ഒളിവര്‍ സാക്‌സ് അന്തരിച്ചു

ലോകപ്രശസ്ത എഴുത്തുകാരനും ന്യൂറോളജിസ്റ്റുമായ ഒളിവര്‍ സാക്‌സ് (82) അന്തരിച്ചു. ചികില്‍സാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യമസ്തിഷ്‌കത്തിന്റെ നിഗൂഢതകളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ലക്ഷക്കണക്കിനു പ്രതികളാണു വിറ്റഴിഞ്ഞത്. വര്‍ഷം തോറും പതിനായിരത്തിലേറെ കത്തുകളാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരുന്നത്.
അവേക്‌നിങ്‌സ് (1973) എന്ന പുസ്തകം അതേ പേരില്‍ സിനിമയാക്കി. റോബര്‍ട് ഡി നീറോ, റോബിന്‍ വില്യംസ് എന്നിവരഭിനയിച്ച സിനിമയ്ക്ക് (1990) ഓസ്‌കര്‍ നാമനിര്‍ദേശവും ലഭിച്ചിരുന്നു. മികച്ച പിയാനിസ്റ്റ് കൂടിയായ സാക്‌സ് സംഗീതവും മനസ്സും തമ്മിലുള്ള ബന്ധത്തെ ആധാരമാക്കി മ്യൂസികോഫിലിയ (2007) എന്ന കൃതിയും രചിച്ചു.
ലണ്ടനിലാണു ജനിച്ചതെങ്കിലും യുഎസ് പൗരത്വം നേടി. കഴിഞ്ഞവര്‍ഷം അര്‍ബുദബാധ കണ്ടെത്തിയതിനെത്തുടര്‍ന്നെഴുതിയ ആത്മകഥ \' ഓണ്‍ ദ് മൂവ് \' ആണ് അവസാനമിറങ്ങിയ പുസ്തകം. മറ്റു പ്രധാന കൃതികള്‍: ദ് മാന്‍ ഹൂ മിസ്ടുക്ക് ഹിസ് വൈഫ് ഫോര്‍ എ ഹാറ്റ്, ദി ഐലന്റ് ഓഫ് കളര്‍ബ്ലൈന്‍ഡ്, ആന്‍ ആന്ത്രോപോളജിസ്റ്റ് ഇന്‍ മാര്‍സ്, മൈഗ്രെയ്ന്‍, സീയിങ് വോയിസസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha