ജപ്പാനില്‍ സ്റ്റീല്‍ പ്ലാന്റില്‍ തീപിടിത്തം

ജപ്പാനിലെ ഹനേദ വിമാനത്താവളത്തിനു സമീപമുള്ള സ്റ്റീല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കവാസാക്കി നഗരത്തിലെ നിപ്പോണ്‍ സ്റ്റീല്‍ പ്ലാന്റിലെ കൂളിംഗ് പ്ലാന്റിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കമ്പനിയില്‍ നിന്നു മുഴുവന്‍ തൊഴിലാളികളെയും ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ടോക്കിയോയിലെ യുഎസ് സൈന്യത്തിന്റെ വെയര്‍ഹൗസിലും തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇവിടെയും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha