ഫിനീഷിങ്ങ് പോയിന്റിന് തൊട്ടടുത്തെത്തിയപ്പോള്‍ സര്‍വ്വം മറന്ന് ആഹ്ലാദിച്ച അത്‌ലറ്റിന് മെഡല്‍ നഷ്ടമായി

അമിത ആഘോഷങ്ങളാണ് പല ദുരന്തങ്ങളും വരുത്തി വയ്ക്കുന്നത് പിന്നീട് അതോര്‍ത്ത് എത്ര കണ്ണീര്‍ കുടിച്ചിട്ടും ദുഖിച്ചിട്ടും കാര്യമില്ല. സിഇടിയിലെ ആഘോഷം അതാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഒരു അത്‌ലറ്റ് കണ്ണീര്‍ കുടിച്ച സംഭവമാണ് തന്റെ തന്നെ കുഴപ്പമാണ് എല്ലാത്തിനും കാരണം. അവസാന ലാപ്പില്‍ ഒന്നാമതായി ഫിനീഷിങ്ങ് പോയിന്റിന് അടുത്തെത്തുമ്പോള്‍ ആരുടെയും മനസ്സ് ഒന്നു സന്തോഷിക്കും അതൊരു കുറ്റമല്ല എന്നാല്‍ ആ പോയിന്റില്‍ വച്ച് വിജയം മറ്റൊരാള്‍ കൊണ്ടുപോയാലോ പകച്ചുപോകും അല്ലാതെന്തുപറയാന്‍. സെക്കന്റിന്റെ വില ആ താരത്തിനോട് ചോദിച്ചാല്‍ മതി.
ആഫ്രിക്കന്‍ താരങ്ങളോട് ഇഞ്ചോടിഞ്ച് മത്സരിക്കുകയും ഫിനിഷിങ് പോയന്റിനരികെവരെ മൂന്നാം സ്ഥാനത്തുനില്‍ക്കുകയും ചെയ്തശേഷമാണ് മോളി ഹഡിലിന് മെഡല്‍ നഷ്ടമായത്. ഫിനിഷ് ചെയ്യുന്നതിനുമുമ്പ് ആഹ്ലാദിക്കാനായി കൈകളുയര്‍ത്തിയ മോളിഹഡിലിനെ അവസാന നിമിഷം എമിലി കീഴടക്കുകയായിരുന്നു.
10,000 മീറ്റര്‍ ഓട്ടത്തില്‍ ഫിനിഷിങ് പോയന്റിനോടടുത്തപ്പോള്‍ മെഡല്‍ ഉറപ്പിച്ചു എന്ന ധാരണയില്‍ ഓട്ടമൊന്ന് അനായാസമാക്കിയതാണ് മോളി ഹഡിലിന് വിനയായത്. 31 മിനിറ്റ് 43.49 സെക്കന്‍ഡിലാണ് എമിലി വെങ്കലമെഡല്‍ നേടിയത്. 31 മിനിറ്റ് 43.8 സെക്കന്‍ഡില്‍ ഹഡില്‍ നാലാമതായിപ്പോയി. തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് വിലപിച്ച ഹഡിലിനെ മെഡല്‍നേട്ടത്തിനിടെയും സാന്ത്വനിപ്പിക്കാന്‍ എമിലി എത്തി.
വിജയിച്ചുവെന്ന് ഉറപ്പിച്ച് ആകാശത്തേയ്ക്ക് കൈകളുയര്‍ത്തിപ്പോയ സാവകാശത്തിലാണ് എമിലി ഹഡിലിനെ മറികടന്നത്. മുഖം പൊത്തി ഫിനിഷിങ് ലൈനിനരികില്‍നിന്ന് വിതുമ്പിയ ഹഡില്‍ 10,000 മീറ്ററിലെ സങ്കടക്കാഴ്ചയായി മാറി. ഈ നഷ്ടത്തില്‍നിന്ന് കരകയറാന്‍ തനിക്ക് കാലമേറെയെടുക്കുമെന്നാണ് ഹഡില്‍ പറയുന്നത്. സമയത്തിന്റെ കളി അല്ലാതെന്തുപറയാന്‍..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha