ഇംഗ്ലണ്ടില്‍ വിമാനം തകര്‍ന്നു വീണ് ഏഴു പേര്‍ മരിച്ചു

എയര്‍ഷോയ്ക്കിടെ സൈനിക വിമാനം തകര്‍ന്ന് ഇംഗ്ലണ്ടില്‍ ഏഴു പേര്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഹാക്കര്‍ ഹണ്ടര്‍ ഫൈറ്റര്‍ ജെറ്റ് വിമാനമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. സൈനികരുടെ അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം നിലം പൊത്തുകയായിരുന്നു. കാറുകള്‍ പാര്‍ക്കുചെയ്തിരുന്നതിന് മുകളിലാണ് വിമാനം പതിച്ചത്.വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ബിബിസി പുറത്തു വിട്ടു. അപകടത്തില്‍ ഏഴ് പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞതായി വെസ്റ്റ് സസെക്‌സ് പോലീസ് അറിയിച്ചു. 2007 ലും ബ്രിട്ടീഷ് എയര്‍ ഷോയില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരണമടഞ്ഞിരുന്നു. പൈലറ്റ് അത്ഭുതകരമായി രക്ഷപെടുകയും കാറില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെടുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha