്വാഴ്ച്ചയോടെയെ അടങ്ങു എന്നാണ് ദുരന്തനിവാരണ ഏജന്‍സി നല്‍കുന്ന വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha