വിപ്ലവ തീരുമാനങ്ങളുമായി വീണ്ടും പോപ്പ് ഫ്രാന്‍സിസ്; ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്ക് ഇനി കുമ്പസാരത്തിലൂടെ പാപമോചനം നേടാം

ഗര്‍ഭഛിദ്രവിഷയത്തില്‍ സമൂല പൊളിച്ചെഴുത്തുമായി പോപ്പ് ഫ്രാന്‍സിസ് രംഗത്ത്. കുമ്പസാരിച്ചാല്‍ തീരുന്ന പാപങ്ങളുടെ ലിസ്റ്റിലേക്ക് ഗര്‍ഭഛിദ്രത്തെയും മാര്‍പ്പാപ്പാ ഉള്‍പ്പെടുത്തി. കത്തോലിക്ക സഭയുടെ പരിശുദ്ധ വര്‍ഷത്തിലാണ് മാര്‍പ്പാപ്പയുടെ ആഹ്വാനം. ഗഭര്‍ഛിദ്രം ചെയ്ത സ്ത്രീകളോടും ഗര്‍ഭഛിദ്രം ചെയ്യുന്ന ഡോക്ടര്‍മാരോടും ക്ഷമിക്കാന്‍ പുരോഹിതരോട് മാര്‍പാപ്പയുടെ ആഹ്വാനം. ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗര്‍ഭഛിദ്രം ചെയ്യുന്നത് ഗുരുതരമായ പാപമായി കണക്കാക്കിയിരുന്ന സഭയുടെ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയായാണ് മാര്‍പാപ്പയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. പരിശുദ്ധ വര്‍ഷം ആചരിക്കുമ്പോള്‍ ഗര്‍ഭഛിദ്രം ചെയ്യുന്ന സ്ത്രീകളോട് ക്ഷമിക്കുന്നത് പുരോഹിതന്മാരുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുകയാണ് മാര്‍പാപ്പ.
ഗര്‍ഭഛിദ്രം കടുത്ത പാപമായി കരുതുന്ന പുരോഹിതരോടാണ് പോപ്പ് തീരുമാനമറിയിച്ചത്. വേദനാജനകമായ ഈ തീരുമാനത്തില്‍ ദുഃഖിക്കുന്ന ധാരാളം സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ട്. ചെയ്യുന്ന പാപത്തിന്റെ കാഠിന്യമറിഞ്ഞെത്തുന്നവര്‍ക്ക് സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായി സ്വാഗതമോതണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വിശ്വാസികളുടെ പാപങ്ങള്‍ക്ക് മാപ്പുനല്‍കാന്‍ ഈ വര്‍ഷം ഡിസംബര്‍ എട്ടുമുതല്‍ 2016 നവംബര്‍ 20 വരെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും വാര്‍ഷികാഘോഷം സംഘടിപ്പിക്കുമെന്ന് പാപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഈ തീരുമാനമെല്ലാം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് തുണയാകുന്നതാണ്. പീഡനത്തിന് ഇരായായി ഗര്‍ഭഛിദ്രം നടത്തുന്നവരെ പോലും പാപികളായി കാണുന്ന സാഹചര്യത്തിന് ഇതോടെ അവസാനമാകും. അതുകൊണ്ട് കൂടിയാണ് പോപ്പിന്റെ നിലപാടുകള്‍ക്ക് പിന്തുണ ഏറുന്നത്.
നിര്‍ബന്ധിത സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാലും അത് കുമ്പസാരത്തിലൂടെ പൊറുക്കാന്‍ വയ്യാത്ത പാപമായി കണക്കാക്കപ്പെട്ടിട്ടുള്ളതിനാല്‍ വേദനയോടെ കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് ആശ്വാസമാകുകയാണ് പോപ്പിന്റെ പുതിയ പ്രഖ്യാപനം. കുമ്പസാരത്തിലൂടെ വൈദികര്‍ക്ക് പൊറുക്കാന്‍ സാധിക്കുന്ന പാപത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുയാണ് ഗര്‍ഭഛിദ്രത്തെയും പോപ്പ് ഫ്രാന്‍സിസ് ഇപ്പോള്‍.
വിവാഹ മോചനം നേടിയതിന് ശേഷം പുനല്‍ വിവാഹം ചെയ്യുന്ന കത്തോലിക്കരെ പള്ളികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവാഹ മേചനം നേടിയ കാത്തോലിക്കര്‍ പുനര്‍ വിവാഹം ചെയ്യുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗര്‍ഭഛിദ്രത്തിലെ തീരുമാനവും. മാര്‍പ്പാപ്പായുടെ വിപ്ലവ കരമായ പല തീരുമാനങ്ങളും സഭയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനും ഇടയാക്കുന്നുണ്ട്. അവര്‍ അതില്‍ അസ്വസ്ഥരുമാണ്. സ്വവര്‍ഗ്ഗ വിവാഹ വിഷയത്തിലും മാര്‍പ്പാപ്പാക്ക് അനുഭാവപൂര്‍ണമായ സമീപനമാണുള്ളത്. ഇനി ലോകം ഉറ്റുനോക്കുന്നത് ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha