നൈജീരിയയില്‍ ബൊക്കൊ ഹറാം ഭീകരര്‍ 68 ഗ്രാമീണരെ തട്ടികൊണ്ടു പോയി വധിച്ചു

നൈജീരിയയിലെ ബൊര്‍ണോയില്‍ ബൊക്കൊ ഹറാം ഭീകരര്‍ 68 ഗ്രാമീണരെ വധിച്ചു. കുഗ്രാമമായ ബാനുവില്‍ നിന്ന് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയിട്ടാണ് അജ്ഞാതകേന്ദ്രത്തില്‍ വെച്ച് കൊന്നത്. ബൊര്‍ണോ ഗവര്‍ണ്ണര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞവര്‍ഷം ഒരു സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഗവര്‍ണ്ണര്‍ പുതിയ കൂട്ടക്കൊലയെ കുറിച്ചറിഞ്ഞത്. ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട ചിലരാണ് ഇക്കാര്യം ഗവര്‍ണ്ണറെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha