ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ കസാക്കിസ്ഥാനില്‍ അലയടിക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു.... രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ കസാക്കിസ്ഥാനില്‍ അലയടിക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. ഇതേത്തുടര്‍ന്നു കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയില്‍ വാഹനങ്ങള്‍ കത്തിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അല്‍മാട്ടിയിലും പടിഞ്ഞാറന്‍ പ്രവിശ്യയായ മാംഗിസ്റ്റൗവിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മുഴുരാത്രി കര്‍ഫ്യുവും ആള്‍ക്കൂട്ട നിരോധനവും ഉണ്ടാകും.
https://www.facebook.com/Malayalivartha