യമനില്‍ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ് ക്രോസിന്റെ രണ്ടു പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു

ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായി അരങ്ങേറുന്ന യമനില്‍ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ് ക്രോസിന്റെ രണ്ട് പ്രാദേശിക പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. യമന്രെ തെക്ക് അമ്രാന്‍ പ്രവിശ്യയില്‍ സംഘടനയുടെ വാഹനത്തിനു നേരെ ആയുധധാരി ആക്രമണം നടത്തുകയായിരുന്നു. റെഡ് ക്രോസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സദയില്‍ നിന്ന് തലസ്ഥാന നഗരമായ സനായിലേക്കു രണ്ട് വാഹനങ്ങളിലായി പൊകുകയായിരുന്നു റെഡ്‌ക്രേസ് സംഘം. അമ്രാനില്‍ നിര്‍ത്തിയപ്പോള്‍ അജ്ഞാതനായ അക്രമി വാഹനത്തിനു നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പ്രവര്‍ത്തകന്‍ സംഭവസ്ഥലത്തും രണ്ടാമന്‍ ആശുപത്രിയിലുമാണ് മരിച്ചത്.
കഴിഞ്ഞയാഴ്ച തെക്കന്‍ തുറമുഖ നഗരമായ ഏദനില്‍ റെഡ്‌ക്രോസിന്രെ ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് ബുധനാഴ്ചത്തെ ആക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha